പഴം കഴിക്കാൻ ഇഷ്ടപ്പെടാത്ത കൂട്ടുകാർ ആരും തന്നെയില്ല പലതരം പഴങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് എല്ലാം നമ്മൾ വാങ്ങി കഴിക്കാറുണ്ട് മാത്രമല്ല പഴങ്ങൾ ഉപയോഗിച്ച് നിരവധി മധുരമുള്ള പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.നല്ല പലഹാരങ്ങൾ ഉണ്ടാക്കിയാലും വെറുതെ ഇടയ്ക്കിടെ കഴിക്കാനും നല്ല രുചിയാണ് പഴം നേന്ത്രപ്പഴം ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നത് യാത്ര ചെയ്യുന്ന സമയത്ത് കഴിക്കാൻ നേന്ത്രപ്പഴം തന്നെയാണ് നല്ലത് കാരണം ബാഗിലും മറ്റും സൂക്ഷിക്കാൻ നേന്ത്രപ്പഴം നല്ലതാണ് അത്ര പെട്ടന്നൊന്നും പഴം കേടാകില്ല.
പഴം വേവിച്ചു കഴിക്കാനും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും രുചിയാണ്.എന്നാൽ നേന്ത്രപ്പഴം ഉപയോഗിച്ച് കൂടുതൽ ആരും തന്നെ ചെയ്യാത്ത രീതിയിൽ നമുക്ക് ഒരു പലഹാരം ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ തന്നെയാണ് ഇത് ഉണ്ടാക്കാൻ കഴിയുന്നത്.സാധാരണ നമ്മൾ പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇത് ഉണ്ടാക്കണം കാണുമ്പോൾ സാധാരണ നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാക്കുന്ന പുട്ട് തന്നെയാണ് എന്നാൽ പഴം ഒരു പ്രത്യേക രീതിയിൽ ഇതിൽ ചേർത്താൽ എത്ര കഴിച്ചാലും മതിയാകില്ല.ഇത് ഉണ്ടാക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത് നല്ല ഒരു നേന്ത്രപ്പഴം പുട്ടുകുറ്റിയിൽ ഇട്ടു ആവി ഉപയോഗിച്ച് വേവിക്കണം.
ഇങ്ങനെ വേവിച്ചുകഴിഞ്ഞാൽ ചെറിയ കഷ്ണങ്ങളായി മുറിക്കണം ശേഷം ഒരു പാത്രത്തിലിട്ട് നന്നായി വീണ്ടും വേവിക്കണം അതിന്റെ കൂടെ കുറച്ച് പഞ്ചസാരയും ചേർക്കണം ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെച്ചു പുട്ട് പൊടി തയ്യാറാക്കണം ഇത് നമുക്ക് സാധാരണ പുട്ട് ഉ ഉണ്ടാക്കാൻ ചെയ്യുന്നപോലെ തന്നെ ചെയ്യാം.പുട്ട് പൊടി തയ്യാറായി കഴിയുമ്പോൾ പുട്ട് കുറ്റിയിലേക്ക് കുറച്ചു തേങ്ങ ഇടണം ശേഷം നമ്മൾ നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന പഴം ഇടണം പിന്നെ ഇടേണ്ടത് പുട്ട് പൊടിയാണ് ഇങ്ങനെ ഓരോ തവണയും ഉണ്ടാക്കിയെടുക്കണം.
ഇനി സാധാരണ പൊട്ട് ഉണ്ടാക്കുന്ന പോലെ തന്നെ ചെയ്യാവുന്നതാണ് ആവി പെട്ടന്ന് വരാൻ വേണ്ടി എന്തെങ്കിലും ചെയ്യാവുന്നതാണ് കൂടുതൽ കട്ടിയിൽ പൊടിയും പഴവും ഇടാതിരുന്നാൽ പെട്ടന്ന് തന്നെ ആവി വരും.ഒരിക്കലെങ്കിലും നമ്മുടെ വീടുകളിൽ ഇങ്ങനെ ഉണ്ടാക്കി കഴിക്കണം നല്ല രുചിയാണ് ഇത് രാവിലെ മാത്രമല്ല വൈകിട്ടും രാത്രിയിലും ഇത് കഴിക്കാവുന്നതാണ്.ഈ പുട്ട് കഴിക്കാൻ പപ്രത്യേകം കറികൾ ഉണ്ടാക്കേണ്ട ആവശ്യമില്ല നല്ല ചൂടോടെ തന്നെ കഴിക്കാൻ രുചി കൂടുതലാണ്.