നന്നായി പരിശ്രമിച്ചാൽ എന്തും നേടാൻ കഴിയും ജിമ്മിലെ വിശേഷങ്ങൾ പങ്കുവെച്ച് ഭാവന

വിവാഹ ശേഷം മലയാള സിനിമയിൽ നിന്നും തൽക്കാലത്തേക്ക് മാറിനിക്കുന്ന താരമാണ് ഭാവന വിവാഹത്തിന് മുൻപ് നിരവധി പ്രശ്നങ്ങൾ തനിക്ക് ഉണ്ടായി എങ്കിലും അതെല്ലാം സ്വന്തം മനക്കരുതുകൊണ്ട് നേരിട്ട് അതിജീവിച്ച താരം കൂടിയാണ്.മലയാള സിനിമയിൽ വന്നപ്പോൾ കൂടുതൽ ആരും ശ്രദ്ധിച്ചിരുന്നില്ല എങ്കിലും പിന്നീട് അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഭാവന വലിയ രീതിയിലുള്ള പിന്തുണ പിടിച്ചുപറ്റി.നമ്മൾ എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി അഭിനയിക്കുന്നത് പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെല്ലാം താരം നായികയായിട്ടായിരുന്നു വന്നത്.

വളരെ കുറച്ചു ചിത്രങ്ങളിൽ നായികയായി വന്നശേഷം ഭാവന മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു പിന്നീട് നടിക്ക് ഒരുപാട് സിനിമകൾ വന്നു തെലുങ്ക് സിനിമയിലും ഭാവന തന്റെ കഴിവുകൾ പുറത്തെടുത്തു.എന്നാൽ വിവാഹ ശേഷം നടിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിഞില്ല എന്ന് മാത്രമല്ല കേരളത്തിൽ നിന്ന് തന്നെ താരം വിട്ടുനിന്നു മലയാളത്തിൽ നടക്കുന്ന ഒന്നിലും നടി പങ്കെടുത്തില്ല എങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ തന്റെ വിശേഷങ്ങൾ അറിയിച്ചുകൊണ്ടിരുന്നു.ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ചർച്ച ചെയ്യുന്നതും ഭാവനയുടെ ജിമ്മിലെ വിശേഷങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം പങ്കവെച്ച ജിമ്മിലെ ചില കാഴ്ചകളാണ് ആരാധകർക്ക് വേണ്ടി നടി ഭാവന പങ്കുവെച്ചത്.

താരം പറയുന്നത് ഇങ്ങനെയാണ് നന്നായി പരിശ്രമിച്ചാൽ എന്തും സാധിക്കാൻ നമുക്ക് കഴിയും ഈ വാക്കുകൾ ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകുന്നത് തന്നെയാണ്.മലയാള സിനിമയിൽ ഇനിവരുമോ എന്ന ചോദ്യവും ആരാധകർ ഇടയ്ക്കിടെ ചോദിക്കുമ്പോൾ നടി അതിന് വ്യക്തമായ മറുപടികൾ ഒന്നും നൽകാറില്ല എങ്കിലും വലിയ പ്രതീക്ഷയിലാണ് എല്ലാവരും ഒരു മലയാള സിനിമയിൽ കൂടി നായികയായി വരുമോ എന്നാണ് എല്ലാവരും അനേഷിക്കുന്നത്.നടൻ ദിലീപിന്റെ കൂടെയാണ് ഭാവന എട്ടാവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് അതുപോലെ തന്നെ തിരിച്ചുവരവ് നടൻ ദിലീപിന്റെ നായികയായി തന്നെയാകുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

എന്തായാലും മലയാള സിനിമയിലെ വലിയ താരമായിരുന്ന ഭാവനയുടെ തിരിച്ചുവരവ് സിനിമാലോകം മാത്രമല്ല അവരെ ഇഷ്ട്ടപ്പെവട്ടിരുന്ന ഒരുപാട് ആരാധകർ പ്രതീക്ഷിക്കുന്നു.സിനിമയിലേക്ക് തിരിച്ചുവരാൻ വേണ്ടിയാണോ ഈ ഒരുക്കങ്ങൾ എന്നും ചിലർ ചോദിക്കുന്നുണ്ട് എന്തായാലും ഇതെല്ലാം ചിരിയോടെയാണ് നടി കാണുന്നത്.വെള്ളിത്തിരയിലെ പ്രധാന നായികയ്ക്ക് ഉടൻ തന്നെ സിനിമയിലേക്ക് കടന്നുവരാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *