ചെറുനാരങ്ങ ഒന്നെടുത്തു പകുതി മുറിച് അതിന്റെ മുകളിൽ കരയാമ്പു കുത്തി കൊടുക്കുക അതിനുശേഷം നാരങ്ങയുടെ അടിയിൽ ഈർക്കിളി ഉപയോഗിച്ച് കുത്തുക എന്നിട്ട് ഗ്യാസ് കത്തിച്ചു അതൊന്ന് കത്തിക്കുക അതിനുശേഷം അതെവിടെലും കുത്തി വെച്ചാൽ നല്ല മണമായിരിക്കും പാത്രം കഴുകുന്ന സ്ഥലത്തെ മണം പോയി കിട്ടും.അഴുക്ക് മണം ഉള്ളയിടതൊക്കെ കൊണ്ട് വെക്കാം.അടുത്തത് നമ്മുടെയൊക്കെ വീട്ടിൽ വാങ്ങുന്ന ഒന്നാണല്ലോ ബ്രെഡ് അപ്പോ ബ്രെഡ് തീരാറാകുമ്പോൾ അത് കെട്ടി വൈയ്ക്കാൻ വേണ്ടി അതിന്റെ കെട്ടുന്ന കമ്പി കളഞ്ഞു പോയാൽ ആ കവർ നന്നായി ചുറ്റിട്ട് അതിന്റെ മുകൾ ഭാഗം തിരിച്ചെടുക്കുക അപ്പോ നല്ല മുറുകി ഇരുന്നോളും.
ഇങ്ങനെ ചെയ്യുമ്പോൾ നല്ലൊരു ഒതുക്കം ഉണ്ടാകും.അടുത്തതായി നമ്മൾ പയറു പരിപ്പ് ഇതൊക്കെ വാങ്ങുമ്പോൾ കുപ്പിയിൽ ഇട്ട് വെക്കുമ്പോൾ കുപ്പി നിറയുമല്ലോ അപ്പോഴും ബാക്കി ഇടാനുണ്ടെങ്കിൽ ആ കുപ്പി ഒന്ന് നന്നായി തട്ടി കൊടുക്കുക ഇതുപോലെ ഇങ്ങനെയുള്ള സാധനങ്ങൾ ചെയ്യുക.അടുത്തത് പയറു പരിപ്പ് കുപ്പിയിൽ ഇട്ട് വയ്ക്കുമ്പോൾ അതിൽ പ്രാണികൾ കേറാൻ ഇടയാകും ഇങ്ങനെ വരാതിരിക്കാൻ പയറും പരിപ്പും ഏതുമാകട്ടെ അതിൽ രണ്ട് വറ്റൽ മുളകും കൂടി ഇട്ട് അടക്കുക.അടുത്തത് ചായപ്പൊടിക്ക് നല്ല രുചി കിട്ടാൻ ചായപ്പൊടി ഇടുന്ന കുപ്പിയിൽ ഏലക്കയ ഇട്ട് കൊടുക്കാം നല്ലൊരു രുചി കിട്ടും.
അടുത്തതായി കട്ടിങ് ബോഡ് സ്ലിപ്പാകാതെ ഇരിക്കാൻ ബോർഡിന്റെ രണ്ടറ്റത്തും റബർബൻഡ് ഇട്ട് കൊടുക്കുക നല്ല ടൈറ്റ് ആയി നിന്നോളും.അല്ലെങ്കി കോട്ടന്റെ തുണി ഇടുക.അടുത്തത് നമ്മൾ വീട്ടിൽ കടലക്കറി വെക്കുമ്പോൾ ലൂസായി പോയാൽ അതൊന്ന് ടൈറ്റ് ആകാൻ കുറച്ചു വെന്ത കടല എടുത്ത് മിക്സിയിൽ ഇടുക നന്നായി അടിച്ചിട്ട് ആ കറിയിലേക്ക് ഇട്ട് കൊടുക്കുക നല്ല കൊഴുത്തുള്ള കറി കിട്ടും വരാത്തരച്ചപോലെ കിട്ടും.
പാല് തിളച്ചു പുറത്തേക്ക് പോകാതെ ഇരിക്കാൻ ഒരു സ്റ്റീൽ തവി ഇട്ട് കൊടുക്കുക ഒരു പരിധിവരെ പാല് തിളച്ചു പോകാതെ നിന്നോളും.അടുത്തത് വറ്റൽ മുളക് പൂത്തു പോകാതിരിക്കാൻ ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ നല്ല ക്രിസ്പ്പി ആയി തന്നെ ഇരുന്നോളും.അപ്പോ ഈ പറഞ്ഞ ഏതേലും ഒരു ടിപ്പെലും നിങ്ങൾ ചെയ്ത് നോക്കുക.