പഴത്തൊലികൾ കളയാൻ വരട്ടെ, ഇത് നോക്കൂ

നമ്മൾ എല്ലാവരും ഉപയോഗമില്ലെന്ന് കരുതി കളയുന്ന ഒന്നാണ് പഴത്തൊലികൾ. എന്നാൽ ഇവയുടെ ഉപയോഗം പലതാണ് എന്ന് നമ്മളിൽ അറിയുന്നില്ല. പഴങ്ങളിൽ എത്രത്തോളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നുവോ അതെ അളവിൽ പോഷകങ്ങൾ അവയുടെ തൊലികളിലും അടങ്ങിരിക്കുന്നു. നമ്മൾ പലരും ഏത്തയ്ക്കയുടെ പല വിഭവങ്ങൾ ആസ്വദിക്കുന്നവരാണ് .വിപണിയിലും ഏത്തയ്ക്കയുടെ ഡിമാൻഡ് വളരെ വലുതാണ്. വൻ ലാഭമുള്ള ഒരു കൃഷി കൂടി ആണ് ഏത്തവാഴ കൃഷി .

പഴം അഥവാ എത്തക്കയുടേയോ വിഭവങ്ങൾ വെക്കുമ്പോൾ ഇവയുടെ തൊലികൾ കളയുന്നവർ ഈ ഉപയോഗങ്ങളറിഞ്ഞാൽ അവ കളയാൻ മുതിരില്ല. പഴത്തൊലികൾ ഒരു ഫലപ്രദമായ വളമാണ്. ഇവ എത്രത്തോളം ഫലപ്രദമെന്നറിയാൻ ചെയ്യണ്ടത് ഇത്ര മാത്രം. പഴം എടുത്ത ശേഷം ബാക്കി വരുന്ന പഴത്തൊലികൾ എടുത്ത് ചെറു കഷ്ണങ്ങളായി അരിഞ്ഞ് ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കുക. പഴത്തൊലികൾ മുങ്ങി കിടക്കും വിധം വെള്ളമൊഴിച്ച് ഇളക്കികൊടുത്തതിന് ശേഷം 3 ദിവസം മാറ്റി വെക്കുക. പഴത്തൊലിയിലെ നീര് ഇറങ്ങി വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. 3 ദിവസത്തിന് ശേഷം നോക്കുമ്പോൾ വെള്ളം കറുത്ത നിറത്തിലായത് കാണാം. ഇത് ഒരു കപ്പിലേക്ക് അരിച്ച് എടുക്കുക. അരിച്ച് വെച്ചിരിക്കുന്ന വളവും പഴത്തൊലികളുണ്ടെങ്കിൽ അതും ചെടികളുടെ ചുവട്ടിൽ ഇട്ട് കൊടുക്കാം. പൂ ചെടികൾ നിറയെ പൂക്കളോടെ തഴച്ച് വളരുന്നത് കാണാം. വെള്ളവും പഴത്തൊലിയും മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വളം ഏറെ ഫലപ്രദമാണ്. ഇനി പഴത്തൊലികൾ വെറുതെ കളയാതെ നിമിഷ നേരം കൊണ്ട് ഈ വളം തയ്യാറാക്കി പരീക്ഷിക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *