നമ്മൾ എല്ലാവരും തന്നെ വീട്ടിലെ ഉപയോഗശൂന്യമായ പല വസ്തുക്കളും യാതൊന്നും തന്നെ ചിന്തിക്കാതെ കളയാറുണ്ട്. എന്നാൽ ഇങ്ങനെ ഉപേക്ഷിക്കുന്ന പല സാനmങ്ങളും വ്യത്യസ്ഥമായ രീതിയിൽ റീയൂസ് ചെയ്യാവുന്നതാണ്. പലരും അങ്ങനെ ഒരു കാര്യം ചിന്തിക്കാറേയില്ല. കുറച്ച് നേരം അതിനായി മാറ്റി വച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാവുന്ന പല സാധനങ്ങളും നമുക്ക് നിർമ്മിക്കാം.
നമ്മുടെ എല്ലാവരുടെയും വീട്ടിൽ ചീത്തായ ഒരു ക്ലോക്ക് എങ്കിലും കാണാതിരിക്കില്ല. ഇവ മുന്നും പിന്നും നോക്കാതെ നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഈ കോടായ ക്ലോക്ക് നിമിഷ നേരം കൊണ്ട് ഒരു ഉഗ്രൻ ഫോട്ടോ ഫ്രേയിം ആക്കി മാറ്റാം. മനോഹരമായ ഈ ഫോട്ടോ ഫ്രേയിം നിങ്ങളുടെ സുഹൃത്തുക്കൾക്ക് സമ്മാനിക്കുകയും ചെയ്യാം. അതിനായി ക്ലോക്കിന് പിറകിലായി നാല് കോണിലും ഘടിപ്പിച്ചിട്ടുള്ള സ്ക്രൂകൾ ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഊരി എടുക്കുക. ക്ലോക്ക് തുറന്ന് അതിൻ്റെ ചില്ലും ഫ്രേയിമും ഊരി മാറ്റിയ ശേഷം ബാറ്ററിയും സൂചികളും മാറ്റുക.
അഴിച്ചെടുക്കുന്ന സ്ക്രൂകൾ നഷ്ടപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കുക. ഫോട്ടോ ഫ്രെയിമിൽ ചെറിയ അളവിലെ ഫോട്ടോ വെക്കുന്നതെങ്കിൽ ഒരു പേപ്പർ ഉപയോഗിച്ച് ക്ലോക്കിലെ നമ്പറുകളുള്ള ഭാഗം മറയ്ക്കാം. ശേഷം ഏത് ഫോട്ടോ ആണോ വെക്കാൻ ഉദ്ദേശിക്കുന്നത് ആ ഫോട്ടോ ക്ലോക്കിൻ്റെ ഫ്രേയിം അളവിൽ മുറിച്ച് അതിലേക്ക് ഒട്ടിച്ചു വെക്കാം. ഫോട്ടോ തിരിഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. ഫോട്ടോയുടെ നാല് വശങ്ങളിലും ഭംഗിക്കായി ഗ്ലിറ്റർ ടേപ്പ് ഒട്ടിച്ച് കൊടുക്കാം. കൂടുതൽ അലങ്കാര പണികൾ ആവശ്യമെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്ത് കൊടുക്കാം. അതിന് ശേഷം ക്ലോക്കിൽ ചില്ലിട്ട് അടച്ച് എടുക്കാം. ഇനി കേടായ ക്ലോക്കുകൾ കളയാതെ നിമിഷ നേരം കൊണ്ട് അടിപൊളി ഫോട്ടോ ഫ്രേയിം നിർമ്മിക്കാം.