ഓർക്കുന്നുണ്ടോ ഈ സുന്ദരിയെ ഇന്നും മലയാളികൾ ആസ്വദിക്കുന്ന ആ പാട്ടിലെ നായിക ഇവിടെയുണ്ട്

പാട്ട് ഇഷ്ടമില്ലാത്തവർ ആരും തന്നെയില്ല എല്ലാവരും അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ നിരവധി തവണ കേൾക്കാറുണ്ട് പുതിയ പാട്ടുകൾ വരുമ്പോൾ പിന്നെ കേൾക്കുന്നത് അതായിരിക്കും എങ്കിലും എത്ര കേട്ടാലും മതിയാകാത്ത ചില പാട്ടുകൾ എല്ലാവർക്കും ഉണ്ടാകും അതാണ് നമ്മൾ ഏറ്റവും കൂടുതൽ കേട്ട് ആസ്വദിക്കാൻ ശ്രമിക്കാറുള്ളത് എന്നാൽ ചെമ്പകമേ എന്ന ആൽബത്തിലെ പാട്ടുകൾ ഇഷ്ടമല്ലെന്ന് പറയുന്ന ആരും തന്നെ ഉണ്ടാകില്ല വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളികൾ കേട്ടുതുടങ്ങിയ ചില പാട്ടുകൾ ഇന്നും വൈകുന്നേരങ്ങളിൽ നമ്മൾ ഓരോരുത്തരും കേൾക്കുന്നുണ്ട്.

നമ്മൾ മലയാളികൾക്ക് ഇത്രമാത്രം പ്രിയപ്പെട്ട മറ്റൊരു ആൽബം പാട്ട് വേറെയില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും കാരണം ഇതിലെ വരികളും അതിൽ അഭിനയിച്ച നായിക യും നായകനും ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്.ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ നമ്മളിൽ പലരും ഒരിക്കലെങ്കിലും ചിന്തിച്ചുകാണും ഇതിൽ അഭിനയിച്ചിട്ടുള്ള നായിക ഇപ്പോൾ എവിടെയായായിരിക്കുമെന്ന് പലർക്കും ഇതിലെ നായികയുടെ പേര് പോലും അറിയില്ല എങ്കിലും ഒരുപാട് തവണ ഇത് കേൾക്കുമ്പോൾ അതിലെ രംഗങ്ങളും നമ്മൾ ഓർക്കാറുണ്ട്.സംഗീത എന്നാണ് ഇതിലെ നായികയുടെ പേര് പല ടീവി പരിപാടികളിലും ആ കാലത്ത് അവതാരകയായി വന്നിട്ടുണ്ട് അതിലെ പ്രകടനം കണ്ടിട്ട് ബിനിരവധി സ്റ്റേജുകളിൽ അവസരം ലഭിച്ചു.

പലർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടി സംഗീത ചെയ്തിട്ടുണ്ട് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ നമ്മുടെ പ്രിയപ്പെട്ട നായിക ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് കൂടാതെ നിരവധി സിനിമകൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് എല്ലാം നമ്മൾ മലയാളികൾ എന്നും ഈ താരത്തെ ഓർക്കാൻ ശ്രമിക്കുന്നത് ആ ആൽബം പാട്ടിലെ നായികയായി തന്നെയാണ് പാട്ട് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അതിലെ നായികയുടെ മുഖം തന്നെ ആയിരിക്കും മനോഹരമായ പ്രണയ രംഗങ്ങൾ ഉള്ള ഒരു ആൽബം തന്നെയാണ് ചെമ്പകമേ എന്ന വർഷങ്ങൾക്ക് മുൻപ് നമ്മൾ കേട്ടുതുടങ്ങിയ ആൽബത്തിലെ പാട്ടുകൾ.

എറണാകുളത്തെ മഹാരാജാസ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സംഗീത പിന്നീട് വിനു എന്ന യുവാവുമായി പ്രണയത്തിലായി അദ്ദേഹത്തെ വിവാഹം ചെയ്തു അഭിനയ രംഗത്ത് സജീവമാകണമെന്നു കരുതിയ സംഗീതയ്‍ക്ക് പക്ഷെ അതിന് സാധിച്ചില്ല ജീവിതത്തിലെ ചില മാറ്റങ്ങൾ തന്റെ ആഗ്രഹങ്ങളെ സാധിക്കുന്നതിന് തടസ്സമായി.എങ്കിലും അഭിനയത്തിലും ഡബ്ബിങിലും എന്തെങ്കിലും അവസരം വരുമ്പോൾ ശ്രമിച്ചുനോക്കാൻ സംഗീത റെഡിയാണ് വർഷങ്ങൾക്ക് മുൻപേ കണ്ടുതുടങ്ങിയ മുഖം വീണ്ടും സ്‌ക്രീനിൽ കാണാനും ആരാധകർക്ക് സന്തോഷം മാത്രമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *