ഒഴുക്കുള്ള വെള്ളത്തിൽ കളിച്ച് രസിച്ച് നടി നിമിഷ സജയൻ ആദ്യമായിട്ടാണോ എന്ന് ആരാധകർ

നിമിഷ സജയൻ എന്ന താരത്തെ ആർക്കും തന്നെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്തെന്നാൽ വളരെ പെട്ടന്ന് തന്നെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ.വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ വലിയ താരമായി മാറിയ നടിയുടെ ഏതെങ്കിലും ഒരു സിനിമ കണ്ടാൽ തന്നെ ഈ നടിയെ നമുക്ക് ഒരുപാട് ഇഷ്ടമാകും കാരണം അവരുടെ അഭിനയം തന്നെയാണ്.നായികയുടെ വേഷത്തിൽ വന്നപ്പോൾ എല്ലാവരും പറഞ്ഞത് വെള്ളിത്തിരയിൽ പുതിയൊരു നായിക കൂടി വന്നെന്നത്തി ഇനി ഈ താരത്തിന്റെ കൂടുതൽ നല്ല പ്രകടനങ്ങൾ കാണാൻ കഴിയുമെന്നാണ്.

ഫഹദ് ഫാസിലിന്റെ നായികയായി വന്ന ഈ അടുത്ത കാലത്ത് ഇറങ്ങിയ മാലിക്ക് എന്ന ചിത്രത്തിൽ നിമിഷയുടെ അഭിനയം ഗംഭീരമായിരുന്നു രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ നിമിഷ സജയൻ തന്റെ കഴിവ് മുഴുവൻ പുറത്തെടുത്തിട്ടുണ്ട് എന്നുവേണം പറയാൻ.സിനിമ മലയാളികൾ ഏറ്റെടുത്തപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ചത് നിമിഷയുടെ കഥാപാത്രത്തെ തന്നെയാണ്.വളരെ വ്യത്യസ്തമായ സിനിമകൾ മാത്രം തിരഞ്ഞെടുക്കുന്ന താരം ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ് പ്രേക്ഷകർ കണ്ടുമടുത്ത ചിത്രങ്ങളിൽ നിന്നും വിട്ടുനിക്കുന്ന താരം അഭിനയിച്ച എല്ലാ സിനിമകളും വിജയം നേടിയവയാണ് കഥ കേൾക്കുമ്പോൾ ഇന്ന് നല്ലതാണ് എന്ന് മനസിലാക്കാനുള്ള കഴിവ് തന്നെയാണ് ഈ നടിയുടെ വിജയം.

താരത്തെ കുറിച്ച് ഇപ്പോൾ ആരാധകർ സംസാരിക്കുന്നത് കഴിഞ്ഞ ദിവസം ഒരു ചെറിയ അരുവിയിൽ താരം ആഘോഷിക്കുന്നതാണ് വെള്ളത്തിൽ കളിച്ചാണ് നിമിഷ അവധി ദിവസം ആഘോഷിച്ചത് സിനിമയുടെ തിരക്കില്ലാത്ത ദിവസങ്ങളിൽ നിമിഷ സജയൻ ഇതുപോലെ മനസ്സിന് സന്തോഷം നൽകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാറുണ്ട്.ഇത് കണ്ട ആരാധകർ ചോദിച്ചത് ആദ്യമായിട്ടാണോ ഇങ്ങനെ ഒരു അവസരം കിട്ടുന്നത് എന്നാണ്.

എന്തായാലും നിമിഷയുടെ പുതിയ കഥാപാത്രങ്ങൾ കാണാനുള്ള ആവേശത്തിലാണ് മലയാളികൾ പുതിയ സിനിമകൾ വളരെ പെട്ടന്ന് തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.നിലവിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിയാണ് നിമിഷ സജയൻ നിരവധി നടിമാർ മലയാളത്തിൽ ഉണ്ടെങ്കിലും പുതിയതായി ഇറങ്ങുന്ന എല്ലാ സിനിമകളിലും നിമിഷയെ കാണാൻ സാധിക്കും അത് വളരെ ചെറിയ കഥാപാത്രം ആണെങ്കിൽ പോലും.

Leave a Reply

Your email address will not be published. Required fields are marked *