വീട്ടിലുള്ള പഴയ തുണികൾ പോലും കളയല്ലേ സിമ്പിളായി ഇതുപോലെ ഉടുപ്പ് സ്റ്റിച്ച് ചെയ്യാം

പഴയ തുണികൾ അല്ലെങ്കിൽ ഒരുപാട് നാൾ ഉപയോഗിച്ച വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അതുകൊണ്ട് നല്ല ഉടുപ്പുകൾ പാവാടകൾ എന്നിങ്ങനെ പലതരം വസ്ത്രങ്ങൾ നമുക്ക് സ്റ്റിച്ച് ചെയ്‌തെടുക്കാൻ കഴിയും തയ്യൽ മെഷീൻ ചെറിയ രീതിയിൽ അറിയുന്ന ആർക്കും ഇങ്ങനെ ചെയ്യാൻ സാധിക്കും.നമ്മൾ ഒരുപാട് കാലം ഉപയോഗിച്ച് ഒഴിവാക്കാൻ വെച്ച സാരി ഉണ്ടെങ്കിൽ അതുകൊണ്ട് നല്ല ഭംഗിയുള്ള ഉടുപ്പ് അല്ലെങ്കിൽ ഷർട്ട് തായ്‌ച്ചെടുക്കാം വസ്ത്രങ്ങൾ മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ പലതും ഇങ്ങനെ സ്റ്റിച്ച് ചെയ്യാൻ കഴിയും.ഇങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങളുണ്ട് ക്യാഷ് കൊടുത്ത കടയിൽ നിന്നും വാങ്ങുന്ന വസ്ത്രങ്ങൾ നമ്മുടെ വീട്ടിലെ തുണികൾ കൊണ്ട് തന്നെ വളരെ ഈസിയായി സ്റ്റിച്ച് ചെയ്യാൻ കഴിയുമെങ്കിൽ വളരെ നല്ല കാര്യമല്ലേ.

പഴയ നല്ല ഡിസൈൻ ഉള്ള സാരി ഉണ്ടെങ്കിൽ ഒന്നിൽ നിന്ന് തന്നെ പാവാട ഷർട്ട് ബാഗ് എന്നിങ്ങനെ പലതും സ്റ്റിച്ച് ചെയ്യാൻ ഇതിനായി നമുക്ക് ചിലവ് വരുന്ന ഒരു കാര്യം നൂൽ മാത്രമാണ് തയ്യൽ മെഷീൻ വീട്ടിൽ ഉണ്ടെങ്കിൽ നൂൽ എല്ലാവരുടേയും വീട്ടിൽ ഉണ്ടാകും പഴയ തുണികളോ സാരിയോ ജീൻസോ ഉണ്ടെങ്കിൽ നല്ല ഡിസൈൻ വരുന്ന രീതിയിൽ ഇവ തുന്നിയെടുക്കാം.പഴയ ജീൻസാണ് വീട്ടിൽ ഉള്ളത് എങ്കിൽ അതുകൊണ്ട് നല്ല കരുത്തുള്ള ബാഗ് ഉണ്ടാക്കാൻ കഴിയും ഇതിനായി മിനിറ്റുകൾ മാത്രം മതി.ഇത് നമുക്ക് തന്നെ സ്വന്തമായി ചെയ്യാൻ പ്രത്യേകം തയ്യൽ പഠിക്കണമെന്നില്ല ചെറിയ ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ ആർക്കും ചെയ്യാൻ കഴിയും.

സാരി ഉപയോഗിച്ച് ഉടുപ്പാണ് സ്റ്റിച്ച് ചെയ്യുന്നത് എങ്കിൽ തുണി ഉടുപ്പിന്റെ മാതൃകയിൽ മുറിക്കാൻ മാത്രം പഠിച്ചാൽ മതി സ്റ്റിച്ചിംഗ് വളരെ വേഗത്തിൽ ചെയ്യാൻ കഴിയും ഉടുപ്പ് സ്റ്റിച്ച് ചെയ്തു കഴിയുമ്പോൾ അതിൽ കൂടുതൽ നല്ല ഡിസൈൻ കൊടുക്കാൻ അറിയുന്ന ആളാണ് നിങ്ങളെങ്കിൽ നല്ല ഭംഗിയുള്ള ഒരു ഉടുപ്പ് തന്നെ തയ്യാറാക്കാൻ കഴിയും.എന്തായാലും നിങ്ങളുടെ വീട്ടിൽ പഴയ തുണികൾ ഉണ്ടെങ്കിൽ ഇനി ഒരിക്കലും കളയല്ലേ ഇപ്പോൾ തന്നെ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ ഒരുപാട് കാലം അവ ഇനിയും ഉപയോഗിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *