ചെറിയ വിലയിൽ മാർബിളും ഗ്രാനൈറ്റും വാങ്ങാൻ ബാഗ്ലൂർ ഫാക്‌ടറിയിൽ പോയാൽ ലഭിക്കുന്നത് ഇതാണ്

വീടുകളുടെ ആവശ്യങ്ങൾക്ക് വേണ്ടി എല്ലാവരും ഇപ്പോൾ മാർബിളും ഗ്രാനൈറ്റും ടൈൽസുമാണ് വാങ്ങുന്നത് കേരളത്തിൽ നിന്നും വാങ്ങുമ്പോൾ വില കുറച്ചു കിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത് എന്നാൽ നല്ല രീതിയിൽ ഇത്തരം സാധനങ്ങൾ വില കുറച്ചു വാങ്ങാൻ ബാഗ്ലൂർ ഫാക്ടറിയിൽ പോയാൽ കഴിയും എന്നാണ് പലരും അഭിപ്രായപ്പെടുന്നത് അതുകൊണ്ട് ഒരുപാട് ആളുകൾ അന്യ സംസ്ഥാനത്ത് നിന്നും മാർബിളും ഗ്രാനൈറ്റും കൊണ്ടുവരുന്നു എന്നാൽ ഇത്തരം ടൈൽസും മാർബിളും നല്ലതാണോ എന്ന് പലരും ചിന്തിക്കുന്നില്ല അന്യ സംസ്ഥാനത്തെ ഫാക്ടറികളിൽ നിന്നും വാങ്ങിയ ഗ്രാനൈറ്റ് മാർബിൾ തുടങ്ങിയവ പൂർണ്ണമായും മ;നല്ലതല്ല എന്ന് പലരും പറയുന്നു അവിടെ വില കുറച്ചു കൊടുക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട് എന്നാണ് അവിടെ നിന്നും മാർബിൾ കൊണ്ടുവന്ന ചില ആളുകൾ പറയുന്നത് എന്നാൽ വളരെ കുറച്ചു ഫാക്ടറികൾ മാത്രം നല്ലത് കൊടുക്കുന്നു.

മാർബിളിൽ ചെറിയ കേടുപാടുകൾ ഉണ്ടാകുന്നതാണ് അവിടെ വില കുറച്ചു കൊടുക്കുന്നത് എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ അവർ അവിടെ നിന്നും മാർബിളും ഗ്രാനൈറ്റും വാങ്ങിയവരാണ് എന്ന കാര്യം മറക്കരുത് എല്ലാവരും ഇങ്ങനെയല്ല എങ്കിലും അന്യ നാട്ടിൽ നിന്നും ഇത് വാങ്ങുമ്പോൾ ശ്രദ്ധിക്കണം കാരണം ഇവ വലിയ വാഹനങ്ങളിൽ ഇത്രയും ദൂരം സഞ്ചരിച്ച് നമ്മുടെ നാട്ടിൽ എത്തുമ്പോൾ ആയിരിക്കും അതിലെ കേടുപാടുകൾ കാണുന്നത്.മാർബിളിൽ വിള്ളൽ വന്നാൽ വളരെ വില കുറച്ചു കൊടുക്കും എന്നാൽ ചിലർ അത് നമ്മളോട് പറഞ്ഞിട്ടായിരിക്കും ചെയ്യുന്നത് മാർബിൾ നല്ലത് ഏതാണ് എന്നും അതിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ എന്നും എല്ലാവർക്കും അറിയാൻ കഴിയില്ല വളരെ പെട്ടന്ന് അത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ പരിചയമുള്ള ആളുകൾ തന്നെ വേണം.

ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമുക്ക് വാങ്ങാൻ തോന്നുന്ന അത്രയും വിളം കുറച്ചു മാർബിളും ഗ്രാനൈറ്റും കൊടുക്കുന്നുണ്ട് എങ്കിൽ അതിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകും എന്നാണ് നാട്ടിൽ കിട്ടുന്നതുപോലെയുള്ള നല്ല ഗ്രാനൈറ്റും മാർബിളും ടൈൽസും ബാംഗ്ലൂരിലും ലഭിക്കുമെങ്കിൽ വിലയിൽ ചെറിയ വ്യത്യാസം മാത്രമേ കാണൂ.നിങ്ങൾ നാട്ടിൽ നിന്ന് വാങ്ങുമ്പോളും അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുമ്പോളും പരിചയമുള്ള ആളുകളെ കൂടെ കൂട്ടണം ഓരോന്നും പരിശോധിച്ച ശേഷം മാത്രം എടുക്കുക.ചെറിയ വിലക്കുറവിൽ ബാംഗ്ലൂരിലെ ഫാക്ടറിയിൽ പോയി ഗ്രാനൈറ്റ് വാങ്ങുകയാണെങ്കിലും ഇങ്ങനെ ചെയ്യണം.

ബാംഗ്ലൂരിലേക്ക് ഗ്രാനൈറ്റും മാർബിളും വരുന്നത് മറ്റുള്ള സംസ്ഥാനത്ത് നിന്നാണ് ഇവ ബാംഗ്ലൂർ ഫാക്ടറിയിൽ എത്തിയാൽ അവിടെ നിന്നും ഓരോന്നായി മുറിച്ചെടുക്കും ശേഷം അത് മിനുക്കിയെടുക്കുന്നതും ഈ ഫാക്ടറിയിൽ വെച്ച് തന്നെയാണ് ഈ കാര്യങ്ങൾ ചെയ്താൽ മാത്രമേ ഇവയിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ കാണൂ.മിനുക്കിയെടുത്ത ശേഷം എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ അത് ഫാക്ടറിയുടെ മറ്റൊരു ഭാഗത്ത് സൂക്ഷിക്കും ഇവയാണോ വില കുറച്ചു കൊടുക്കുന്നത് എന്ന് ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *