മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് പേളി മാണിയുടേത് ഭർത്താവ് ശ്രീനിഷും നിലമോളും മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ളവരാണ്.പേളിയുടെ കുടുബത്തിലെ എല്ലാ നിമിഷങ്ങളും തന്നെ ഇഷ്ടപ്പെടുന്നവരുടെ പങ്കുവെക്കാറുണ്ട് അതുപോലെ തന്നെ ആ സ്നേഹം തിരിച്ചും കാണിക്കുന്നവരാണ് ആരാധകർ കഴിഞ്ഞ ദിവസം ദുബായിൽ എത്തിയ പേളിയും കുടുംബവും ഒരുപാട് നേരം തന്റെ ആരാധകരുമായി പങ്കിട്ടു ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളായിരുന്നു ദുബായി കാണാൻ കഴിഞ്ഞത്.
പേളിയും ശ്രീനിഷും ഇതിന് മുൻപും ദുബായിൽ വന്നിട്ടുണ്ട് എങ്കിലും ഇത്രയും ആരാധകർ അവരെ കാണാൻ എത്തിയിരുന്നില്ല എന്നാൽ ഈ വരവിൽ പേളിയുടെ മകൾ നിലമോളും കൂടെയുള്ളപ്പോൾ ഒരിക്കലും പ്രതീക്ഷകാത്ത ആരാധക കൂട്ടം തന്നെ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു നിലമോളെ ഒന്ന് കാണാൻ വേണ്ടിയായിരുന്നു അത്.സാധാരണ ലഭിക്കുന്ന സ്വീകരണമല്ലായിരുന്നു കഴിഞ്ഞ ദിവസം ദുബായിൽ പേളിയുടെ കുടുംബത്തിന് ലഭിച്ചത് ആരാധകരുടെ സ്നേഹം കണ്ടപ്പോൾ പേളിയുടെ കണ്ണ് നിറഞ്ഞു എന്നുവേണം പറയാം അവരുമായി ഏറെ നേരം സംസാരിക്കാനും വിശേഷങ്ങൾ തിരക്കാനും പേളിയും ശ്രീനിഷും മറന്നില്ല.
എന്തായാലൂം പേളിയുടെ കുടുംബത്തിലെ താരം ഇപ്പോൾ നിലമോൾ തന്നെയാണ് നിലമോളെ കാണാൻ വേണ്ടിയാണ് പേളിയും ശ്രീനിഷും വരുമ്പോൾ ആളുകൾ കൂടുന്നത് ഈ സ്നേഹം തിരിച്ചറിഞ്ഞാണ് ഇവരുടെ മകളെ എല്ലാവർക്കും കാണാൻ അവസരം ഉണ്ടാക്കുന്നത്.ചില താരദമ്പതികൾ അവർക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ അവരുടെ മുഖം മറ്റുള്ളവരെ കാണിക്കാൻ തയ്യാറാകാറില്ല എന്നാൽ പേളിയും ശ്രീനിഷും അങ്ങനെയൊരു തീരുമാനം എടുത്തില്ല എന്ന് മാത്രമല്ല അവരെ കാണാൻ എത്തുന്നവരെ ഒരിക്കലും നിരക്ഷപ്പെടുത്താനും ഒരുക്കമല്ല.
പേളി കുടുംബവുമായി എവിടെ യാത്ര ചെയ്യുമ്പോഴും അത് മറ്റുള്ളവരെ അറിയിക്കാറുണ്ട് അതുപോലെ തന്നെ ദുബായിൽ തന്റെ മകൾ നിലമോളുമായി ആദ്യമായി ദുബായിൽ പോകുമ്പോൾ ആരാധകരെ അറിയിച്ചിരുന്നു.സാധാരണ ദുബായി പോകുന്നത് പോലെയല്ല ഞങ്ങൾ ആദ്യമായാണ് നിലമോളുമായി ദുബായിൽ വരുന്നത് എന്നും ഇത് എന്നത്തേക്കാളും വളരെ പ്രത്യേകതയുള്ള ഒരു യാത്രയാണ് എന്നും താരം പറഞ്ഞിരുന്നു.എന്തായാലും താര കടുംബം കാണിക്കുന്ന സ്നേഹത്തിലും ആരാധകർ വലിയ സന്തോഷത്തിലാണ് സാധാരണക്കാരെ പോലെ പെരുമാറുമ്പോൾ മറ്റുള്ളവർക്ക് അവരോടുള്ള സ്നേഹം കൂടുകയാണ് ചെയ്യുന്നത്.