നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളും നാട്ടിൽ ജെറി ഒന്നും കിട്ടിയില്ല എങ്കിൽ അവർ പിന്നെ ചിന്തിക്കുന്നത് ഗൾഫ് രാജ്യങ്ങളെ കുറിച്ചായിരിക്കും കാരണം നമുക്ക് നാട്ടിൽ ചെയ്യാൻ സാധിക്കാത്ത ഒരുപാട് ജോലികൾ ഗൾഫിൽ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസമാണ് അതിന് കാരണം. നമ്മുടെ നാട്ടിൽ യുവാക്കൾ സ്വന്തം നാട്ടിൽ ചെയ്യാൻ മടിക്കുന്ന ഒരുപാട് ജോലികൾ ഗൾഫിൽ പോയാൽ ഒരു മടിയും കൂടാതെ ചെയ്യാറുണ്ട് അതുകൊണ്ട് തന്നെ ജോലിക്ക് വേണ്ടി സ്വന്തം നാട്ടിൽ കുറച്ചെങ്കിലും ശ്രമിച്ചു കഴിഞ്ഞാൽ പിന്നെ ജോലി എന്താണെന്ന് പോലും അനേഷിക്കാതെ അവർ ഗൾഫിലേക്ക് പോകും അവിടെ പോയ ശേഷമാണ് ജോലി അനേഷിക്കുക്ക മാത്രമല്ല കിട്ടിയ എന്ത് ജോലിയും ചെയ്യാനും റെഡിയാണ്.
എന്നാൽ ഒരുതവണ ഗൾഫിൽ ജോലിക്ക് പോയ ഒരാൾ പിന്നെ ജീവിതകാലം മുഴുവൻ പ്രവാസിയായി ജീവിക്കേണ്ടിവരുന്ന ഒരു കാലമാണിത് ഇങ്ങനെ വർഷങ്ങൾക്ക് മുൻപ് ജോലിക്ക് വേണ്ടി ഗൾഫിൽ പോയവർ വരുമ്പോൾ അവരുടെ ജീവിതത്തിലെ പകുതിയെലേറെയും തീർന്നുപോയിരിക്കും. ഈ രീതിയിലുള്ള ജീവിതം ആരും തന്നെ ആഗ്രഹിച്ചിട്ടല്ല എന്നാൽ സ്വന്തം ജീവിതത്തിലെ അവസ്ഥ മനസ്സിലാക്കിയാണ് പലരും ഇന്ന് മറ്റുള്ള നാടുകളിൽ ജോലി അനേഷിച്ചു പോകുന്നത്.
എന്നാൽ ഇന്ന് കുളിരച്ചെങ്കിലും ആളുകൾ അവർക്ക് പ്രായം കൂടുന്നതിന് മുൻപ് സ്വന്തം നാട്ടിലേക്ക് വന്നു സ്വന്തമായി എന്തെങ്കിലും ചെയ്തു ജീവിക്കാനുള്ള കാര്യങ്ങൾ ചെയ്തുവരുന്നു ഇങ്ങനെയാകുമ്പോൾ സ്വന്തം കൂടുംബത്തെ എപ്പോഴും കാണാം.ഇങ്ങനെ പ്രവാസിയായി ഒരുപാട് വർഷം ഗൾഫിൽ ജോലി ചെയ്ത ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി നാട്ടിൽ ജോലി ചെയ്ത ഒരാളെ നമുക്ക് പരിചയപ്പെടാം.
മലപ്പുറം ജില്ലയിലെ ഇദ്ദേഹം വീടിന്റെ ടെറസിൽ ആടിനെ വളർത്തി ഇന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നു ജോലിക്കാർ ആരും തന്നെ ഇന്ന് അദ്ദേഹത്തിനില്ല എന്നാൽ സമയം കിട്ടുമ്പോൾ മാത്രം അദ്ദേഹം വീടിന്റെ ടെറസിൽ വന്നു ആടുകളെ പരിപാലിക്കുന്നു ആദ്യം വെറും രണ്ട് ആടുകൾ കൊണ്ട് തുടങ്ങിയ അദ്ദേഹത്തിന് ഇന്ന് പത്തോളം ആടുകളുണ്ട് നല്ല രീതിയിൽ പാൽ തുറന്ന ആടുകൾ ആണെന്ന് മാത്രമല്ല സാധാരണ ആടുകളിൽ നിന്നും വ്യത്യസ്തമായി അത്യാവശ്യം വില വരുന്ന ആടുകളെ തന്നെ ആയിരുന്നു അദ്ദേഹം വീട്ടിൽ എത്തിച്ചത്.
ഇന്ന് കൂടുതൽ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാതെ ആടുകളെ വളർത്തി അദ്ദേഹം സുഖമായി ജീവിക്കുന്നു കൂടുതൽ ചിലവുകൾ ഒന്നും തന്നെയില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാവർക്കും ബുദ്ധിമുട്ടുള്ള ജോലി മതിയാക്കി ഇങ്ങനെ സ്വന്തമായി ചെയ്യാവുന്നതാണ് ആദ്യം വേണ്ടത് ഇത് നമുക്ക് ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം തന്നെയാണ് പിന്നെ എല്ലാ കാര്യങ്ങളും നമ്മൾ വിചാരിക്കുന്നപോലെ നടക്കും.