പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ വരുന്ന ചില മുഖങ്ങളുണ്ട് അവരിൽ ഒരാളാണ് സയനോര ഫിലിപ്പ് കേൾക്കാൻ രസമുള്ള പാട്ടുകളിൽ സയനോരയുടെ പങ്കാളിത്തം ചെറുതൊന്നുമല്ല.ഇന്നും മലയാളികൾക്ക് ഒരുപാട് പാട്ടുകൾ സയനോര സമ്മാനിക്കുന്നുണ്ട്.നടി ഭാവനയുടെ കൂട്ടുകാരി കൂടിയാണ് സയനോര കഴിഞ്ഞ ദിവസം ഭാവനയുടെ കൂടെയുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം മുതൽ തന്നെ സയനോരയുടെ ജീവിതത്തിൽ ഒരികലും മറക്കാൻ കഴിയാത്ത ചില കാര്യങ്ങളാണ് ആളുകൾ ചർച്ച ചെയ്യുന്നത് സംഭവം വർഷങ്ങൾക്ക് മുൻപാണ് നടന്നത് എങ്കിലും ഇപ്പോൾ പലരും ഇത് ചർച്ച ചെയ്യുകയാണ്.
എന്തെന്നാൽ സയനോര ഒരു പരിപാടിയിൽ പങ്കുടുത്തപ്പോളാണ് ഒരികലും മറക്കാൻ കഴിയാത്ത ആ കാര്യം നടന്നത് എന്തെന്നാൽ ഒരു കുട്ടിയെ കണ്ടപ്പോൾ ഇഷ്ടം തോന്നി സയനോര അടുത്തേക്ക് പോയി ആ കുട്ടിയോട് സംസാരിച്ചു ഉടനെ തന്നെ ആ കുട്ടി കരയാൻ തുടങ്ങി ഇത് കണ്ടപ്പോൾ ആ കുട്ടിയുടെ അമ്മ അടുത്തേക്ക് വന്നു അമ്മയാണെന്ന് അറിഞ്ഞപ്പോൾ സയനോര കാര്യം ചോദിച്ചു അപ്പോഴാണ് ആ അമ്മ പറഞ്ഞത് ഈ കുട്ടിക്ക് കറുത്തവരെ ഇഷ്ടമല്ലെന്നും അങ്ങനെയുള്ളവരെ കണ്ടാൽ സംസാരിക്കില്ലെന്നും ഇത് കേട്ട സയനോരയ്ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിന്നുപോയി പരിപാടിയെല്ലാം കഴിഞ്ഞു വീട്ടിലെത്തി.
ഒരുപാട് നേരം ആ കാര്യം ഓർത്തിരുന്നു എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നത് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ ആളുകൾ തമ്മിൽ ഇത്രയും വ്യത്യാസമുണ്ടോ എല്ലാവരും ഒന്നല്ലേ സയനോര ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു.ഇത് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് എന്ന് മാത്രമല്ല താൻ എല്ലാ ദിവസവും ഈ കാര്യം ഓർക്കാറുണ്ടെന്നും താരം പറയുന്നു.
അതുപോലെ തന്നെ അഞ്ചാം ക്ലാസ്സിൽ പടിക്കുമ്പോളും ഇങ്ങനെയൊരു അനുഭവം തനിക് ഉണ്ടായിട്ടുണ്ട് സ്കൂളിൽ ഒരു പരിപാടി വന്നപ്പോൾ ഞാൻ ഡാൻസ് ചെയ്യാൻ പേര് കൊടുത്തു എന്നാൽ പ്രാക്ടീസ് ചെയ്യാൻ സമയം ആയപ്പോൾ സയനോരയെ മാത്രം വിളിച്ചില്ല ഇത് കണ്ട സയനോര തന്നെ ടീച്ചറുടെ അടുത്തേക്ക് പോയി കാര്യം തിരക്കിയപ്പോൾ പറഞ്ഞത് തന്റെ നിറത്തെ കുറിച്ചായിരുന്നു ഈ രണ്ടു കാര്യങ്ങളും ഒരിക്കലും മറക്കാൻ കഴിയുന്നതല്ലന്നും അതിൽ നിന്നെല്ലാം നമ്മുടെ നാട് ഒരുപാട് മാറിയെന്നും നമ്മുടെ സ്വന്തം പാട്ടുകാരി പറയുന്നു.