ഞാൻ ഒരു ബസ്സിന്റെ പിന്നാലെ ഓടുന്നത് കണ്ടപ്പോൾ ജയറാമാണ് എന്നോട് അങ്ങനെ പറഞ്ഞത് വെളിപ്പെടുത്തി നടൻ സിദ്ധിക്ക്

സിദ്ധിക്ക് എന്ന നടൻ കഴിവുണ്ടായത് കൊണ്ട് തന്നെ സിനിമയിൽ വന്നത് മിമിക്രിയിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ അദ്ദേഹത്തെ ആരും തന്നെ അറിയില്ലായിരുന്നു എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ നടന്മാരും മലയാളികളും ഒന്നടങ്കം പറഞ്ഞിരുന്നു ഈ കലാകാരൻ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ നടന്മാരിൽ ഒരാളായി മാറുമെന്ന് നടി ജയഭാരതി നടൻ ജയറാം തുടങ്ങി ഒട്ടനവധി താരങ്ങൾ അന്ന് സിദ്ധിക്കിനെ കുറിച്ച് പറഞ്ഞിരുന്നു.ഇന്ന് അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങൾ വളരെ കുറവാണ് നായകനായി അദ്ദേഹം ചെയ്ത സിനിമകൾ കുറവല്ല മമ്മുട്ടി മോഹൻലാൽ തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ച സിദ്ധിക്ക് എന്ന നടൻ അവരുമായി വലിയ സൗഹൃദത്തിൽ ആകാനും മറന്നില്ല.

ഇന്ന് സിദ്ധിക്കിനെ കുറിച്ച് പറയുമ്പോൾ അദ്ധേഹത്തിന്റെ വാഹനങ്ങളോടുള്ള ഇഷ്ടങ്ങൾ കൂടി പറയണം കാരണം അദ്ദേഹം സിനിമയിലേക്ക് വരുന്ന സമയത്ത് സ്വന്തമായി ഒരു വാഹനം പോലും ഇല്ലായിരുന്നു മലയാളികൾ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിയാത്ത കാലമായിരുന്നു അത്.അന്ന് ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകാൻ നേരം വാഹനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു റോഡ് സൈഡിൽ എന്തെങ്കിലും വാഹനം വരുന്നുണ്ടോ എന്ന് നോക്കുമ്പോൾ വന്നത് ഒരു ബസ് ആയിരുന്നു അങ്ങനെ അതിൽ കയറാൻ വേണ്ടി ഞാൻ ബസ്സിന്റെ പിന്നാലെ ഓടി ഇത് കണ്ട ജയറാം ആയിരുന്നു അന്ന് എന്നോട് അങ്ങനെ പറഞ്ഞത് ഇനി നീ ഇങ്ങനെ യാത്ര ചെയ്യേണ്ട ആവശ്യമില്ല ഒരു കാർ വാങ്ങണം.

അങ്ങനെയാണ് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു വാഹനം വാങ്ങിയത് പിന്നീട് ഷൂട്ടിങ് സ്ഥലത്തും തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും എല്ലാം എ കാറിൽ തന്നെ ആയിരുന്നു ഈ വാഹനം സ്വന്തമാക്കാൻ വേണ്ടി അന്ന് എന്നെ ജയറാം സഹായിച്ചിരുന്നു ഇന്ന് എനിക്ക് ഇഷ്ടമുള്ള വാഹനങ്ങൾ എല്ലാം തന്നെ ഉണ്ട് അന്ന് ഒരു ലൊക്കേഷനിൽ വെച്ച് എനിക്ക് മറ്റൊരു അനുഭവം കൂടി ഉണ്ടായിരുന്നു അതും എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാര്യം തന്നെയാണ് ജയഭാരതി ചേച്ചി പറഞ്ഞ കാര്യമാണ് ഒരു കാർ സ്വന്താമായി വാങ്ങുന്നതിന് മുൻപ് തന്നെ നിനക്ക് ഒരുപാട് വണ്ടികൾ സ്വന്തമായി ഉണ്ടാകുമെന്ന് അന്ന് എന്നോട് പറഞ്ഞിരുന്നു അതുപോലെ തന്നെ സംഭവിച്ചു.

ഒരു പുതിയ വാഹനം വാങ്ങിയ സന്തോഷം പങ്കുവെക്കുന്ന സമയത്താണ് സിദ്ധിക്ക് ഈ കാര്യങ്ങൾ ഓർക്കുന്നത് ഇന്ന് പല നടന്മാരും പറയാൻ മടിക്കുന്ന കാര്യമാണ് പഴയ കാര്യങ്ങൾ അന്ന് എങ്ങിനെയാണ് ജീവിച്ചിരുന്നത് എന്ന് എല്ലാ താരങ്ങളും പറയാറില്ല ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടാകുമ്പോൾ ചിലർ പഴയകാലം മറക്കുന്നു അല്ലെങ്കിൽ അത് മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടില്ല എന്നാൽ സിദ്ധിക്ക് എന്ന നടൻ അതിലെ നിന്നെല്ലാം വ്യത്യസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *