കഴിച്ചാൽ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ് ചീര എന്നാൽ എവിടെയും നട്ടുപിടിപ്പിക്കാൻ കാര്യമായോ ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.വെറുതെ മണ്ണിൽ ഇട്ടാൽ നല്ല രീതിയിൽ വളരുന്ന ചീര വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വന്തം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കാറുണ്ട്.ചോറിന്റെ കൂടെ ചീര കൂടി ഉണ്ടെങ്കിൽ നല്ല രുചിയോടെ ഭക്ഷണം കഴിക്കാൻ കഴിയും ചീര കഴിക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരാളുപോലും ഇല്ല എന്നത് എല്ലാ വീടുകളിലും ചീര നട്ടുപിടിപ്പിക്കാൻ കാരണമാകുന്നു.
നമുക്ക് എവിടെ ചെന്നാലും ചീര ലഭിക്കും എന്നതിനാൽ ആരും ഇത് കാര്യമാക്കാറില്ല ഇതിന്റെ ഗുണങ്ങൾ അനേഷിക്കാറില്ല കടയിൽ പോയാൽ വളരെ കുറഞ്ഞ വിലയിൽ തന്നെ ഏതു ചീരയും നമുക്ക് ലഭിക്കും ചീരയും ചീര കൃഷിയും വളരെ നിസാരമായി കാണുന്ന ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കണം എറണാകുളം ജില്ലയിലെ ഈ വീട്ടമ്മയെ സ്വന്തം വീട്ടുമുറ്റത്ത് ചീര കൃഷി ചെയ്തു ഈ വീട്ടമ്മ വിജയം കണ്ടെത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും ആദ്യമായി ചീര കൊണ്ടുവന്നപ്പോൾ കുറച്ചു ഉപയോഗിക്കുകയും പിന്നീട് സ്വന്തം വീട്ടുതിമുറ്റത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു മാസങ്ങൾക്ക് ശേഷം അവ നല്ല രീതിയിൽ വളർന്നു തനിക്കിപ്പോൾ വലിയ രീതിയിലുള്ള ചീര കൃഷി ഉണ്ടെന്ന് വീട്ടമ്മ പറയുന്നു.ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ചീര വളരുന്നത് അതിനാൽ തന്നെ ആവശ്യക്കാർക്ക് എല്ലാം ചീര കൊടുക്കാൻ കഴിയുന്നു.ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഈ ചീര അനേഷിച്ചുവരുന്നതിനാൽ തനിക്ക് മറ്റൊരു ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നാണ് എറണാകുളം വൈപ്പിൻ സ്വദേശിയായ വീട്ടമ്മ പറയുന്നത്.
വീട്ടിൽ സ്വന്താമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വളരെ പെട്ടെന്നും കൂടുതൽ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാതെ ചെയ്യാൻ കഴിയുന്ന ഒരു കൃഷി രീതിയാണ് ചീര കൃഷി എത്രകാലം കഴിഞ്ഞാലും ഇതിന് ആവശ്യക്കാർ ഒരുപാട് ഉണ്ടാകും ഏതു സമയത്തും ചീര നന്നായി വളരും അതുകൊണ്ട് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയാത്ത സമയം വരുന്നില്ല.ഇതിന്റെ മറ്റൊരു പ്രധാന ഗുണം എന്തെന്നാൽ ഈ കൃഷിക്ക് കൂടുതൽ വളം ആവശ്യമില്ല എന്നതാണ് നല്ല മഴ ലഭിക്കുന്ന പ്രദേശമാണ് എങ്കിൽ വെറുതെ മണ്ണിൽ ഇട്ടാൽ തന്നെ ചീര വളർന്നുവരും.