റോസ് ചെടികൾ മറ്റുള്ള ചെടികളെ പോലെയല്ല എവിടെയെങ്കിലും വെച്ചാൽ വളരാൻ കുറച്ചു ബുദ്ധിമുട്ടാണ്.സാധാരണ ലെല്ലാവരും അവരുടെ വീടുകളിൽ വളർത്താൻ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒന്നാണ് റോസ് ചെടി എന്നാൽ ഇത് അത്ര നിസാര കാര്യമല്ല നമ്മുടെ വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ചെടികളിൽ പലതിനും വെള്ളം പോലും ഒഴിച്ച് കൊടുത്തില്ലെങ്കിൽ പോലും വളരും എന്നാൽ റോസ് ചെടികൾ അങ്ങനെയല്ല നല്ലപോലെ പരിചാരിച്ചാൽ മാത്രമേ നല്ല രീതിയിൽ റോസ് ചെടി വളർന്നു പൂക്കൾ ഉണ്ടാകൂ.
ഇന്ന് നമുക്ക് പല നിറത്തിലുള്ള പൂക്കൾ വിരിയുന്ന ചെടികൾ ലഭ്യമാണ് റോസ് പൂക്കളുടെ അതെ ആകൃതിയിൽ വിരിയുന്ന വെള്ളം മഞ്ഞ തുടങ്ങി നിരവധി പൂക്കൾ വിരിയുന്ന ചെടികളുണ്ട് ഇതെല്ലാം റോസ് ചെടികളിൽ തന്നെയാണ് ഉണ്ടാകാറുള്ളത്.റോസ് ചെടി വീട്ടിൽ കൊണ്ടുവരുമ്പോൾ അതിന് വേണ്ടി നമ്മൾ കുറച്ചു വളങ്ങൾ കൂടി വാങ്ങാറുണ്ട് എന്നാൽ ചില സ്ഥലങ്ങളിൽ മാത്രം റോസ് ചെടി നമ്മൾ വിചാരിച്ചപോലെ വളരാറില്ല എന്നാൽ ചില സ്ഥലങ്ങളിൽ വെള്ളം മാത്രം മതി റോസ് ചെടി നല്ല രീതിയിൽ വളരും.
ചില മണ്ണിൻെറ പ്രത്യേകതയാണത് നല്ല വളക്കൂറുള്ള മണ്ണിൽ ചെടികളും മരങ്ങളും പെട്ടന്ന് വളരും ചില ചെടികൾക്ക് ആ സ്ഥലത്തെ മണ്ണ് പറ്റില്ല പക്ഷെ നമുക്ക് തന്നെ ചില വളം ഉണ്ടാക്കി ചെടികൾക്ക് ഉപയോഗിക്കാൻ കഴിയും വീട്ടിൽ ഉണ്ടാകുന്ന ചില സാധനങ്ങൾ മാത്രം മതി നമുക്ക് വളം ഉണ്ടാക്കാൻ.റോസ് ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ അത് നല്ലപോലെ വളരുന്നില്ല എങ്കിൽ നിങ്ങൾ ഈ വളം ഉണ്ടാക്കി ചെടികൾക്ക് ഒഴിച്ച് കൊടുക്കൂ പെട്ടന്ന് വളരും വളം ഉണ്ടാക്കാൻ ആദ്യം വേണ്ടത് കുറച്ചു ആര്യവേപ്പ് ഇലയാണ് ഇത് കുറച്ചു എടുത്ത ശേഷം ഇല മാത്രം ഒരു പാത്രത്തിലേക്ക് മാറ്റണം ശേഷം അതിലേക്ക് കുറച്ചു വെളുത്തുള്ളി കൂടി ചതച്ച് ഇടണം തൊലി കളയാതെ വേണം ഉള്ളി എടുക്കാൻ.
ശേഷം അതിലേക്ക് രണ്ട് സ്പൂൺ മഞ്ഞൾപൊടി കൂടി ചേർക്കണം എന്നിട്ടു രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം.തിളപ്പിച്ച് കഴിഞ്ഞു ചൂട് പോയാൽ ഒരു ബോട്ടിലിൽ നിറച്ച ശേഷം എന്നും ചെടികൾക്ക് ഒഴിച്ചുകൊടുക്കണം.വേരിലും ഇലകളിലും ഒഴിക്കാൻ മറക്കരുത്.ഇത് റോസ് ചെടികൾക്ക് മാത്രമല്ല എല്ലാ ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്.