മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളെ പൊട്ടിചിരിപ്പിക്കാൻ കഴിയുന്ന ഒരുപാട് കലാകാരന്മാർ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട് സ്റ്റേജുകളിൽ അവരുടേതായ ശൈലിയിൽ കാഴ്ചക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കലാകാരന്മാർ ഇന്നും നമുക്കിടയിലുണ്ട്.സ്റ്റേജുകളിൽ കോമഡി പരിപാടികൾ നിറഞ്ഞുനിന്നിരുന്ന സമയത്ത് നിരവധി കലാകാരന്മാരെ നമുക്ക് ഓർമ്മയുണ്ടാകും എന്നാൽ ഇത്തരം പരിപാടികൾ കുറഞ്ഞുവരുകയും എല്ലാ പരിപാടികളും നമുക്കവീട്ടിൽ ഇരുന്നു തന്നെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ കാലം മാറിയപ്പോൾ നമ്മൾ മലയാളികൾ ഒരുപാട് നടന്മാരെ മറന്നുപോയി എന്നുവേണം പറയാൻ.അങ്ങനെ മലയാളികൾ മറന്നുതുടങ്ങിയ ഒരു നല്ല കോമഡി താരമായിരുന്നു രാജീവ് കളമശ്ശേരി.
സ്റ്റേജുകളിൽ ഒട്ടനവധി നടന്മാരുടെ വേഷവും ശബ്ദവും അനുകരിച്ച അദ്ദേഹത്തെ ഇപ്പോൾ ഒരുപാട് ആളുകൾക്ക് ഓർമ്മയില്ല അദ്ദേഹത്തെ മറന്നുതുടങ്ങിയിരിക്കുന്നു.അദ്ധേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥപോലും ആർക്കും അറിയില്ല ഒരിക്കലെങ്കിലും എല്ലാം മറന്ന് നമ്മളെ ചിരിപ്പിക്കാൻ ശ്രമിച്ച ഒരു കലാകാരനെ ഇങ്ങനെ മറക്കാൻ കഴിയില്ല ആർക്കും.നമ്മുടെ നാട്ടിൽ ജീവിച്ച ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് വേണ്ട ആനുകൂല്യങ്ങൾ നൽകണം.
അദ്ധേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്ലതല്ല കുട്ടികളുടെ പേര് പോലും അദ്ദേഹത്തിന് ഓർമ്മയില്ല ഭാര്യ അദ്ദേഹത്തെ വിട്ടുപോയി ഇങ്ങനെ നിരവധി കാര്യങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട് നമ്മളെ സന്തോഷിപ്പിച്ച ഈ താരത്തിന് ഇപ്പോൾ ജീവിതത്തിൽ കൂടുതൽ സന്തോഷം ലഭിക്കുന്നില്ല എന്നുവേണം പറയാൻ.എന്തായാലും ഇദ്ദേഹത്തിന്റെ കാര്യങ്ങൾ അനേഷിച്ചു വേണ്ടത് ചെയ്തുകൊടുക്കേണ്ടത് നമ്മൾ മലയാളികളുടെ കടമയാണ്.ഇതുപോലെ നിരവധി കലാകാരന്മാർ അവരുടെ മേഖല ഇല്ലാതായപ്പോൾ കഷ്ട്ടപ്പെടുന്നുണ്ട് അവരെ നമ്മൾ ചേർത്തു നിർത്തണം കാലം മാറുമ്പോൾ പലരുടേയും ജോലി നഷ്ടപ്പെടുന്നു എന്നാൽ പിന്നീടുള്ള അവരുടെ ജീവിതം പ്രതീക്ഷിച്ചപോലെയല്ല മുന്നോട്ട് പോകുന്നത്.
മറ്റുള്ള മേഖലകളിൽ ജോലി ചെയ്യുന്നവരെപോലെയല്ല കലാകാരന്മാരുടെ ജോലി നഷ്ടപ്പെടുമ്പോൾ പെട്ടന്ന് മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ അവർക്ക് കഴിയില്ല.എന്തൊക്കെയായാലും രാജീവ് കളമശ്ശേരി എന്ന കലാകാരന്റെ അവസ്ഥ നമ്മൾ മനസ്സിലാക്കണം.വളർന്നുവരുന്ന നമ്മുടെ കലാകാരന്മാർക്ക് കൂടുതൽ കരുത്ത് നൽകാൻ കഴിയണം ഈ മേഖലയിൽ തുടരാനും അവരുടെ ജോലി ചെയ്യാനും കൂടുതൽ ആത്മവിശ്വാസം അവർക്ക് ലഭിക്കുന്ന രീതിയിൽ അവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം.