തെങ്ങിൽ തേങ്ങാ വളരെ പെട്ടന്ന് തന്നെ കായ്ക്കാൻ നമ്മൾ നിരവധി കാര്യങ്ങൾ ചെയ്തുനോക്കാറുണ്ട് എന്തൊക്കെ ചെയ്താലും അതിലൊരു തേങ്ങ എങ്കിലും കായ്ക്കാൻ വർഷങ്ങൾ വേണ്ടിവരും ചിലരുടെ തെങ്ങിൽ ആണെങ്കിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരു തേങ്ങ പോലും കായ്ക്കില്ല.തെങ്ങ് കൃഷി ചെയ്യാൻ താൽപര്യപ്പെടുന്ന പലരും കരുതുന്നത് ഇതിന് വളങ്ങൾ ഒന്നും തന്നെ വേണ്ട തേങ്ങയോ ചെറിയ തൈകളോ നാട്ടുകഴിഞ്ഞാൽ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് തെങ്ങിൽ തേങ്ങ കായ്ക്കും എന്നാണ് പക്ഷെ ഇങ്ങനെയൊരു അറിവിൽ തെങ്ങ് കൃഷി ചെയ്യാൻ ഇറങ്ങിയാൽ നിരാശ ആയിരിക്കും ഫലം എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ വളരെ പെട്ടന്ന് തന്നെ തെങ്ങിൽ നിറയെ തേങ്ങ ഉണ്ടാകും.
സാധാരണ കേരളത്തിലെ തെങ്ങുകൾ കായ്ക്കാൻ അഞ്ചിൽ കൂടുതൽ വർഷങ്ങൾ വേണ്ടിവരും എന്നാൽ മൂന്ന് വർഷങ്ങൾ കൊണ്ട് തെങ്ങിൽ നിറയെ തേങ്ങകൾ ഉണ്ടാകാൻ ചില കാര്യങ്ങൾ ചെയ്താൽ മതി ഇതിനായി പ്രധാനമായും ചെയ്യേണ്ടത് തെങ്ങിന്റെ തൈ നടുമ്പോൾ തന്നെയാണ് ഈ സമയത്ത് ആരും ചെയ്യാത്ത ചില കാര്യങ്ങളുണ്ട് അത് ചെയ്തുകൊടുത്തത് തെങ്ങ് കൂടുതൽ വലുതാകുന്നതിന് മുൻപ് തന്നെ അതിൽ നിങ്ങൾക്ക് തേങ്ങ കായ്ക്കുന്നത് കാണാൻ കഴിയും.ഇങ്ങനെ കൃഷി ചെയ്യാൻ ആദ്യം ചെയ്യേണ്ടത് തെങ്ങിൻ തൈകൾ വെക്കുന്ന സ്ഥലം നന്നായി ഇളക്കണം വെള്ളം ഒഴിച്ചാലും വളങ്ങൾ ഇട്ടുകൊടുത്താലും മണ്ണിൽ ആഴ്ന്നിറങ്ങാൻ കഴിയുന്ന തരത്തിൽ മണ്ണ് ഇളക്കണം അതിന് ശേഷം അവിടെ ഇലകൾ ഇടണം ഇത് മഴ പെയ്യുമ്പോൾ തന്നെ മണ്ണ് ഉറക്കാതിരിക്കാൻ വേണ്ടിയാണ്.
ആദ്യം ചെയ്യേണ്ടത് ഇത്രയും കാര്യങ്ങളാണ് പിന്നെ തൈകൾ നട്ട് ആവശ്യത്തിന് വെള്ളവും നല്ല വാങ്ങലും ഇട്ടുകൊടുക്കണം ഈ കാര്യം ശ്രദ്ധിച്ചാൽ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് തെങ്ങ് കായ്ക്കും.ഒരുപാട് കാലം തെങ്ങ് കൃഷി ചെയ്തു പരിചയമുള്ള ഇദ്ദേഹം തന്നെയാണ് ഈ കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി പറഞ്ഞുകൊടുക്കുന്നത് ഈ കാര്യങ്ങൾ ആദ്യം കേട്ടവർ പറഞ്ഞത് ഇങ്ങനെ ചെയ്താൽ തെങ്ങ് കായ്ക്കില്ല എന്നായിരുന്നു കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വേണ്ടിവരും ഒരു തെങ്ങ് കായ്ക്കാൻ എന്നായിരുന്നു അവരുടെ അഭിപ്രായം എന്നാൽ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് തെങ്ങ് കായ്ച്ചത് കണ്ടപ്പോൾ അവരും തുടങ്ങി ഈ രീതി.