ഗ്യാസ് സിലിണ്ടർ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് ഈ കാര്യം അറിയണം കൊണ്ടുവന്നാൽ ഇങ്ങനെ ചെയ്യരുത്

വളരെ സിമ്പിളായാണ് ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിൽ എല്ലാവരും കാണുന്നത് പലരും വീട്ടിലേക്ക് സിലിണ്ടർ കൊട്നുവരുന്നത് പോലും യാതൊരു സുരക്ഷയും ഇല്ലാതെയാണ് എന്നാൽ ചില കാര്യങ്ങൾ തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം ഒരു സിലിണ്ടർ കൊണ്ടുവരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും എടുക്കേണ്ട മുൻകരുതലുകളും ഒരിക്കലും മറക്കരുത്.സിലിണ്ടർ തിരഞ്ഞെടുക്കുന്നത് മുതൽ അവ വീട്ടിലേക്ക് കൊണ്ടുവന്നു അത് ഉപയോഗിക്കുമ്പോൾ വരെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.നിറച്ച സിലിണ്ടർ തിരഞ്ഞെടുക്കുമ്പോൾ അത് നമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ അനുയോജ്യമായതാണോ എന്ന് ആദ്യം നോക്കണം അതിന്റെ പഴക്കമാണ് അവിടെ പരിശോധിക്കേണ്ടത് എല്ലാ സിലിണ്ടറുകളും ഉപയോഗിക്കാൻ നിശ്ചിത കലാപരിധിയുണ്ട് അതിൽ കൂടുതൽ സിലിണ്ടർ ഒരിക്കലും ഉപയോഗിക്കരുത് ഇവയുടെ കാലപ്പഴക്കം നമുക്ക് തന്നെ പരിശോധിക്കാൻ കഴിയും വളരെ ഈസിയായി.

സിലിണ്ടർ എടുക്കുമ്പോൾ ചെയ്യേണ്ട കാര്യം എന്തെന്നാൽ അതിൽ പരിക്കുകൾ ഒന്നും ഇല്ല ഏന് ഉറപ്പുവരുത്തുക ശേഷം അതിലെ നമ്പർ പരിശോധിക്കണം സിലിണ്ടർ പിടിക്കുന്ന ഭാഗത്തായി ഒരു നമ്പർ കാണാം അതാണ് നോക്കേണ്ടത് ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും അതിൽ രണ്ട് സംഖ്യയും രേഖപ്പെടുത്തിയിട്ടുണ്ടാകും ആദ്യത്തെ ഇംഗ്ലീഷ് അക്ഷരം സൂചിപ്പിക്കുന്നത് അതായത് എ സൂചിപ്പിക്കുന്നത് ജനുവരി ഫെബ്രുവരി മാർച്ച് എന്നീ മാസങ്ങളെയാണ് അതായത് ആദ്യത്തെ മൂന്ന് മാസം ഇങ്ങനെ അടുത്ത അക്ഷരം അടുത്ത മൂന്ന് മാസങ്ങളെയും സൂചിപ്പിക്കുന്നു.അതുപോലെ തന്നെ വര്ഷം തിരിച്ചറിയാൻ ബാക്കിയുള്ള രണ്ട് സംഖ്യ കൊണ്ട് മനസ്സിലാക്കാം ഇരുപത്തി രണ്ടാണ് എങ്കിൽ ആ സിലിണ്ടർ രണ്ടായിരത്തി ഇരുപത്തി രണ്ട് വരെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കണം.

ഇതാണ് ഒരു സിലിണ്ടറിന്റെ കാലാവധി മനസ്സിലാക്കാനുള്ള വഴി എന്നാൽ ഒരു വീട്ടിലേക്ക് സിലിണ്ടർ കൊണ്ടുവരുമ്പോൾ ആരും തന്നെ ഇതൊന്നും നോക്കാറില്ല.ഇനി അവിടെ നിന്നും സിലിണ്ടർ വീട്ടിലേക്ക് കൊണ്ടുവരുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം ഒരു സിലിണ്ടർ ഒരിക്കലും ഉരുട്ടി കൊണ്ടുവരരുത് ഇന്ന് പലരിലും കണ്ടുവരുന്ന കാഴ്ച്ചയാണ് വാഹനത്തിൽ നിന്നും സിലിണ്ടർ ഇറക്കിയാൽ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഉരുട്ടിയാണ് ഇങ്ങനെ ചെയ്യരുത് പകരം രണ്ടുപേർ ചേർന്ന് പിടിച്ചുകൊണ്ടുവരണം.

പിന്നെ സിലിണ്ടറിൽ ഗ്യാസിന്റെ അളവ് തിരിച്ചറിഞ്ഞിരിക്കുന്നതും നല്ലതാണ് ഒരു പാത്രത്തിൽ ചൂട് വെള്ളം എടുത്ത് സിലിണ്ടറിൽ ഒഴിച്ച ശേഷം അവിടെ കൈ വെച്ച് നോക്കുക ആ ഭാഗം പെട്ടന്ന് തന്നെ തണുത്തു പോകുന്നുണ്ട് എങ്കിൽ അത്രയും ഭാഗം ഗ്യാസ് ഉണ്ട് എന്ന് മനസ്സിലാക്കാം വെള്ളം ഒഴിച്ച മറ്റുഭാഗം വെള്ളത്തിന്റെ ചൂടുണ്ട് എങ്കിൽ അവിടെ ഗ്യാസ് ഇല്ല എന്നും മനസ്സിലാക്കണം ഈ കാര്യം പേടിച്ചിരുന്നാൽ സിലിണ്ടറിൽ ഗ്യാസിന്റെ അളവ് മനസ്സിലാക്കാൻ വേറൊന്നും ചെയ്യേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *