നമ്മളെല്ലാവരും ഉണ്ടാക്കിഎടുക്കാൻ ആഗ്രഹിച്ച ഒരു ഒന്നാകും പൊരി ഉണ്ടാക്കുന്നത്. അതെങ്ങനെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാമെന്ന് ഒന്ന് നോക്കിയാലോ. അപ്പൊ പൊരി ഉണ്ടാക്കാൻ വേണ്ടി ഇവിടെ കാൽ കപ്പ് അരി ആണ് എടുക്കുന്നത്. റേഷൻ കടയിൽ കിട്ടുന്ന വെള്ള അരി ആണ് വേണ്ടത് അതാണ് ഒന്നുകൂടി എളുപ്പം.അരിയിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക. അതിനുശേഷംഒരു ചെറിയ സ്പൂൺന്റെ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് നന്നായിട്ടു മിക്സ് ആക്കി കൊടുക്കണം. വെള്ളത്തിന്റെ അളവ് കൂടാതെ അതൊന്ന് കുതിർന്നു വന്നാൽ മതി.5 മിനിറ്റ് നേരം കുതിർത് വെക്കണം.
അരി നന്നായി കുതിർന്ന് വന്നതിനുശേഷം ഒന്ന് വറത്ത് എടുക്കുക പത്രത്തിൽ ഇട്ട് സോഫ്റ്റ് പോകാൻ വേണ്ടി മാത്രം വറക്കുക.ഇനി ഒരു ചീനചട്ടിയിൽ കുറച്ച് മണൽ ഇട്ട് കൊടുത്ത് അതിനെ നന്നായിട്ട് ആവി പോകുന്ന പോലെ ചൂടാക്കി എടുക്കണം. അരി വറക്കാൻ ബുദ്ധിമുട്ട് ഉള്ളവർ വെയിലത്തു വെച്ച് ഉണക്കിയാലും മതി. മണലു ചൂടായി വരുമ്പോൾ കുറച്ചു അരി ഇട്ട് കൊടുക്കുക. അതിന്റ മുകൾ ഭാഗത്തേക്ക് മണ്ണിട്ട് കൊടുക്കുക ചെറുതായി ഒന്ന് ഇളക്കുക. അപ്പൊ വെന്തു വരുന്നത് കാണാം.
എല്ലാ അരിയും പൊട്ടി വന്നതിനു ശേഷം ഒന്ന് അരിചെടുക്കണം. പെട്ടെന്നു എടുക്കുക അല്ലെങ്കിൽ കരിഞ്ഞു പോകും. ഇതുപോലെ എല്ലാവരും ചെയ്ത് നോക്കുക. കുറച്ചു അരി ഉണ്ടെങ്കിൽ ഒരുപാട് പൊരി ഇതുപോലെ ഉണ്ടാക്കി എടുക്കാൻ പറ്റും.സാധാരണ റേഷൻ അരി ഉപയോഗിച്ച് നമ്മൾ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും പൊരി ഉണ്ടാക്കാൻ എടുക്കുന്നത് ആദ്യമായിട്ടായിരിക്കും.എന്തായാലും ഈ അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പൊരിക്ക് നല്ല രുചിയാണ്.
ഇനി നിങ്ങൾ റേഷൻ അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളിൽ നല്ല രുചിയുള്ള ഈ പൊരി കൂടി ഉൾപ്പെടുത്തുക അരി ഉപയോഗിച്ചുള്ള പൊരി കഴിക്കുന്നത് നല്ലതാണ് വൈകുന്നേരം ഒരു ഗ്ലാസ് ചായയുടെ കൂടെ കുറച്ചു പൊരി കൂടി ഉണ്ടെങ്കിൽ നല്ല രുചിയാണ്.പുറത്ത് നിന്നും ഒരുപാട് ക്യാഷ് കൊടുത്തു പലഹാരങ്ങൾ വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന നല്ല രുചിയുള്ള പലഹാരങ്ങൾ ഉണ്ടാക്കി ചൂടോടെ തന്നെ കഴിക്കുന്നതാണ് അതിന് ഒരു പ്രത്യേക രുചി തന്നെയാണ്.