ആടുകളെ സ്വന്തം വീട്ടിൽ തന്നെ വളർത്തിയാൽ നല്ല വരുമാനമാണ് രണ്ടോ മൂന്നോ ആടുകളെ എങ്കിലും വീടുകളിൽ നോക്കി വളത്താൻ ആഗ്രഹിക്കാത്ത ആരും തന്നെയില്ല എന്നാൽ ഇന്ന് പലരും അതിന് യോജിച്ച സ്ഥലങ്ങൾ ഇല്ലാത്തത് കാരണം ആ ഒരു ആഗ്രഹം മാറ്റിവെച്ചു ജീവിക്കുന്നു.എന്നാൽ ഒരുപാട് കുടുബങ്ങൾ വലിയ രീതിയിൽ തന്നെ ഒരുപാട് ആടുകളെ എത്തിച്ചു ഫാം തുടങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നു.സ്വന്തമായി ഫാം തുടങ്ങണമെങ്കിൽ അതിന് യോജിച്ച സ്ഥലങ്ങൾ വേണം ഒരുപാട് ആടുകൾ ഉണ്ടെങ്കിൽ അതിന് കഴിക്കാൻ ഒരുപാട് പുല്ലുകൾ ഉള്ള അസ്ഥലമായിരിക്കണം.
പിന്നെ ആടുകൾക്ക് പറ്റിയ പ്രദേശം ആയിരിക്കണം വിശാലമായ സ്ഥലമാണെങ്കിൽ എല്ലാ ആടുകളും നല്ല രീതിയിൽ വളരും.അങ്ങനെയൊരു സ്ഥലമുണ്ട് നമ്മുടെ തൃശൂർ ജില്ലയിലെ കൊടുക്കങ്ങലൂർ റോട്ടിൽ ആയിരക്കണക്കിന് ആടുകളെയാണ് രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഇവിടെ വളർത്തുന്നത് മാസം നല്ല വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ട്.ഇവിടെ നിന്നും ആർക്ക് വേണമെങ്കിലും ആടുകളെ ലഭിക്കും വളരെ കുറഞ്ഞ ചിലവിൽ തന്നെ.ഒരുപാട് ആളുകൾ ഇവിടെ നിന്നും പല ആവശ്യങ്ങൾക്കായി ആടുകളെ കൊണ്ടുപോകുന്നുണ്ട്.രണ്ടോ മൂന്നോ ആടുകളെ വീട്ടിലേക്ക് ആവശ്യമായി വന്നാലും വലിയ രീതിയിൽ ഫാം തുടങ്ങാനും ആടുകൾക്ക് വേണ്ടി ആളുകൾ ഇവിടെയെത്തുന്നു.
വളരെ ദൂരത്ത് നിന്നും വരെ ആളുകൾ ഇവിടെ എത്തുന്നത് ഇവിടത്തെ വിലക്കുറവ് കൊണ്ട് തന്നെയാണ് മാത്രമല്ല നാടൻ ആടുകൾ മാത്രമല്ല ഇവിടെയുള്ളത് പലതരം ആടുകളെ ഇവിടെ ലഭ്യമാണ്.ഇവിടെ കുറഞ്ഞ വിലയിൽ ആടുകളെ മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയുന്നത് ഇവർ രണ്ടുപേരും കൂടി ആടുകളെ വാളർത്തുന്ന രീതികൊണ്ട് മാത്രമാണ് എങ്ങിനെയെന്നാൽ ഒരു ദിവസം കൂടുതൽ സമയവും ആടുകളെ പുറത്തേക്ക് വിടും അതിനാൽ ദിവസം മുഴുവൻ ആടുകൾ ആവശ്യത്തിന് പുല്ലുകൾ കഴിക്കും.
അതുകൊണ്ട് വളരെ കുറച്ചു മാത്രമേ മറ്റുള്ള തീറ്റ ആവശ്യമായി വരുന്നുള്ളൂ.ഈ രീതി എല്ലാവർക്കും ചെയ്യാവുന്നതാണ് നിങ്ങൾക്കും രാംദോ മൂന്നോ ആടുകളെ വാങ്ങി ഇങ്ങനെ വളർത്താവുന്നതാണ്.വരുമാനം ലഭിക്കാൻ അല്ലാതെ ഒന്നോ രണ്ടോ ആടുകളെ വീടുകളിൽ വളർത്തുന്നവരുമുണ്ട് അങ്ങനെയുള്ള കുടുംബങ്ങൾക്കും ഈ സ്ഥലം ഉപകാരപ്പെടും.