മലയാള സിനിമയിലെ എല്ലാ വേഷങ്ങളും തന്റേതായ വിധത്തിൽ ചെയ്തു കയ്യടി വാങ്ങുന്ന താരമാണ് സായികുമാർ.സിദ്ധീഖ് ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് അദ്ദേഹം വെള്ളിത്തിരയിലെ ഒരു പ്രധാന താരമായി മാറി അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ല എന്ന് തന്നെ പറയാം നായകനായും സഹ നടനായും അദ്ദേഹം മലയാള സിനിമ പ്രേമികളെ കൊണ്ട് കയ്യടിപ്പിച്ചു തനിക്ക് ഏതു വേഷം തന്നാലും അത് തന്റേതായ മികവിൽ നന്നായി അഭിനയിക്കാൻ സായികുമാർ എന്ന നടന് കഴിയും.
മറ്റു നടന്മാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെ തന്നെയാണ്.മലയാള സിനിമയിലെ തന്നെ നടിമാരിൽ ഒരാളെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് എന്നാൽ അത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണ് ആദ്യ വിവാഹം ഇരുപത് വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞു അതിന് ശേഷമാണ് നടി ബിന്ദു പണിക്കരെ അദ്ദേഹം വിവാഹം ചെയ്യുന്നത് തന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറ്റുചില കാര്യങ്ങൾ കൂടി പറഞ്ഞു എന്തെന്നാൽ അദ്ധേഹത്തിന്റെ ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട് ആ മകളുടെ വിവാഹം ഉറപ്പിച്ചപ്പോൾ അച്ഛനായ സായികുമാറിന്റെ ക്ഷണിച്ചത് വാട്സാപ്പിലൂടെ ആയിരുന്നു.
എന്നാണ് അദ്ദേഹം വളരെ വിഷമത്തോടെ പറയുന്നത് തനിക്ക് ലഭിച്ചതെല്ലാം ഞാൻ അവർക്ക് വേണ്ടി മാറ്റിവെച്ചു എന്നാൽ അവർ അത് കാണാൻ തയ്യാറായിരുന്നില്ല.എന്നാൽ താൻ അവരുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ആയിരുന്നു ആഗ്രഹിച്ചത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു സ്വന്തം മകളുടെ വിവാഹം ഒരു അച്ഛൻ അറിയേണ്ടത് ഇങ്ങനെയാണോ താൻ താമസിക്കുന്ന സ്ഥലത്ത് ഒരു തവണ അവർ വന്നിരുന്നു എന്ന് പറയുന്നുണ്ട് എങ്കിലും സായികുമാറിനെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല പിന്നീട് വിവാഹ ക്ഷണക്കത്ത് വാട്സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് മകൾ പറയുന്നത്.
എന്നാലും ഏതൊരു അച്ഛനും ഈ കാര്യത്തിൽ വിഷമം ഉണ്ടാകും കാരണം തന്റെ പെൺകുട്ടികളുടെ ജീവിതം കൂടുതൽ സന്തോഷം നിറഞ്ഞത് ആയിരിക്കണെ എന്ന് തന്നെയാണ് എല്ലാ അച്ചന്മാരും പറയുന്നത് എന്നാൽ തന്റെ കാര്യത്തിൽ അവർക്ക് അങ്ങനെയൊരു സ്നേഹം പോലും ഇല്ലെന്ന് അദ്ദേഹം പറയുന്നു.എന്തായാലും തന്റെ കുടുംബത്തെ കുറിച്ച് അദ്ദേഹം ആദ്യമായി ഇങ്ങനെ പറയുന്നത് ഒരു നടൻ എന്നത് മാറ്റിനിർത്തിയാൽ അദ്ദേഹം ഇന്ന് അനുഭവിക്കുന്ന വേദന എല്ലാ അച്ചന്മാർക്കും മനസ്സിലാകും.