ചിതൽ വരാതെ വീട്ടുമുറ്റത്ത് പുൽത്തകിടി ശെരിയായ രീതിയിൽ സെറ്റ് ചെയ്യുന്നത് ഇങ്ങനെയാണ്

വീട്ടുമുറ്റത്ത് പുൽത്തകിടി സെറ്റ് ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് നല്ല രീതിയിൽ പുൽത്തകിടി സെറ്റ് ചെയ്‌താൽ വീടും പരിസരവും കാണാൻ തന്നെ മോനോഹരമായിരിക്കും.ഇപ്പോൾ കണ്ടുവരുന്ന എല്ലാ വീടുകളും ഇങ്ങനെ ചെയ്യാറുണ്ട് വളരെ കുറഞ്ഞ സ്ഥലമാണ് വീട്ടുമുറ്റത്ത് ഉള്ളൂ എങ്കിലും ആ ഭാഗം ഇതുപോലെ മനോഹരമാക്കാൻ ആരും മറക്കാറില്ല.പുൽത്തകിടി സെറ്റ് ചെയ്‌താൽ ദിവസങ്ങൾ കൊണ്ട് തന്നെ അവ വളരും പിന്നെ ചെയ്യേണ്ടത് കൃത്യമായ അളവിൽ മനോഹരമാക്കുക എന്ന കാര്യമാണ്.പുൽത്തകിടി വാങ്ങിയാണ് വീട്ടുമുറ്റത്ത് എല്ലാവരും സെറ്റ് ചെയുന്നത് വളരെ കുറഞ്ഞ വിലയിൽ സ്‌കൊയർ ഫീറ്റ് കണക്കിൽ വാങ്ങിക്കാൻ കിട്ടും.നിങ്ങളുടെ വീട്ടുമുറ്റത്ത് പുൽത്തകിടി സെറ്റ് ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം സ്ഥലം വൃത്തിയായി നിരപ്പാക്കിയിടുക എന്ന കാര്യമാണ്.

പലരും പണിക്കാരെ വിളിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത് എന്നാൽ കൂടുതൽ സ്ഥലം ഇല്ല എങ്കിൽ ഇത് നമുക്ക് തന്നെ ചെയ്യാൻ കഴിയും.വീടിന്റെ മുൻഭാഗം നിരപ്പാക്കി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചിതൽ വരാതിരിക്കാൻ മുൻകരുതൽ എടുക്കുക എന്നതാണ് ഇത് പലതരത്തിൽ ചെയ്യാൻ കഴിയും നിങ്ങളുടെ പ്രദേശത്ത് ഏതാണോ ഉത്തമം അതുപോലെ ചെയ്യുക ശേഷം വാങ്ങിക്കൊണ്ടുവന്ന പുൽത്തകിടി ഓരോന്നായി സെറ്റ് ചെയ്യാം ഓരോന്നും വെക്കുമ്പോൾ നിരപ്പായ എന്തെങ്കിലും ഉപയോഗിച്ച് അമർത്തി കൊടുക്കാൻ മറക്കരുത് ഇങ്ങനെ ചെയ്‌താൽ മാത്രമേ എല്ലാ ഭാഗത്തും നിരപ്പായി ഒരേ ഉയരത്തിൽ കിട്ടൂ.

പുലുകൾക്ക് കേടുപാടുകൾ വരാത്ത വിധത്തിൽ വേണം ഈ കാര്യം ചെയ്യാൻ.ഇത്രയും ചെയ്തു കഴിഞ്ഞാൽ പുൽത്തകിടിക്ക് ഇടയിലായി ടൈൽസ് അല്ലെങ്കിൽ മാർബിൾ കഷ്ണങ്ങൾ വെക്കാവുന്നതാണ് ഇങ്ങനെ വെക്കാൻ ടൈൽസിന്റെ അല്ലെങ്കിൽ മാർബിളിന്റെ ആകൃതിയും പുൽത്തകിടി മുറിച്ചു മാറ്റണം ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഭംഗി നൽകും.വീട്ടിന്റെ ഗേറ്റിൽ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇങ്ങനെ ചെയ്യാവുന്നതാണ്.നടക്കുന്ന ഭാഗം മാത്രം ഓരോ കഷ്ണം ടൈൽസ് അല്ലെങ്കിൽ മാർബിൾ വെച്ചുകൊടുക്കാം.ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ ഓരോ മൂലയും കൃത്യമായി പുൽത്തകിടി മുറിച്ചു കൊടുകയാണ് മറക്കരുത് ബാക്കി കാര്യങ്ങൾ വീടിന് യോജിച്ച രീതിയിൽ തന്നെ ചെയ്യുക.ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വീട്ടുമുറ്റത്ത് കൂടുതൽ തണുപ്പ് ലഭിക്കും പിന്നെ വീടിന് ചുറ്റും നല്ല പച്ചപ്പും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *