ചവിട്ടി ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആവശ്യമാണ് മഴക്കാലത്താണ് ഇതിന്റെ ആവശ്യം കൂടുതലായും വരുന്നത് എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങി വീട്ടിലേക്ക് കയറുമ്പോൾ അവിടെ ഒരു ചവിട്ടി ഇല്ലെങ്കിൽ ചെളിയും വെള്ളവും മുഴുവനായും വീട്ടിലാകും ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വീട് വൃത്തിയായി സൂക്ഷിക്കാൻ കഴിയില്ല.വീടിന്റെ ഓരോ സൈഡിലും ഇതുപോലെ ചവിട്ടി ഉണ്ടെങ്കിൽ വളരെ നല്ലതാണ് നല്ല ചവിട്ടികൾ കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും എന്നാൽ അതിനേക്കാൾ നല്ല ചവിട്ടി ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയുന്ന ചവിട്ടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടക്കാൻ കഴിയും ഇതിനായി ആവശ്യമുള്ളത് വീട്ടിലെ പഴയ തുണികൾ മാത്രമാണ്.തുണികൾ വേണമെന്ന് പറയുമ്പോൾ പലരും വിചാരിക്കും അത് തയ്ക്കണമെന്ന് എന്നാൽ ചവിട്ടി റെഡിയാക്കാൻ തുണികൾ തായ്‌ക്കേണ്ട ആവശ്യമില്ല തുന്നുകയും വേണ്ട ആർക്കും വളരെ എളുപ്പത്തിൽ വളരെ നല്ല ഭംഗിയുള്ള ചവിട്ടി ഉണ്ടാക്കാം.
വീട്ടിലേക്ക് കയറിവരുന്ന ഭാഗത്ത് തന്നെ ഇടുന്ന ഒന്നായത് കൊണ്ട് അതിന്റെ ഗുണമേന്മ മാത്രം ശ്രദ്ധിച്ചാൽ പോര അതിന്റെ ഭംഗി കൂടി നോക്കണം കാരണം നമ്മുടെ വീട്ടിലേക്ക് അതിഥികൾ കടന്നുവരുമ്പോൾ നല്ല ഭംഗിയുള്ള ചവിട്ടി കാണുമ്പോൾ അതൊരു നല്ല കാര്യം തന്നെയാണ്.നമ്മൾ സ്വയം ഉണ്ടാക്കുന്ന ചവിട്ടിയുടെ ഭംഗി കൂട്ടാൻ കൂടുതൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല പലതരം നിറത്തിലുള്ള പഴയ തുണികൾ എടുത്താൽ മാത്രം മതി എല്ലാം കൂടി ഒരുമിച്ചു ചെയ്യുമ്പോൾ ചവിട്ടി കാണാൻ നല്ല ഭംഗിയായിരിക്കും.നമ്മുടെ ഇങ്ങനെയുള്ള കഴിവ് കൂടി അതിൽ ഉൾപ്പെടുത്തിയാൽ കടകളിൽ നിന്നും വാങ്ങുന്ന ചവിട്ടിയേക്കാൾ ഭംഗിയും ഗുണമേന്മയും ലഭിക്കും.
ഇതിനെകുറിച്ചു കൂടുതൽ പേടിക്കേണ്ട ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഈ രീതിയിൽ ചവിട്ടി ഉണ്ടാക്കാൻ കഴിയും അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കാർഡ് ബോർഡ് കഷ്ണം ആണ് പിന്നെ ഒരു വലിയ നൂലും വേണം ഈ രണ്ട് സാധനങ്ങൾ ഉണ്ടെങ്കിൽ പിന്നെ അടുത്ത ജോലിയിലേക്ക് കടക്കാം നൂൽ ഉപയോഗിച്ച് കാർഡ് ബോർഡിൽ ഓരോ ലൈൻ ഉണ്ടാക്കണം ചവിട്ടിയിൽ വിവിധ നിറത്തിലുള്ള കളർ തുണികൾ വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.എന്തായാലും വീട്ടിലേക്ക് ചവിട്ടി ആവശ്യമാണെങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടക്കിനോക്കണേ.