ചെറിയ ഉള്ളിയുണ്ടോ വീട്ടിൽ എങ്കിൽ ഇങ്ങനെ ചെയ്താൽ പിന്നെ വേറൊന്നും വേണ്ടിവരില്ല

ആരും ഇതുവരെ ചെയ്ത് നോക്കാത്ത ഒരു അടിപൊളി പലഹാരമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് എന്താണെന്ന് ഒന്ന് നോക്കാം.നമ്മുടെ വീട്ടിലുള്ള കുറച്ച് സാധങ്ങൾ കൊണ്ട് മാത്രം തയ്യാറാക്കാൻ പറ്റുന്ന ഒരു നല്ല 4 മണി പലഹാരമാണ് അതിനായി നമുക്ക് വേണ്ടത് കുറച്ച് ചെറിയ ഉള്ളിയാണ് ആണ്.ആവശ്യമായ സാദനം ചെറിയുള്ളി അരിപ്പൊടി ഗോതമ്പു പൊടി പച്ച വെള്ളം ഉപ്പ് തേങ്ങാ അണ്ടിപ്പരിപ് മുന്തിരി നെയ്യ് ശർക്കര ഏലക്ക പഞ്ചസാര ഇത്രയും സാദനം ഉണ്ടെങ്കിൽ വളരെ സ്പീഡിൽ ഉണ്ടാക്കി എടുക്കാൻ പറ്റും.

ഇത് ഉണ്ടാക്കാൻ ആദ്യം ചെറിയുള്ളി നല്ല വട്ടത്തിൽ അരിഞ്ഞെടുക്കുക കുറച്ചു മതിയാകും അതിനുശേഷം ശർക്കര ഒന്ന് വെള്ളം പോലെ ആക്കിയെടുക്കണം അതിനായി ഗ്യാസിൽ കുറഞ്ഞ ഫ്ളൈമിൽ ഇട്ട് ഒരു പാത്രം വെച്ച് ആവിശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കര അതിലേക്കിട്ട് പാനിയാക്കുക അതിനു ശേഷം രണ്ട് കപ്പ്‌ അരിപ്പൊടി അതിന്റെ കൂടെ ഒരു കപ്പ്‌ ഗോതമ്പ് പൊടി എടുത്ത് വെക്കുക അതിലേക്ക് ചൂടോടെ ശർക്കര വെള്ളം ഒഴിച്ച് കൊടുക്കുക.

അത് നന്നായി മിക്സ് ചെയ്തിട്ട് വെള്ളം വേണേൽ ഒഴിച്ച് കൊടുക്കാം നോക്കിട്ട് ചെയ്യുക ഒരുപാട് ലൂസായി പോകരുത് അത് കഴിഞ്ഞു അരിഞ്ഞു വെച്ച ഉള്ളി അതിലേക്ക് ഇടുക ചിരവിയ കുറച്ചു തേങ്ങയും ഇടുക കുറച്ചു ഉപ്പും ചേർത്ത് നന്നായി ഞെരടി എടുക്കുക.അതിനുശേഷം പഞ്ചസാര ഏലക്ക ഇവ നന്നായിട്ടു പൊടിച്ചതും ചേർത്ത് ഇളക്കുക.ഒരു പാൻ വെച് അൽപ്പം നെയ്യ് തേച്ചിട്ട് അണ്ടിപ്പരിപ്പ് മുന്തിരി ഇട്ട് മൂപ്പിച്ചു നമ്മൾ മിക്സ് ചെയ്ത് വെച്ചതിൽ ഇട്ട് ഇളക്കുക.

എല്ലാം റെഡിയായി അതിനുശേഷം ഒരു ഇരുമ്പിന്റെ ചട്ടി വെച് കുറഞ്ഞ ഫ്ളൈമിൽ വെച് എണ്ണ രണ്ട് സ്പൂൺ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു 3 പ്രാവിശ്യം ഒഴിച് കൊടുത്തു നേരെ ആക്കി വെച്ച് നന്നായി മൂടി വെച്ച് വേവിപ്പിക്കുക നമ്മുടെ പലഹാരം നല്ല കേക്ക് പോലെ കിട്ടും.അപ്പോ എല്ലാവരും ഒന്ന് ചെയ്ത് നോക്കുക.ഉള്ളി ഉപയോഗിച്ച് ഇങ്ങനെ മധുരത്തിൽ ഉണ്ടാക്കിയാൽ നല്ല രുചിയായിരിക്കും ഉള്ളിയുടെ രുചിയും പിന്നെ നമ്മൾ ചേർക്കുന്ന മറ്റുള്ള സാധനങ്ങളുടെ രുചിയും കൂടി ചേരുമ്പോൾ ഇത് നമുക്ക് ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *