കൊതുകുകൾ ഇല്ലാത്ത പ്രദേശം ആണെങ്കിലും മഴക്കാലം വന്നാൽ അവിടെയും കൊതുക് പെരുകും വളരെ പെട്ടന്നാണ് എല്ലാ പ്രദേശങ്ങളിലും കൊതുക് പെരുകുന്നത്.വീടിന്റെ അടുത്ത് കൊതുക് ഒരുപാട് ഉണ്ടെങ്കിൽ പിന്നെ പറയേണ്ട വളരെ വേഗത്തിൽ അവ നമ്മുടെ വീടുകളിലും കയറും പിന്നെ വല്ലാത്ത ശല്യം ആയിരിക്കും.പകൽ കൊതുകിന്റെ ശല്യം കുറവാണ് എങ്കിലും രാത്രിയായാൽ ഒന്നും ചെയ്യാൻ കഴിയില്ല എവിടെ നോക്കിയാലും കൊതുകായിരിക്കും.ഇവ പെരുകാതിരിക്കാനാണ് എല്ലാവരും ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ പ്രദേശത്ത് കൊതുക് വരാൻ ഒരു കാരണവശാലും സമ്മതിക്കരുത്.എല്ലാവരും ആദ്യം ചെയ്യേണ്ടത് അവനവന്റെ വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുക എന്ന കാര്യമാണ് വെറുതെ കെട്ടിക്കിടക്കുന്ന വെള്ളം അവിടെ നിന്നും ഒഴിവാക്കുക വീടിന്റെ ടെറസിൽ പോലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കുക.
ചെറിയ ബോട്ടിലുകളിലും ചിരട്ടകളിലും വെള്ളം ഉണ്ടെങ്കിൽ അവ ഒഴിവാക്കുക ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൊതുക് പെരുകാൻ കാരണമാകും.ഇനി എന്തൊക്കെ ചെയ്തിട്ടും കൊതുക് വരുന്നുണ്ട് എങ്കിലും അവയെ വീടുകളിലും നിന്നും അകറ്റി നിർത്താൻ നമുക്ക് വളരെ എളുപ്പമുള്ള ഒരു കാര്യം ചെയ്യാൻ കഴിയും അതിനെക്കുറിച്ച് കൂടുതൽ വിശദീരിക്കാം.നിങ്ങളുടെ പരിസരത്തും വീട്ടിലും കൊതുക് ശല്യം ഉണ്ടെങ്കിൽ ആദ്യം ഒരു പപ്പായ ഇലയുടെ തണ്ട് എടുക്കുക അത് ചെറിയ കഷ്ണമാക്കി മുറിച്ച് അതിലേക്ക് മെഴുക് ഒഴിച്ച് കൊടുക്കുകയോ അല്ലെങ്കിൽ നീളമുള്ള മെഴുക് തിരി അതിലേക്ക് ഇറക്കി വെക്കുകയോ ചെയ്യുക ശേഷം ആ മെഴുക് തിരി ഉപയോഗിച്ചാൽ അതിന്റെ മണം കാരണം കൊതുക് വീട്ടിൽ നിന്നും പോകും വീടിന്റെ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ മെഴുക് തിരി ഇങ്ങനെ ചെയ്തുവെക്കുക.
പപ്പായ തണ്ടിന്റെ മണമാണ് കൊതുകുകളെ അകറ്റുന്നത് വളരെ സിമ്പിളായി എല്ലാ വീട്ടുകാർക്കും ചെയ്യാവുന്ന ഒരു കാര്യമാണ് പപ്പായ ഇലയുടെ തണ്ട് എല്ലാവര്ക്കും സുലഭമായി കിട്ടുന്ന ഒന്നാണ് മെഴുക് തിരി വാങ്ങുകയും ചെയ്‌താൽ കാര്യം വളരെ നിസാരമായി ചെയ്യാം.കൂടുതൽ വീട്ടുകാർ ആരും തന്നെ ചെയ്തുനോക്കാത്ത ഒരുത്തി കാര്യമാണിത് എല്ലാവരും കൊതുകിനെ ഒഴിവാക്കാൻ പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നാൽ ഇത്രയും സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പിനെ കുറിച്ച് അറിഞ്ഞുകാണില്ല.