പയർ വർഗങ്ങളിൽ വളരെയധികം പോഷക ഗുണമുള്ളതിനാൽ ഭക്ഷണ ശീലത്തിൽ സ്ഥിരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ സ്ഥിരമാക്കിയത് കൊണ്ട് തന്നെ കൂടുതലായി വേണ്ടി വരും. എന്നാൽ പലപ്പോഴും എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് പയർ വർഗങ്ങൾ അധികം മേടിച്ചാൽ ചീത്തയായി പോകുന്നത്. പലരും ഇത് ചീത്തയാക്കി കളയാതെയിരിക്കാൻ അധികം വാങ്ങാൻ മടിക്കാറുണ്ട്. പകരം മാസത്തിലൊരിക്കലാക്കി ചുരുക്കും.
പയറ്, പരിപ്പ്, കടല തുടങ്ങിയ പയർ വർഗങ്ങൾ പെട്ടെന്നാണ് കേടാകുന്നത്. മാത്രമല്ല, ഇവ സൂക്ഷിക്കുന്ന പാത്രത്തിൽ ചെറിയ പ്രാണികളുടെ ശല്യവും കാണാറുണ്ട്. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. ഇങ്ങനെ ചെയ്യുന്നത് പയർ വർഗങ്ങൾ സാധാരണ ഇരിക്കുന്നതിലും ഏറെനാൾ കേട് കൂടാതെയിരിക്കാനും ഒപ്പം പ്രാണികളെ അകറ്റാനും സഹായിക്കും. അതിനായി, ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറെടുത്ത് അതിൽ 1 ടീ സ്പൂൺ ബേക്കിംഗ് സോഡ കിഴി കെട്ടി പയർ വർഗങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഇട്ട് വെക്കാം. ഇതിന് പകരമായി ഉണക്കമുളക്, ബേ ലീഫ് എന്നിവ ഇടുന്നവരുണ്ട്. എന്നാൽ ബേക്കിംഗ് സോഡയാണ് കൂടുതൽ ഫലപ്രദം. 3 മാസം വരെ ഈ കിഴി ഉപയോഗിക്കാം. അതിന് ശേഷം വീണ്ടും ഇത് പോലെ പുതിയ കിഴി ഇട്ട് വെക്കാവുന്നതാണ്. പയർ വർഗങ്ങൾ കേടാകാതെയിരിക്കാനും, അവയിൽ പ്രാണികളെ അകറ്റാനും ഇത് ചെയ്യുന്നത് വളരെ ഫലപ്രദമാണ്. അത് പോലെ, പെരുംജീരകം ചെറിയ ജീരകം എന്നിവ സൂക്ഷിക്കുന്ന പാത്രത്തിലും ബേക്കിംഗ് സോഡ ഇങ്ങനെ ഇടാവുന്നതാണ്. എന്നാൽ ഇവയൊക്കെ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഒട്ടും തന്നെ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇനി എത്ര നാൾ വേണമെങ്കിലും ഇവ സൂക്ഷിക്കാം.