വളാഞ്ചേരിയിൽ നിന്നും കാശ്മീർ വളരെ കാൽനടയായി ഈ ദമ്പതികൾ യാത്ര തുടങ്ങി

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് പലരും യാത്ര ചെയ്യുന്നത് ഒരുപാട് സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് അതുകൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ട വാഹനങ്ങളിൽ അവർ യാത്ര ചെയ്യും നമ്മുടെ സ്വന്തം സ്ഥലങ്ങളിൽ നിന്നും ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് എല്ലാവരും യാത്ര ചെയ്യുന്നത് ഇങ്ങനെ ദൂര സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്ത ആരും തന്നെയില്ല ജീവിതത്തിൽ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ് യാത്ര പോകുന്നത് എന്നാൽ എല്ലാവരും യാത്ര ചെയ്യുന്നത് വാഹനങ്ങളിൽ ആയിരിക്കും ചിലർ ബൈക്കിൽ ആണെങ്കിൽ മറ്റുചിലർ കാറിൽ അല്ലെങ്കിൽ സൈക്കിളിൽ വളരെ ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുന്ന നിരവധി ആളുകളുണ്ട് എന്നാൽ വളരെ അപൂർവം ചിലർ മാത്രം നടന്നുകൊണ്ട് യാത്ര ചെയ്യാറുണ്ട് അതും ഒരുപാട് ദൂര സ്ഥലങ്ങളിലേക്ക്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും ദമ്പതികൾ യാത്ര തുടങ്ങിയത് കാശ്മീരിലേക്ക് ആയിരുന്നു മൂവായിരത്തിലേറെ കിലോമീറ്റർ നടക്കാനുണ്ട് എങ്കിലും അവർ പറയുന്നത് നടന്നുകൊണ്ട് യാത്ര ചെയ്യുന്നതാണ് സുഖകരമെന്നാണ് മാത്രമല്ല നടക്കുന്നത് നമുക്ക് വളരെ ഗുണകരമാണ് കൂടുതൽ സ്ഥലങ്ങൾ കാണുകയും ചെയ്യാം.മൂന്ന് മാസം കൊണ്ടാണ് ഈ യാത്ര തീർക്കാൻ അബ്ബാസ് കരുതുന്നത് തിരിച്ചുവരുമ്പോൾ ട്രെയിൻ മാർഗ്ഗം നാട്ടിലെത്തും ദിവസം നാല്പത് കിലോമീറ്റർ നടക്കാൻ കഴിയുമെന്നാണ് ഇരുവരും കരുതുന്നത് എങ്കിലും കാലാവസ്ഥ അനുയോജ്യമെങ്കിൽ അതിലും കൂടുതൽ നടക്കാൻ കഴിയുമെന്ന് പറയുന്നു.ഇങ്ങനെയൊരു യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത് എന്നും ഇരുവരും പറയുന്നു.

എന്തായാലും രണ്ടുപേരും നല്ല സന്തോഷത്തിലാണ് വർഷങ്ങളായി ഇങ്ങനെയൊരു യാത്രയെ കുറിച്ച് ചിന്തിക്കുന്നു ഇപ്പോഴാണ് അത് സാധിക്കാൻ കഴിഞ്ഞത് എന്നും അബ്ബാസ് പറയുന്നു.താമസ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിയാൽ പരിചയക്കാരുടെ വീടുകളിലായിരിക്കും താമസിക്കുക അതിനാൽ തന്നെ വളരെ കുറഞ്ഞ ചിലവ് മാത്രമേ ഈ യാത്രയ്ക്ക് ആവശ്യമായി വരൂ.എന്തായാലും വാഹനങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർക്കും ദൂര സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പറയുന്നവർക്കും ഇവരുടെ ഈ യാത്ര ഒരു പ്രചോദനമാണ്.

Leave a Reply

Your email address will not be published. Required fields are marked *