കൊല്ലം ജില്ലയിൽ ഒരു അമ്പലത്തിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും വലിയ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം കശുവണ്ടി തൊഴിലാളിയായിരുന്ന ഒരു വീട്ടമ്മ സ്വന്തം നാട്ടിലെ തന്നെ ഒരു അമ്പലത്തിൽ പോയിരുന്നു അവിടെ വെച്ച് സംഭവിച്ചത് ഈ കാലത്ത് നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം തന്നെയായിരുന്നു എന്തെന്നാൽ അമ്പലത്തിൽ എത്തിയ സമയത്ത് ആ വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല കാണാനില്ല ഇത് കണ്ട വീട്ടമ്മ ഒരുപാട് വിഷമിച്ചു ആളുകൾ കൂടാൻ തുടങ്ങി ഒരുപാട് നേരം ആ അമ്മ അവിടെ തന്നെ നിന്നു ഇത് എങ്ങിനെയാണ് നഷ്ടപ്പെട്ടത് എന്നൊന്നും ആർക്കും അറിയില്ല സംഭവം അറിഞ്ഞു വന്നവരൊക്കെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് കശുവണ്ടി തൊഴിലാളിയായിരുന്ന ആ അമ്മയുടെ അടുത്തേക്ക് ഒരു സ്ത്രീ വരുന്നത്.
കാര്യം അനേഷിച്ചപ്പോൾ ആ അമ്മ എല്ലാം വിശദമായി പറഞ്ഞുകൊടുത്തു.ഇത് കേട്ടപ്പോൾ ആ വന്ന സ്ത്രീ ചെയ്ത കാര്യങ്ങൾ ഓർത്താണ് എല്ലാവരും ചർച്ച ചെയുന്നത് എന്തെന്നാൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ട് വളകൾ എടുത്തു ആ അമ്മയ്ക്ക് നൽകി എന്നിട്ട് ഇങ്ങനെ പറഞ്ഞു അമ്മ ഒരിക്കലും വിഷമിക്കരുത് ഇത് ഉപയോഗിച്ച് അമ്മയുടെ ആ പഴയ മലപോലെയുള്ള ഒരെണ്ണം വാങ്ങിക്കോളൂ വാങ്ങിക്കഴിഞ്ഞാൽ ഇവിടെ ഈ അമ്പലത്തിൽ വന്ന ശേഷം മാത്രമേ അത് ധരിക്കാവൂ ഇത് പറഞ്ഞു അമ്മയ്ക്ക് കുറച്ചു വെള്ളവും വാങ്ങി കൊടുത്തു പിന്നീട് ആരും ആ സ്ത്രീയെ കണ്ടിട്ടില്ല.
സംഭവം എല്ലാവരും അറിഞ്ഞു എന്നാൽ ആ സ്ത്രീ ആരാണെന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു പുതിയ മാല വാങ്ങിയ ആ വീട്ടമ്മ ആ സ്ത്രീയെ അനേഷിക്കുകയാണ് ഒന്നുകൂടി കാണാമെന്നുണ്ട് ആ നല്ല മനസ്സുള്ള സ്ത്രീയോട് ഒന്നുകൂടി സംസാരിക്കണം കശുവണ്ടി തൊഴിലാളിയായ വീട്ടമ്മ പറയുന്നു.ഈ കാലത്ത് ആരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് സ്വന്തമായി കൈയിലുള്ള എന്തെങ്കിലും മറ്റൊരാൾക്ക് കൊടുക്കാൻ വിഷമിക്കുന്ന ഈ കാലത്ത് വളരെ പെട്ടന്ന് ഒരു ദിവസം ഒരു നേരം മാത്രം കണ്ടിട്ടുള്ള ഒരാൾക്ക് കൈയിലുള്ള രണ്ട് വളകൾ നൽകി.
എന്ന് പറയുമ്പോൾ പെട്ടന്നൊന്നും ആരും വിശ്വസിക്കില്ല എന്നാൽ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അമ്പലത്തിൽ വെച്ച് നടന്ന ഒരു സംഭവം തന്നെയാണിത്.ഇങ്ങനെയുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല എന്നാൽ എല്ലാവരും ഇതുപോലെ സഹായിക്കാൻ ശ്രമിച്ചാൽ നമ്മുടെ നാട്ടിൽ നന്മ മാത്രമേ നടക്കൂ പാവങ്ങളെ സഹായിക്കുക എന്നത് നല്ല മനസ്സുള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്.