നമ്മുടെ വീട്ടിൽ ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് ഡിഷ് വാഷ് ലിക്യുഡ്. പണ്ട് കാലത്ത് എല്ലാവരും സോപ്പ് കൂടുതലായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് എല്ലാവരും ലിക്യുഡ് വാഷുകൾ ഇഷ്ടപ്പെടുന്നു. എന്നാൽ വിപണിയിൽ ഉത്തരം ലിക്യുഡ് ഡിഷ് വാഷുകളുടെ വില അത്ര ചെറുതല്ല. നിരന്തരമുള്ള ഉപയോഗത്താൽ പെട്ടെന്ന് തന്നെ തീരുകയും ചെയ്യും. ഇടയ്ക്കിടെ ഇതിനായി തന്നെ ഒരു തുക ചിലവാക്കേണ്ടി വരും. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഡിഷ് വാഷ് ഉണ്ടാക്കാം.
ലിക്യുഡ് ഡിഷ് വാഷ് തയ്യാറാക്കാൻ വീട്ടിലുള്ള വെറും 4 ചേരുവകൾ മാത്രം മതി. അതിനായി ഒരു പാനിൽ 3 ഗ്ലാസ്സ് വെള്ളമെടുത്ത് ചൂടാക്കാൻ വെക്കുക. വെള്ളം ചൂടായ ശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് 3 – 5 നാരങ്ങയുടെ നീര് മാത്രം ചേർത്ത് കൊടുക്കാം. നാരങ്ങയുടെ കുരു വീഴാതെ ശ്രദ്ധിക്കുക. ഇതിലേക്ക് 1/4 കപ്പ് വൈറ്റ് വിനാഗിരി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം പാത്രം കഴുകുന്ന കോൺസൻട്രേറ്റഡ് ജെൽ 3 ടേബിൾ സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി സെറ്റ് ആകുന്നതിന് 15 മിനിറ്റ് വെച്ച ശേഷം ഒരു കുപ്പിയിലേക്ക് പകർത്താം. പിന്നീട് ആവശ്യാനുസരണം ഈ മിശ്രിതം വെള്ളവുമായി ചേർത്ത് പാത്രം കഴുകാം. വെറും 3 ടേബിൾ സ്പൂൺ ഡിഷ് വാഷ് കൊണ്ട് ഒരു മാസത്തേക്ക് വരെ ഉപയോഗിക്കാവുന്ന ഫലപ്രദമായ ലിക്യുഡ് വാഷാണ് ഉണ്ടാക്കാവുന്നത്. അതോടൊപ്പം നിരന്തരം വിലയേറിയ ഡിഷ് വാഷ് വാങ്ങുന്ന പണവും ലാഭിക്കാം. നാരങ്ങയുടെ സുഗന്ധം ഫലപ്രദവുമായ ഈ ഡിഷ് വാഷ് എല്ലാവർക്കും പരീക്ഷിക്കാം.