അണുക്കൾ പടരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് കൈ കഴുകുന്നത്. രോഗാണുക്കൾ നീക്കം ചെയ്യാനും രോഗം വരാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പടരാതിരിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് പതിവ് കൈകഴുകൽ. നിങ്ങൾ വീട്ടിലായാലും ജോലിസ്ഥലത്തും യാത്രയിലായാലും കമ്മ്യൂണിറ്റിയിലായാലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കും. നിങ്ങളുടെ വീട്ടിൽ നിന്നും ജോലിസ്ഥലത്ത് നിന്നും രോഗാണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും ഒരു മുഴുവൻ സമൂഹത്തിലേക്കും വ്യാപിക്കുന്നത് തടയാൻ ശുദ്ധമായ കൈകൾക്ക് കഴിയും. വാണിജ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വന്തമായി ഹാൻഡ് വാഷ് ഉണ്ടാകുന്നതാണ് നല്ലത്. ചെറിയ സമയം കൊണ്ട് വീട്ടിൽ നിർമ്മിക്കാവുന്നതേയുള്ളൂ.
ഒരു ബൗളിൽ 113 ഗ്രാം തൂക്കം വരുന്ന സോപ്പ് നന്നായി ഗ്രേറ്റ് ചെയുക. ഒരു പാനിൽ 2 ലിറ്റർ വെള്ളം തിളപ്പിച്ച്, തിളക്കുമ്പോൾ ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന സോപ്പ് ചേർക്കുക. നല്ലതു പോലെ സോപ്പ് ഉരുകുകയും തുടർച്ചയായി ഇളക്കുകയും വേണം. രാത്രി ഇത് തയ്യാറാക്കുന്നതാണ് കൂടുതൽ ഉത്തമം. കാരണം സോപ്പ് ഉരുകി കഴിഞ്ഞാൽ ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെക്കേണ്ടതുണ്ട്. രാവിലെ ഈ മിശിതം നല്ല ജെല്ലി പരുവത്തിലായിരിക്കും. ശേഷം വിസ്‌കർ ഉപയോഗിച്ച് 1-2 മിനിറ്റ് നേരം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഒരു കണ്ടെയ്നർ ബോക്സിലേക് ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചു മാറ്റുകയും, ആവശ്യാനുസരണം പഴയ ഹാൻഡ് വാഷ് ബോട്ടിലിലേക് പകർത്താവുന്നതാണ്.
ആർക്കും വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹാൻ്റ് വാഷാണിത്. പുറത്ത് നിന്നും വില കൂടിയ ഹാൻ്റ് വാഷ് വാങ്ങുന്ന പണവും ലാഭിക്കാം.