കഴിഞ്ഞ ദിവസങ്ങളിൽ മറ്റുള്ള വാർത്തകളോടൊപ്പം ഒരുപാട് ആളുകൾ ചർച്ച മറ്റൊരു കാര്യം കൂടിയുണ്ട് അത് പൊന്നു എന്ന് വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ കുറിച്ചാണ്.സാധാരണ പെൺകുട്ടികളെ പോലെയല്ല പൊന്നു വളർന്നത് വളരെ ചെറുപ്പത്തിൽ തന്നെ പൊന്നുവിന് ഉമ്മയെ നഷ്ടമായിരുന്നു പൊന്നു പിന്നീട് വളർന്നത് മറ്റൊരു സാഹചര്യത്തിൽ ആയിരുന്നു മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളെ വളർത്തുന്ന ഒരുപാട് ആളുകൾ ചേർന്ന് പൊന്നുവിനേയും അങ്ങോട്ട് കൊണ്ടുപോയി അവിടെ വളരെ സന്തോഷത്തോടെ പൊന്നു വളർന്നു കഴിഞ്ഞ ദിവസം അവളുടെ വിവാഹം ആയിരുന്നു യാസർ എന്ന നല്ല മനസ്സിന് ഉടമയായ യുവാവ് പൊന്നുവിനെ വിവാഹം ചെയ്തു ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.
പൊന്നുവിന്റെ വളരെ ചെറുപ്പത്തിൽ തന്നെ ഉമ്മ അവളെ എവിടെയോ നിർത്തിയിട്ടു പോയതാണ് പിന്നീട് ആരും തന്നെ ആ ഉമ്മയെ കണ്ടിട്ടില്ല പിന്നീടുള്ള അവളുടെ ജീവിതവും വിദ്യാഭ്യാസവും എല്ലാം തന്നെ അവിടെ ആയിരുന്നു ഇപ്പോൾ വിവാഹം കൂടി കഴിഞ്ഞതോടെ അവൾ കൂടുതൽ സന്തോഷത്തിലാണ്.എന്നാൽ ഇങ്ങനെയൊരു പെൺകുട്ടിയെ കുറിച്ച് കൂടുതൽ ആളുകൾ അറിയുന്നത് ഇപ്പോഴാണ് തന്റെ ഈ മകൾ ഇവിടെ സന്തോഷത്തിൽ ജീവിക്കുകയാണ് എന്ന് ആ ഉമ്മയും കാണുന്നുണ്ടാകും.
വിവാഹ ശേഷം പൊന്നുവിനെയും ഭർത്താവു യാസറിനെയും കാണാൻ ഒരുപാട് ആളുകൾ വന്നിരുന്നു അങ്ങനെ ഉമ്മയെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ പൊന്നു പറഞ്ഞത് ഇങ്ങനെയാണ് എന്തായാലും എന്റെ ഉമ്മയല്ലേ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് കൂടാതെ എന്നെ കുറിച്ച് അറിയുകയാണെങ്കിൽ എന്നെ കാണാൻ വരണം എന്റെ ഉമ്മ ഇവിടെ എവിടെയോ ഉണ്ട് ഉമ്മയോട് എനിക്ക് ദേഷ്യമൊന്നും ഇല്ല അതുകൊണ്ട് എന്നെ കാണാൻ വരണം ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഇത്രയുമാണ് പൊന്നുവും ഭർത്താവ് യാസറും പറഞ്ഞത്.
നാട്ടുകാരുടെ സഹായങ്ങൾ കൊണ്ടാണ് പൊന്നുവിന്റെ വിവാഹം കഴിഞ്ഞത് മാത്രമല്ല ഇങ്ങനെയൊരു സ്ഥാപനത്തിൽ നിന്നും പെൺകുട്ടിയെ വിവാഹം ചെയ്യാൻ സാധിച്ച ഈ യുവാവിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ പോകരുത്.ഇപ്പോൾ ഇവരുടെ വീട്ടുകാരും വലിയ സന്തോഷത്തിലാണ് യാസിറിന്റെ വീട്ടുകാർ എല്ലാവരും പറയുന്നു ഇങ്ങനെയൊരു വിവാഹം നടന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ് ഇനി പൊന്നുവിന്റെ ഉമ്മ വന്നാൽ ഞങ്ങൾ തീർച്ചയായും സ്വീകരിക്കും.