സാധാരണ എല്ലാവരും പെട്രോൾ പമ്പിൽ നിന്ന് തന്നെയാണ് പെട്രോൾ വാങ്ങുക യാത്രക്കിടെ നമ്മൾ വാഹനത്തിൽ നിന്നും ഇറങ്ങാതെ തന്നെ ആവശ്യമായ പെട്രോൾ വാഹനത്തിൽ നിറയ്ക്കാൻ ആവശ്യപ്പെടും എന്നാൽ നിങ്ങളിൽ ആരെങ്കിലും ഒരിക്കലെങ്കിലും ഈ കാര്യം പരിശോധിച്ചിട്ടുണ്ടോ നിങ്ങൾ ആവശ്യപ്പെട്ട അത്രയും പെട്രോൾ നിങ്ങളുടെ വാഹനത്തിന്റെ ടാങ്കിൽ എത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നവർ ഉണ്ടാകില്ല യാത്രയുടെ തിരക്കിൽ നമ്മൾ അതൊന്നും ശ്രദ്ധിക്കാറില്ല എന്നാൽ ഇത് വളരെ ഗൗരവമുള്ള ഒരു കാര്യം തന്നെയാണ്.
എന്തെന്നാൽ നമ്മൾ വാഹനത്തിൽ നിന്നും ഇറങ്ങാതെ പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ചിലപ്പോൾ നമുക്കാവശ്യമായ പെട്രോൾ നമ്മുടെ വാഹനത്തിൽ എത്തുന്നുണ്ടാവില്ല പെട്രോൾ പമ്പിലെ മീറ്റർ ഓൺ ആണ് എങ്കിലും വാഹനത്തിൽ പെട്രോൾ വരുന്നുണ്ടാവില്ല ഇങ്ങനെ നിലവിൽ ഒരുപാട് പെട്രോൾ പമ്പിൽ നടക്കുന്നുണ്ട് ഈ കാര്യം അറിയാതെ പലരും പോകുന്നു.ബൈക്കിലാണ് പെട്രോൾ ആവശ്യപ്പെട്ടത് എങ്കിൽ പെട്രോൾ വരുന്ന പൈപ്പ് ടാങ്കിലേക്ക് ഇറക്കിവെച്ചാണ് സാധാരണ പെട്രോൾ നിറയ്ക്കുക.
ഈ കാര്യവും പരമാവധി ശ്രദ്ധിക്കണം എന്തെന്നാൽ ഇങ്ങനെ വെച്ചാൽ അതിലൂടെ പെട്രോൾ വരുന്നുണ്ടോ എന്ന കാര്യം നമുക്ക് അറിയാൻ കഴിയില്ല എന്നാൽ പൈപ്പ് പൊക്കി പിടിച്ചാൽ പെട്രോൾ വരുന്നത് കാണാനും കഴിയും ഭൂരിഭാഗം ആളുകളും ഇതൊന്നും ശ്രദ്ധിക്കാറില്ല.കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്തെ ഒരു പെട്രോൾ പമ്പിൽ ഇങ്ങനെ ഒരു സംഭവമുണ്ടായി സംശയം തോന്നിയ യുവാവ് പെട്രോൾ വരുന്ന പൈപ്പ് പൊക്കി പിടിക്കാൻ പറഞ്ഞപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
മീറ്റർ ഓൺ ആണ് പക്ഷെ അതിലൂടെ പെട്രോൾ പുറത്തേക്ക് വരുന്നില്ല ഇങ്ങനെ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്.നിങ്ങൾ പെട്രോൾ പമ്പിൽ പോയി പെട്രോൾ വാങ്ങുന്നുണ്ട് എങ്കിൽ ഈ കാര്യം ശ്രദ്ധിക്കണം ഇല്ലെങ്കിൽ നമ്മളറിയാതെ നടക്കുന്ന ഈ കാര്യം എന്നും തുടർന്നുകൊണ്ടേയിരിക്കും.നമ്മുടെ കൂട്ടുകാർക്കും നാട്ടുകാർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല ഇത്തരം കാര്യങ്ങളിൽ നമ്മൾ ബോധവാന്മാരായിരിക്കണം.ചിലപ്പോൾ ഈ കാര്യം നിങ്ങളുടെ നാട്ടിൽ ഇതുവരെ കേട്ടിട്ടില്ലായിരിക്കാം എങ്കിലും നിങ്ങൾ ഇത് അവഗണിക്കരുത്.