നമ്മുടെ പ്രിയ നടി നിത്യ ദാസിനെ കൂടുതൽ ആളുകൾക്കൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല കാരണം ഒരു സിനിമ കൊണ്ട് തന്ന മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നിത്യ ദാസ്.ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ വലിയ താരമായി മാറിയ നിത്യ ദാസ് ഇപ്പോൾ സിനിമയിൽ സജീവമല്ല എങ്കിലും ഒട്ടുമിക്ക ടെലിവിഷൻ പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്.സിനിമയിലെ നല്ല അഭിനയം കൊണ്ട് മലയാള സിനിമയിൽ ഇടം ഉറപ്പിച്ച താരം പക്ഷെ കൂടുതൽ സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ വിവാഹിതയായി ഒട്ടും പ്രതീക്ഷിക്കാത്ത നാളുകളിൽ ആയിരുന്നു വിവാഹമെങ്കിലും ഭർത്താവുമായി കുറച്ചുകാലത്തെ പരിചയപ്പെടലിന് ശേഷമായിരുന്നു വിവാഹം.
ഇവരുടേത് പ്രണയ വിവാഹമായിരുന്നു ഇരുവരും കണ്ടുമുട്ടിയ കഥ താരം തന്നെ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിട്ടുണ്ട് വളരെ രസകരമാണ് സംഭവം ഒരു സിനിമ കഥപോലെ നീളുന്ന ഒന്ന് തന്നെയാണ്.ഒരു ദിവസം നിത്യ ദാസ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്തായിരുന്നു താരം ഭർത്താവിനെ ആദ്യാമായി കാണുന്നത് പിന്നീട് പലതവണ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോഴും അദ്ദേഹം ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു കാരണം അതിൽ ജോലി ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം.
അങ്ങനെ പലപ്പോഴും യാത്ര ചെയ്യുമ്പോൾ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു പിന്നീട് വൈകാതെ തന്നെ ഇരുവരും വിവാഹിതരായി.വിവാഹ ശേഷം നിത്യ ദാസും കുടുംബവും കേരളത്തിൽ അധികം വരാറില്ല ഇപ്പോൾ അവർക്കൊരു മകളുണ്ട്.താരം ഇനി സിനിമയിൽ വരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല എങ്കിലും മലയാളികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത് കാരണം ഈ അടുത്ത കാലത്തായി നിരവധി പരിപാടികളിൽ ഇവർ എത്തുന്നുണ്ട് എന്തായാലും മലയാള സിനിമയിൽ വീണ്ടും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതുപോലെ നിരവധി മലയാള സിനിമ താരങ്ങൾ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിട്ടുണ്ട് എങ്കിലും കാലങ്ങൾക്ക് ശേഷം അവ്‌ബേർ സിനിമയിൽ തിരിച്ചുവരികയും വീണ്ടും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.ഇനി നല്ലൊരു അവസരം വന്നാൽ നിത്യ ദാസ് എന്ന കഴിവുള്ള താരം സിനിമയിൽ തിരിച്ചുവരുമെന്നും നല്ല ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുമെന്നും മലയാളികൾ പറയുന്നു.