വീടിന്റെ വാതിൽ തുറന്നപ്പോൾ സുരേഷ് ഗോപി വീട്ടുമുറ്റത്ത് നിൽക്കുന്നു കണ്ടപ്പോൾ തന്നെ കരച്ചിൽ തുടങ്ങി

കേരളത്തിലെ മുതിർന്ന സിനിമ താരങ്ങളുടെ ലിസ്റ്റിൽ വരുന്ന ഒരു താരമാണ് സുരേഷ് ഗോപി നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും തന്റെ സിനിമ ജീവിതം തുടരുന്നു മമ്മുട്ടി മോഹൻലാൽ തുടങ്ങി നിരവധി നടന്മാരുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമാണ് ഉള്ളത്.നായകനായി സിനിമയിൽ കാണുന്ന അദ്ധേഹത്തിന്റെ ജീവിതത്തെ കുറിച്ചും നമ്മൾ എടുത്തു പറയേണ്ട ഒന്നാണ് കാരണം മറ്റുള്ളവരെ അറിഞ്ഞു സഹായിക്കുന്ന ഒരാളാണ് സുരേഷ് ഗോപി നിരവധി പാവങ്ങളെ അദ്ദേഹം സഹായിച്ചിട്ടുണ്ട് താരപദവി നോക്കാതെ ഇരുപാട് പാവങ്ങളുടെ വീട്ടിൽ അദ്ദേഹം എത്തിയിരുന്നു ഇത്രയും വലിയ നടനായിരുന്നിട്ടും അദ്ദേഹം ഒരു സാധാരണക്കാരനെ പോലെയാണ് എല്ലാ സ്ഥലങ്ങളും സന്ദർശിക്കാറുള്ളത്.

ഇപ്പോൾ നടൻ സുരേഷ് ഗോപിയെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നടി ശ്രീ രേഖയെ അവരുടെ വീട്ടിൽ ചെന്ന് അഭിനന്ദിച്ചതാണ് വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച ശ്രീ രേഖയ്ക്ക് കഴിഞ്ഞ ദിവസം പുരസ്കാരം ലഭിച്ചിരുന്നു ഇതിൽ അഭിനന്ദിക്കാൻ വേണ്ടിയാണ് അദ്ദേഹം വീട്ടിലെത്തിയത് പക്ഷെ അദ്ദേഹം വരുന്നത് ശ്രീ രേഖ അറിയില്ലായിരുന്നു.വീടിന്റെ വാതിൽ തുറന്നപ്പോൾ വീട്ടുമുറ്റത്ത് സുരേഷ് ഗോപി നിൽക്കുന്നതാണ് കണ്ടതാണ് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല ശ്രീ രേഖ പറയുന്നു. നിഗം അഭിനയിക്കുന്ന വെയിൽ എന്ന ചിത്രത്തിലാണ് ശ്രീ രേഖ അടുത്തതായി അഭിനയിക്കുന്നത് ചിത്രീകരണം പൂർത്തിയായ ഈ സിനിമയിൽ നായകനായ ഷെയ്ൻ നിഗത്തിന്റെ അമ്മയായാണ് ശ്രീ രേഖ അഭിനയിക്കുന്നത്.

എന്തായാലും നടൻ സുരേഷ് ഗോപിയുടെ സന്ദർശനം താരത്തിന് കൂടുതൽ പ്രോത്സാഹനം നൽകും.മാത്രമല്ല നിരവധി യുവ താരങ്ങളും പുതിയതായി സിനിമയിൽ വന്നിട്ടുള്ള താരങ്ങൾക്കും ഇത് വലിയ സന്തോഷവും ഊർജ്ജവും കൊടുക്കും കാരണം മലയാള സിനിമയിൽ മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങി സിനിമ മേഖലകളിൽ അറിയപ്പെടുന്ന അദ്ദേഹം ഇതുപോലെ ചെറിയ താരങ്ങൾക്ക് പ്രോത്സാഹനവുമായി വരുമ്പോൾ തീർച്ചയായും അവർക്കത് ഒരു അവാർഡ് തന്നെയാണ്.

അദ്ദേഹം ആദ്യമായല്ല ഇത് കഴിവുള്ള താരങ്ങളുടെ വീട്ടിലേക്ക് എത്തുന്നത് ഒരുപാട് വിദ്യാർത്ഥികളെ അദ്ദേഹം സഹായിച്ചിട്ടുണ്ട് ഒരുപാട് ചെറിയ കലാകാരന്മാരെ അദ്ദേഹം കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.ജീവിതത്തിൽ ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്ന ധാരണയിൽ വീടുകളിൽ ഇരുന്ന ഒരുപാട് ആളുകൾക്ക് അദ്ദേഹം ഊർജ്ജം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *