ഒരു വീട് പണിയുമ്പോൾ എത്ര ഏരിയ വരെ പണിയാം 5 സെന്റ സ്ഥലമാണെങ്കിൽ എത്ര സ്ക്വാർ ഫീറ്റ് വരെ പണിയാം എത്ര ഉയരം പണിയാം.ഇങ്ങനെ ഉള്ള ഒരുപാട് സംശയം ഉണ്ടാകും പൊതുവെ എല്ലാവർക്കും ഓരോ സ്ഥലത്തിന് അനുസരിച്ച് ഓരോ പ്ലോട്ടിനനുസരിച്ചുമാണ് ഏരിയ വ്യത്യാസപ്പെടുത്തിയിരിക്കുന്നത് അതിനെ കവറേജ് എഫ് സ് ഐ എന്നൊക്കെയാണ് പറയുന്നത് 65 ശതമാനം ആണ് സാദാരണ വീടിനു രസല്യൂഷൻ കൊടുക്കുന്ന കവറേജ് ഇനി എഫ് സ് ഐ എന്ന് പറഞ്ഞാൽ 3 ആണ് ടോട്ടൽ ഫ്ലോർ ഏരിയ ഹരിക്കണം പ്ലോട്ട് ഏരിയ എന്നാണ് അതിന്റെ ഒരു ശതമാനം ആണ് എഫ് സ് ഐ എന്ന് പറയുന്നത് നമ്മുടെ ഇഷ്ടത്തിനുള്ള ഡിസൈൻ കൊടുത്തിട്ട് പണിയാൻ പറ്റില്ല ആ പ്ലോട്ടിൽ ഒതുങ്ങുന്നതാണോ എന്നൊക്കെ നോക്കിയാകും പണിയുക.
ബിൽഡിംഗ് പെർമിറ്റ് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്പറേഷൻ എന്നി ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നമുക്ക് വീട് നിർമ്മിക്കുന്നതിന് ഗവണ്മെന്റിന്റെ ഭാഗത്തൂന്നുള്ള ഒരു അനുമതി പത്രമാണ് ബിൽഡിംഗ് പെർമിറ്റ് എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണെങ്കിലും ബിൽഡിംഗ് പെർമിറ്റ് എടുത്തിട്ട് മാത്രം വീട് പണി തുടങ്ങുന്നതാണ് നല്ലത്.ഫൌണ്ടേഷൻ ചെയ്യമ്പോൾ നമ്മൾ വീട് വെക്കാൻ പോകുന്ന സ്ഥലം ഉറപ്പുള്ളതാണോ അതോ താഴ്ന്ന് പോകുന്നതാണോ എന്നൊക്കെ നോക്കണം പിന്നെ എത്ര നില വീടാണ് നിർമ്മിക്കുന്നത് ഇതൊക്കെ നോക്കി വേണം ബിൽഡിങ്ങിന്റെ ഫൌണ്ടേഷൻ തീരുമാനിക്കാൻ അടുത്തൊരു വീട് വെച്ചത് നോക്കി വെക്കാതെ നമ്മുടെ സ്ഥലത്തിന്റെ ഘടന നോക്കി ചെയുക.
അടുത്തത് ഒരു വീട് പണി തുടങ്ങുമ്പോൾ കോൺട്രാക്ട് കൊടുക്കണോ നേരിട്ട് ചെയോയാണോ എന്ന് നമ്മൾ നേരിട്ട് നിന്ന് പണിയിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ നമ്മൾ നിന്ന് പണി എടുപ്പിക്കുന്നതാകും നല്ലത്.അഥവാ നമ്മൾക്കു പറ്റാത്ത അവസ്ഥ ആണെങ്കിൽ സമയം ഇല്ലങ്കിൽ നല്ല എക്സ്പീരിയൻസ് ഉള്ള എഞ്ചിനീയരെ വെച് മെറ്റീരിയൽ അടക്കം ഏൽപ്പിച്ചു കൊടുക്കുന്നതാണ് നല്ലത് മറ്റൊരാൾ ചെയ്ത് വെച്ചിരിക്കുന്ന അതെ ഡിസൈൻ വേണമെന്ന് വെച്ച് അതുപോലെ ആകാൻ നോക്കാതിരിക്കുക നമ്മുടെ സ്ഥലത്തിന് പറ്റുന്നതാണൊന്നും നോക്കുക വർഷം കഴിയും തോറും മെറ്റീരിയൽസിന്റെ വിലയും കൂടും അതുകൊണ്ട് നമ്മൾ ആണ് വില കുറക്കാൻ നോക്കേണ്ടത് കഴിയുന്നതും മരങ്ങളുടെ ഉപയോഗം കുറക്കുക.
ഇലക്ട്രിക്കൽ വർക്ക് കുറക്കുക ഇങ്ങനെ കുറച്ചു വില കുറക്കാൻ പറ്റും ഒരു പ്ലാൻ വരക്കുമ്പോൾ നമ്മുടെ വഴി എവിടെയാണ് അടുത്ത വീടിന്റെ കിണർ എവിടെയാണ് എന്നൊക്കെ നോക്കിയാകും ഒരു പ്ലാൻ വരക്കുക.നമ്മുടെ രീതിക്കനുസരിച്ച് സ്വന്തമായിട്ടൊരു ഡിസൈൻ ചെയ്യുന്നതാകും നല്ലത്.ആദ്യം തന്നെ പ്ലാൻ വരക്കുമ്പോൾ നമുക്ക് എത്ര രൂപ ബഡ്ജറ്റ് ഉണ്ട് എന്ന് നോക്കുക എന്നിട്ട് ആ ബഡ്ജറ്റ്റിനനുസരിച് പ്ലാൻ തയ്യാറാക്കാൻ നോക്കുക.ഒരു പഴയ വീട് പൊളിച്ചു നിർമ്മിക്കുമ്പോൾ നല്ലൊരു എൻജിനീയറെ കണ്ട് ഏതൊക്ക ഭിത്തി പൊളിക്കണം ചിലത് പൊളിക്കാൻ പറ്റാത്തതുണ്ട് അപ്പോ അതൊക്കെ നോക്കി വേണം ചെയ്യിപ്പിക്കാൻ.
അതിനെ കുറിച്ച് നന്നായിട്ടൊന്നു പഠിച്ചതിനു ശേഷം മാത്രം പ്രധാന ഭിത്തി മേലെയുള്ളവ പൊളിക്കാൻ ഒരു വീട് പണി തീർക്കാൻ 5 മാസം പറയും 10 മാസം കൊണ്ട് തീർക്കാമെന്ന് പറയണം ആവശ്യമായ സമയം കൊടുക്കണം ഓരോ ജോലിക്കും ഓരോ സമയമാകും തീരാൻ വേണ്ടത് ഒരു 500 സ്ക്വാർ ഫീറ്റ് പണിയുന്ന വീടിന്റെ സമയാകില്ല ഒരു 1000 സ്ക്വാർ ഫീറ്റ് വീട് പണിയുമ്പോൾ വേണ്ടത് അതിൽ കൂടും.