മലയാള സിനിമയിലെ സീനിയർ നടനാണ് സിദ്ധിഖ് അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങൾ വളരെ കുറവാണ് കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാനും സഹ നടനായും നായകനായും അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട് സിദ്ധിഖ് എന്ന കലാകാരൻ നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്.മമ്മുട്ടി മോഹൻലാൽ തുടങ്ങിയ മുതിർന്ന താരങ്ങളുടെ സുഹൃത്ത് കൂടിയാണ് സിദ്ധിഖ് ആദ്യ കാലങ്ങളിൽ സിദ്ധിഖ് കൂടുതലായും ചെയ്തത് കോമഡി കഥാപാത്രങ്ങൾ ആയിരുന്നു പിന്നീട് നായകനായും അദ്ദേഹം സിനിമയിൽ അഭിനയിച്ചു.ഇന്ന് ഏതൊരു മലയാള സിനിമ വരുമ്പോഴും അദ്ധേഹത്തിന്റെ സാനിധ്യം നമ്മൾ അറിയാറുണ്ട്.
കഴിഞ്ഞ ദിവസം സിദ്ധിഖിന്റെ മകന്റെ വിവാഹം ആയിരുന്നു ഒരുപാട് താരങ്ങൾ ആ ചടങ്ങിൽ പങ്കെടുത്തു വിവാഹ ചടങ്ങിന് എത്തിയ ചില ആളുകൾ എങ്കിലും ഇന്ന് ചർച്ച ചെയുന്ന വിഷയം എന്തെന്നാൽ സിദ്ധിഖിന്റെ ആദ്യമകന്റെ കാര്യമാണ് കൂടുതൽ ആളുകൾ ഒന്നും അറിയാത്ത ഒരു കാര്യമാണ് അദ്ദേഹത്തിന് മറ്റൊരു മകൻ കൂടിയുണ്ട് എന്ന കാര്യം സിദ്ധിഖിന്റെ ആദ്യ ഭാര്യയിൽ ഉണ്ടായിരുന്ന മകനായിരുന്നു അത് എന്നാൽ അദ്ദേഹം ആ മകനെ അങ്ങനെ കൂടുതലായി ക്യാമറയുടെ മുന്നിൽ കൊണ്ടുവന്നിട്ടില്ല എന്നത് സത്യമാണ് കാരണം ആളുകൾ സഹതാപത്തോടെ നോക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല പക്ഷെ വീട്ടിലോ കുടുംബത്തിലോ എന്തെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ തന്റെ മക്കൾ എല്ലാവരും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും.
സംസാരിക്കാൻ കഴിയാത്ത തന്റെ മകനെ ക്യാമറയുടെ മുന്നിൽ കൊണ്ടുവരാതെ ആരോടും പറയാതെ വീട്ടിൽ തന്നെ ഇരുത്തി എന്ന് പറയുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യം.ചിലർ ഇന്ന് ചർച്ച ചെയ്യുന്നത് ഈ കാര്യത്തെ കുറിച്ചാണ് എന്നാൽ സിദ്ധിഖിന്റെ മകന്റെ വിവാഹ ചടങ്ങിൽ മറ്റേ മകനും ഉണ്ടായിരുന്നു താരങ്ങൾ എത്തിയപ്പോൾ ആ മകനോട് സംസാരിക്കാനും മറന്നില്ല വിവാഹ ചടങ്ങിന് എത്തിയ നവ്യ നായർ ആ മകന്റെ ചേർത്ത് നിർത്തി സംസാരിച്ചു ഒരുപാട് ആളുകൾ ചർച്ച ചെയ്ത ഒരു വിഷയമാണിത്.
അതിന് മുൻപ് അവരുടെ കുടുംബത്തിൽ ഒരു ചടങ്ങു നടക്കുമ്പോഴും ആ മകന്റെ കൈ പിടിച്ചു നടക്കുന്ന സിദ്ധിഖിനെ നമുക്ക് കാണാൻ കഴിയും.കൂടുതൽ ആരാധകർക്ക് സിദ്ധിഖിന്റെ കുടുംബത്തെ കുറിച്ച് അറിയില്ല എന്നതാണ് ഇങ്ങനെയൊരു ചർച്ചയ്ക്ക് കാരണമായത് എന്തായാലും സിദ്ധിഖ് എന്ന മഹാനടന്റെ കുടുംബത്തിലെ ചില ചടങ്ങുകൾ മാത്രം കണ്ടാൽ മതി അദ്ദേഹം തന്റെ മക്കളെ എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ.