ദിവസവും സോപ്പ് ഉപയോഗിക്കുന്ന നമുക്കാർക്കും അറിയില്ല സോപ്പ് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന്

ശരീരം വൃത്തിയാക്കാനായി ഉപയോഗിക്കുന്നതാണ് കുളിസോപ്പ്. ഇന്ന് വിപണിയിൽ വ്യത്യസ്ത നിറത്തിലും മണത്തിലും ഒക്കെയുള്ള ധാരാളം കുളി സോപ്പുകൾ ഉണ്ട്.എന്നാൽ ഇവയിലെല്ലാം തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇത് ചർമത്തിന് ഒരുപാട് ദോഷം ചെയ്യും. ചർമത്തിന് ദോഷം ചെയ്യാത്ത ഒരു കെമിക്കലും ചേർക്കാത്ത ആയുർവേദ സോപ്പ് നിർമ്മാണത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.കരീമിക്കയാണ് ഈ സ്പെഷ്യൽ സോപ്പിന്‍റെ നിർമാതാവ്.കരിമിക്കയുടെ ഒരു സ്പെഷ്യൽ സോപ്പാണ് ആര്യവേപ്പിൻ സോപ്പ്. ആര്യവേപ്പ് അരച്ചതും ശുദ്ധമായ വെളിച്ചെണ്ണയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സോപ്പുകളിൽ ടാൽക്കം പൗഡർ ആണ് കമ്പനിക്കാർ ഉപയോഗിക്കുന്നതെങ്കിൽ ഇതിൽ നാച്ചുറലായ കടലപ്പൊടി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുസ്കിൻ പ്രൊട്ടക്ടഡ് തന്നെയാണ് കരിമീക്കയുടെ ഈ ആര്യവേപ്പ് സ്പെഷ്യൽ സോപ്പ്. എങ്ങനെയാണ് ഈ ആയുർവേദ ആരിവേപ്പ് സോപ്പ് നിർമ്മിക്കുന്നത് എന്ന് കാണാം.

കഴുകി വൃത്തിയാക്കിയ ആര്യവേപ്പിന്‍റെ ഇല നന്നായി മിക്സിയിൽ അരച്ചെടുക്കുക.ഇനി ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് ഈ അരച്ചെടുത്ത ആരിവേപ്പില മിക്സ് ചെയ്യുക.ഈ വെളിച്ചെണ്ണയിൽ കരിമിക്കയുടെ ട്രേഡ് സീക്രട്ടും ചേർത്തിട്ടുണ്ട്. ഇനി ഇതിലേക്ക് കടലപ്പൊടിയും നല്ല പച്ച കളർ കിട്ടുന്നതിനുവേണ്ടി അല്പം കളറും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം.സോപ്പിന് നല്ല കട്ടി കിട്ടുന്നതിനുവേണ്ടി കാസിക് സോഡാ ലായനി കൂടി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് സ്മെല്ല് കിട്ടുന്നതിനുവേണ്ടി പെർഫ്യൂം ചേർത്ത് മിക്സ് ചെയ്യുക. ഇനി ഇത് ഫ്രെയിമിൽ ഒഴിച്ച് രണ്ട് മണിക്കൂറോളം സെറ്റ് ആകാൻ വെക്കണം.

ഇനി ഇതിന്‍റെ ഫ്രെയിം അഴിച്ചുമാറ്റി കഴിയുമ്പോൾ നമ്മുടെ സ്റ്റോപ്പിന്‍റെ വലിയ ബാർ കിട്ടും.ഇനി ഇത് സോപ്പിന്‍റെ അളവിൽ കട്ട് ചെയ്ത് എടുത്താൽ മാത്രം മതി.വളരെ ഗുണമേന്മയുള്ള ഒരു ആയുർവേദിക് സോപ്പ് തന്നെയാണിത്.ചർമ്മ രോഗമുള്ളവർക്ക് ഒക്കെ വളരെ ഫലപ്രദമാണ്.മുഖക്കുരു, താരൻ ചൊറിച്ചിൽ ഇവയ്ക്കൊക്കെ ഉത്തമമാണ് ഈ ആയുർവേദിക് ആര്യവേപ്പ് സോപ്പ്.ആര്യവേപ്പ് സോപ്പ് മാത്രമല്ല പപ്പായ കറ്റാർവാഴ രാമച്ചം മുതലായവ കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകളും ഇവിടെയുണ്ട്. വളരെ നാച്ചുറൽ ആയ ആയുർവേദിക് സോപ്പാണ് കരിമിക്കയുടെ സ്പെഷ്യൽ.

Leave a Reply

Your email address will not be published. Required fields are marked *