നടി സംയുകത വർമ്മയുടെ യോഗ എറ്റെടുത്ത് ആരാധകർ വീണ്ടും സിനിമയിൽ വരണമെന്ന് ചിലർ

ഒരു മലയാള സിനിമ താരം എങ്ങിനെ ആയിരിക്കണമെന്ന് മറ്റുള്ളവരെ കാണിച്ചുകൊണ്ട് സിനിമയിൽ അഭിനയിച്ച ഒരു നടിയാണ് സംയുക്ത വർമ്മ.കുടുംബവുമായി ഒരുമിച്ചിരുന്നു കാണാൻ കഴിയുന്ന എല്ലാ ചിത്രങ്ങളും സംയുക്ത അഭിനയിച്ചിരുന്നു അതായത് നടി ഏറ്റവും കൂടുതൽ അഭിനയിച്ചത് നല്ല കുടുംബ ചിത്രങ്ങളിൽ ആയിരുന്നു.ഒരുപാട് കാലം സിനിമയിൽ ഉണ്ടായിരുന്നിട്ടും ആർക്കും തന്നെ ഒരു മോശം അഭിപ്രായം പോലും ഉണ്ടായിരുന്നില്ല അത്രയും നല്ല നടി തന്നെ ആയിരുന്നു സംയുക്ത വർമ്മ.സാധാരണ സിനിമ മേഖലകളിൽ ഉള്ളവർക്ക് എന്തെങ്കിലും ഒരു മോശം സംഭവം ഉണ്ടാകാറുണ്ട് എന്നാൽ ആർക്കും നല്ലതല്ലാത്ത ഒരു കാര്യവും ഈ നടിയെ പാട്ടി പറയാനില്ല ഇങ്ങനെയുള്ള വലിയ താരങ്ങൾ വളരെ കുറച്ചു മാത്രമേ മലയാള സിനിമയിൽ ഉള്ളൂ.

തന്റെ സുഹൃത്തും നടനുമായ ബിജു മേനോനെയാണ് സംയുക്ത വിവാഹം ചെയ്തത് ശേഷം സിനിമയിൽ അഭിനയിക്കാതെ കുടുംബ കാര്യങ്ങൾ മാത്രം നോക്കി അവരുടെ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.എങ്കിലും സുഹൃത്തുക്കളുടെ വിവാഹമോ മറ്റെന്തെങ്കിലും പരിപാടികളോ വരുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കാറുള്ളത് സയുക്ത വർമ്മയുടെ കുടുംബത്തെ ആയിരുന്നു അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു.

ഇതെല്ലാം മലയാളികൾ ഈ നടിയെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നതിന് തെളിവാണ്.കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യം സംയുക്ത വർമ്മയുടെ യോഗയെ കുറിച്ചാണ് എന്നും മുടങ്ങാത്ത യോഗ ചെയുന്ന താരം അതിന്റെ ചിത്രങ്ങളും മറ്റുള്ളവർക്ക് വേണ്ടി പങ്കിടാറുണ്ട് അതിന്റെ താഴെയും ചിലർ ചോദിക്കുന്നത് ഇനി വീണ്ടും സിനിമയിൽ വരുമോ എന്നത് തന്നെയാണ് ഇതിന് മറുപടിയായി നടി ഒന്നും പറഞ്ഞില്ല എങ്കിലും തന്റെ ആരാധകരോട് നടി മറ്റൊരു കാര്യം പറഞ്ഞു എന്തെന്നാൽ തന്റെ മകന് സിനിമയിൽ അഭിനയിക്കാൻ വലിയ ഇഷ്ടമാണ് അവൻ ചിലപ്പോൾ സിനിമയിൽ വന്നേക്കാം ഇത്രമാത്രമാണ് ചിലരുടെ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്.

എന്തായാലും സംയുക്ത വർമ്മയുടെ തിരിച്ചുവരവ് തന്നെയാണ് മലയാളികൾ ആഗ്രഹിക്കുന്നത്.വിവാഹം കഴിഞ്ഞതിന് ശേഷം വളരെ കുറച്ചു നടിമാർ മാത്രമേ വീണ്ടും സിനിമയിൽ വന്നിട്ടുള്ളൂ കാരണം അവരുടെ കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകുന്നു എന്നാണ് പലരും പറഞ്ഞത്.എന്നാൽ മലയാള സിനിമയിലെ തന്നെ മുതിർന്ന നടന്മാരുടെ പട്ടികയിൽ ഉള്ള ഒരാളാണ് തന്റെ ഭർത്താവ് എന്നതിനാൽ തന്നെ സംയുക്ത ഇനി സിനിമയിൽ വരില്ല എന്ന കാര്യം ഉറപ്പിച്ചു പറയാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *