കലാഭവൻ മണി എന്ന നടൻ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ടും അതിൽ നിന്നെല്ലാം തരണം ചെയ്തു മുന്നോട്ട് വന്ന ഒരാളായത് കൊണ്ടായിരിക്കണം മറ്റുള്ളവരുടെ മനസ്സ് അറിയാനും അവരെ സഹായിക്കാനും മണിച്ചേട്ടൻ എപ്പോഴും ഉണ്ടായിരുന്നു ഒരു നടൻ എന്ന ഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു വീട്ടിൽ വരുന്ന എല്ലാവരെയും അദ്ദേഹം സഹായിച്ചിരുന്നു.സിനിമയിൽ വരുന്നതിന് മുൻപ് അദ്ദേഹം ഒരുപാട് ജോലികൾ ചെയ്തു ഓട്ടോ ഡ്രൈവറായും അദ്ദേഹം ജോലി ചെയ്തിരുന്നു ചാലക്കുടിയിൽ പോയാൽ അദ്ധേഹത്തിന് നിരവധി സുഹൃത്തുക്കളുണ്ട് സാധാരണക്കാരുമായി അദ്ദേഹം ഒരുപാട് സമയം ചിലവഴിച്ചിരുന്നു പിന്നീട് സിനിമയിൽ വന്ന ശേഷവും അദ്ദേഹം ആരെയും മറന്നിട്ടില്ലായിരുന്നു.
ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹം പോയത് കലാഭവൻ മണി തന്റെ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് അവിടെ വലിയ തിരക്കായിരുന്നു അദ്ദേഹത്തോട് സഹായം ചോദിച്ചു വരുന്നത് ആളുകളുടെ തിരക്കായിരുന്നു അത് പിന്നീട് മണിച്ചേട്ടൻ പോയതോടെ ആ വീട്ടിലേക്ക് ആളുകൾ വരാതെയായി അങ്ങനെ ഇപ്പോൾ ആ വീടും സ്ഥലവും അടഞ്ഞു കിടക്കുകയാണ് ചാലക്കുടിയിൽ മാത്രമല്ല അദ്ദേഹത്തിന് വീടുകൾ ഉള്ളത് എറണാകുളം ജോയിലയിലും മണിക്കൂടാരം എന്ന പേരിൽ വീടുകൾ ഉണ്ട് എന്നാൽ അതൊക്കെ ഇപ്പോൾ വാടകയ്ക്ക് കൊടുക്കുകയാണ്.
ഭാര്യയും ഒരു മകളുമാണ് കലാഭവൻ മണിക്ക് ഉള്ളത് പിന്നെ ഒരു സഹോദരനുമുണ്ട്.കലാഭവൻ മണി താമസിച്ചിരുന്ന ആ വീട് കാണാൻ ഇന്നും അവിടേക്ക് ആളുകൾ വരുന്നുണ്ട് പക്ഷെ അത് അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് കാണാറുള്ളത് മാത്രമല്ല ആ വീട്ടിലേക്ക് ആരും തന്നെ വരാറുമില്ല കാണാൻ വരുന്നവർക്ക് വീടിന്റെ പുറത്ത് നിന്നും കണ്ടു മടങ്ങാൻ മാത്രമേ കഴിയൂ മണിച്ചേട്ടൻ ഉപയോഗിച്ചിരുന്ന ഒരു ബൈക്ക് മാത്രമാണ് ഇപ്പോൾ ആ വീട്ടിൽ കാണാൻ കഴിയുക.
ആ വീട് ഇടയ്ക്ക് വൃത്തിയാക്കാനോ അല്ലെങ്കിൽ മണിച്ചേട്ടന്റെ വാഹനങ്ങൾ പരിശോധിക്കാനോ ആരും വരുന്നതായി കാണാറില്ലെന്നാണ് ചാലക്കുടിയിലെ വീട് കാണാൻ വരുന്നവർ പറയുന്നത്.എന്തായാലും മലയാള സിനിമയ്ക്കും സാധാരണക്കാർക്കും ഒരു വലിയ നഷ്ടം തന്നെയാണ് സംഭവിച്ചത് ഇനി ഒരിക്കലും അദ്ദേഹത്തെപ്പോലെ ഒരാളെ മലയാള സിനിമയ്ക്ക് ലഭിക്കില്ല.മലയാള സിനിമയിലെ അദ്ധേഹത്തിന്റെ അഭിനയം കണ്ടിട്ടാണ് തമിഴിലേക്ക് അവസരം ലഭിക്കുന്നത് പിന്നീട് മറ്റുള്ള ഭാഷകളിലും അദ്ദേഹം അഭിനയിച്ചു.