കഴിഞ്ഞ 23 വർഷമായി പൊറോട്ടയടിക്കുന്ന ഷീബ ചേച്ചി നല്ല സോഫ്റ്റ് പൊറോട്ട ഉണ്ടാക്കുന്നത് ഇങ്ങനെയാണ്

പൊറോട്ട ഉണ്ടാക്കാനും കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് നല്ല സോഫ്റ്റ് പൊറോട്ട കിട്ടിയാൽ കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇതിനായി പലരും പല ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാക്കാറുണ്ട് മാത്രമല്ല വീട്ടിലും പൊറോട്ട ഉണ്ടാക്കി നോക്കാറുണ്ട് പലരും എന്നാൽ നല്ല രുചിയുള്ള സോഫ്റ്റ് പൊറോട്ട ഉണ്ടാക്കാൻ നല്ല കഴിവ് തന്നെ വേണം ഇത് എല്ലാവർക്കും ഉണ്ടാക്കാൻ കഴിയില്ല ഒരുപാട് പരിചയമുള്ള ഹോട്ടൽ തൊഴിലാളികൾ വളരെ എളുപ്പത്തിൽ സോഫ്റ്റ് പൊറോട്ട ഉണ്ടാക്കാറുണ്ട്.

അങ്ങനെയൊരു കഴിവുള്ള ഒരുപാട് കാലം പൊറോട്ട ഉണ്ടാക്കുന്നതിൽ മാത്രം പരിചയമുള്ള ഷീബ ചേച്ചിയെയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത് സ്വന്തം ഹോട്ടലിൽ വർഷങ്ങളായി ഇവർ പൊറോട്ട ഉണ്ടാക്കുന്നുണ്ട് ഇവിടത്തെ ആളുകൾക്ക് ഈ പൊറോട്ട വളരെ ഇഷ്ടമാണ് തൃശൂർ ജില്ലയിലെ പുല്ലൂരിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ഷീബ ചേച്ചിയുടെ വീടിനോട് ചേർന്ന് തന്നെയാണ് ഹോട്ടലും പ്രവർത്തിക്കുന്നത്.

ഒരുപാട് യാത്രക്കാരുണ്ട് നാട്ടുകാരും ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നുണ്ട് നല്ല സോഫ്റ്റായ പൊറോട്ട തന്നെയാണ് എല്ലാവർക്കും ഇഷ്ടം.കുടുംബത്തിലെ എല്ലാവരും ചേർന്നാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നത് എങ്കിലും പൊറോട്ട ഉണ്ടാക്കുന്നതിൽ ഷീബ ചേച്ചിക്ക് മാത്രമാണ് പങ്ക്.തൃശൂർ വഴി യാത്ര ചെയ്യുന്നവർക്ക് ഇവിടത്തെ പൊറോട്ട കഴിക്കാതിരിക്കാൻ കഴിയില്ല അത്രയും രുചികരമാണ്.ഇത്രയും നന്നായി പൊറോട്ട ഉണ്ടാക്കാൻ കിഴിയുന്നത് ഇവരുടെ ഒരുപാട് കാലത്തെ പരിചയം കൊണ്ട് മാത്രമാണ് ഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ വളരെ നന്നായി പൊറോട്ട ഉണ്ടാക്കാൻ കഴിയില്ല ഒരുപാട് കാലം ഇതിൽ അനുഭവം വേണം.

മാത്രമല്ല ആദ്യം പൊറോട്ട ഉണ്ടാക്കുന്നത് എങ്ങിനെയാണ് കണ്ടു മനസ്സിലാക്കണം ശേഷം മാവ് കുഴക്കാനും മറ്റും പഠിക്കണം ഈ കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി ചെയ്‌താൽ മാത്രമേ നന്നായി പൊറോട്ട ഉണ്ടാക്കാൻ കഴിയൂ.ഒരുപാട് കാലം താൻ സ്വന്തം ഹോട്ടലിൽ തന്നെ പൊറോട്ട ഉണ്ടാക്കാൻ പഠിച്ചിട്ടുണ്ടെന്ന് ഷീബ ചേച്ചി പറയുന്നു.എല്ലാവർക്കും എല്ലാ ജോലികളും ചെയ്യാൻ കഴിയുമെന്നും ജോലി ലഭിക്കുന്നില്ല എന്ന് പറയുന്ന എല്ലാവർക്കും ഇതൊരു പാഠമാണെന്നും ഇവർ ഇവിടെ തെളിയിക്കുന്നു.എന്തായാലും കൂടുതൽ ആളുകൾക്ക് അവർ ഇഷ്ട്ടപ്പെടുന്ന ജോലികൾ ചെയ്യാൻ ഇത് ഉപകാരപ്പെടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *