നമ്മളിൽ മിക്കവരുടെ വീടുകളിലും കാണുന്ന ഉപകാരണങ്ങളിലൊന്നാണ് മിക്സി അല്ലെങ്കിൽ ഗ്രൈൻഡർ. അവ നിരവധി പാചക ആവശ്യങ്ങൾക്ക് ഒരു സഹായ ഉപകരണമായി കാണപ്പെടുന്നു. ഇത്തരം ഉപകരണങ്ങളുടെ സഹായത്തോടെ, പാചകം മുമ്പത്തേക്കാൾ എളുപ്പമുള്ള ജോലിയായി മാറുകയാണ് . മിക്സിയുടെ സഹായത്തോടെ എളുപ്പത്തിൽ മിശ്രിത കൂട്ട് തയ്യാറാക്കുവാൻ
സാധിക്കും. ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തിൽ മിക്സിയുടെ പങ്ക് വലുതാണ്. പെട്ടെന്ന് പണി തീർക്കാൻ നെട്ടോട്ടമോടുന്നവർക്ക് സമയം ലഭിക്കാൻ മിക്സി ഒരു വലിയ സഹായം തന്നെയാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ മിക്സി എത്രത്തോളം പ്രധാനമാണോ, അവയുടെ പരിചരണവും അത്രത്തോളം പ്രാധാന്യമർഹിക്കുന്നു . മിക്സിയുടെ വാറന്റി അതിന്റെ മോട്ടർ കപ്പാസിറ്റിയിൽ മാത്രമല്ല, അവ എങ്ങനെ പരിപാലിക്കുന്നു എന്നതിൽ ആശ്രയിച്ചിരിക്കും . തിരക്കേറിയ നിരവധി കാര്യങ്ങളാൽ, വീട്ടുപകരണങ്ങൾ മികച്ച നിലയിൽ നിലനിർത്താൻ കഴിയാത്തതിനാൽ ഇവ പെട്ടെന്ന് കേടാവുകയും ചെയുന്നു . അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മിക്സി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാറന്റിയിലും ഇരട്ടി നാൾ നിലനിൽക്കും. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് . മിക്സിയും ഗ്രൈൻഡറുകളും ഒരിക്കലും അമിത വസ്തുക്കൾ ഇട്ട് അരയ്ക്കരുത്. ഇത് മോട്ടർ ഹീറ്റ് ആക്കുകയും ഉടനെ ട്രിപ്പായി പോകുന്നതിനും കാരണമാകും. മിശ്രിതത്തിൽ ആവശ്യനുസരണം വെള്ളം ചേർക്കുക, ഇല്ലെങ്കിൽ ഇത് മിക്സിയുടെ പ്രഷർ കൂട്ടുകയും വേഗത്തിൽ കേടാകുകയും ചെയ്യും. തിരക്കേറിയ സമയങ്ങളിൽ പെട്ടെന്ന് ജോലി തീർക്കാൻ വേണ്ടി നമ്മൾ പൊതുവെ ചെയ്യുന്ന ഒന്നാണ് ഏറ്റവും സ്പീഡിൽ മിക്സി ഉപയോഗിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ട്രിപ്പ് ആകാനും പിന്നീട് മിക്സി റീസെറ്റ് ചെയ്യുന്നത്
വൈണ്ടിങ് കേടുപാടുകൾക്കും കാരണമാകും. അതിനാൽ എത്ര തിരക്കേറിയ സമയം ആയാലും കഴിവതും ഇവ 1..2..3 എന്ന ക്രമത്തിൽ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. മിക്സി, ഗ്രൈൻഡർ പോലുള്ള വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ
ഏറെനാൾ നിലനിൽക്കും എന്നതിൽ സംശയമില്ല.