ഇവയുടെ ആവശ്യകത എന്താണെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നാല്‍ അറിഞ്ഞോളൂ

നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളുടെയും ആവശ്യകത എന്താണെന്ന് നമുക്ക് അറിയില്ല.ഇത്തരം 10 കാര്യങ്ങൾ ആണ് നാം ഇവിടെ ഇന്ന് നോക്കാൻ പോകുന്നത്.1.കാറിലെ ഹെഡ്റസ്റ്റ്‌ നമുക്ക് സുഖമായി തലചായ്ക്കാൻ മാത്രമല്ല ഈ ഹെഡ് റസ്റ്റ്‌ വെച്ചിരിക്കുന്നത്. അഥവാ അപകടം എന്തെങ്കിലും ഉണ്ടായാൽ കഴുത്തിന് പരിക്ക് പറ്റാതിരിക്കാൻ ആണ് ഈ ഹെഡ് റസ്റ്റ്‌ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കാർ എടുക്കുന്നതിനു മുൻപ് ഹെഡ് റസ്റ്റ്‌ അഡ്ജസ്റ്റ് ചെയ്ത് വെക്കണം എന്ന് പറയുന്നത്.2.പാത്രത്തിലെ ദ്വാരങ്ങൾ പാത്രങ്ങളിലെ ഹാൻഡിൽ ഒരു ദ്വാരം കാണാറുണ്ട്. പാചകം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്.ഈ ഹോളിൽ ഒരു സ്പൂൺ വെക്കാവുന്നതാണ്.പാത്രം ഇള കാതിരിക്കുന്നതിനും താഴെ വീഴാതിരിക്കുന്നതിനും സഹായിക്കും. കൂടാതെ പാനുകൾ ഒക്കെ ചുമരിൽ തൂക്കിയിടാനും ഈ ഹോൾ ഉപയോഗിക്കാറുണ്ട്. 3.ബാത്ത് ഫോം ബാത്ത്ഡബിൽ കുളിക്കുമ്പോൾ കുറെ നേരം വാം ആയി ഇരിക്കുക എന്ന് തന്നെയാണ് ബാത്ത് ഫോമിന്റെ പ്രധാന ഉദ്ദേശം. നല്ല ഫ്രഷ്നസ് ആണ് ഇത് നൽകുന്നത്. കുട്ടികൾക്കിടയിൽ ആണ് ഇതിന്‍റെ ഉപയോഗം കൂടുതലായി കാണുന്നത്.4.പൂട്ടിന്‍റെ അടിയിൽ കാണുന്ന ദ്വാരം താക്കോലും പൂട്ടും എന്നും ആവശ്യമുള്ള ഒന്നാണ്. പൂട്ടിൽ താക്കോൽ ഇടുന്ന ഭാഗത്ത് രണ്ടുവശങ്ങളിലായി രണ്ടു ഹോളുകൾ കാണാം.പൂട്ടിനെ തുരുമ്പിൽ നിന്ന് രക്ഷിക്കുവാൻ ഈ ഹോളുകൾക്ക്‌ കഴിയും.ഇത്തരത്തിലുള്ള ഹോളുകൾ ഇല്ലെങ്കിൽ പൂട്ടിന് പെട്ടെന്ന് തുരുമ്പ് പിടിക്കുകയും ഉപയോഗിക്കാൻ പറ്റാതാവുകയും ചെയ്യും.അവ അന്തരീക്ഷത്തിലെ ഈർപ്പത്തിനെ ഒരിക്കലും വലിച്ചു എടുക്കില്ല.

അതുകൊണ്ടാണ് ഇവയെ ഡ്രെയിൻ ഹോൾസ് എന്ന് വിളിക്കുന്നത്. ജലാംശം അകത്ത് ഫ്രീസായി പോകാതെ നോക്കാനും ഇതിനുസാധിക്കും.5. പ്ലഗുകളിലെ സ്ട്രിപ്പുകൾ നമുക്കൊക്കെ ഏറ്റവും അത്യാവശ്യമുള്ള സാധനമാണ് പ്ലഗ്.ചാർജ് ചെയ്യാൻ എപ്പോഴും ഉപയോഗിക്കുന്ന ഈ പ്ലഗിന്‍റെ അറ്റത്ത് കാണുന്ന സ്ട്രിപ്പ് എന്തിനുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത് പലർക്കുമറിയില്ല.ചിലപ്പോൾ രണ്ടു വരകളോ ചിലപ്പോൾ മൂന്നു വരകളോ ആയിട്ട് ഇത് കാണാം.ഇത് ഡിസൈനിന്റെ ഭാഗമായിട്ട് ഉണ്ടാക്കിയതല്ല. ഇതിനെ പലപ്പോഴും നമ്മൾ ഹെഡ് ഫോണിലേക്ക് കണകട് ചെയ്യാറുണ്ട്.അപ്പോൾ ഈ സ്ട്രിപ്പ് ഇല്ല എന്നുണ്ടെങ്കിൽ ഫോൺ കണക്ട് ചെയ്യാൻ സാധിക്കില്ല.ഒരു പ്ലഗിനെ ഏതിലേക്കും കണക്ട് ചെയ്യാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സ്റ്റീരിയോ ഹെഡ് ഫോണിന് രണ്ട് സ്ട്രിപ്പും ഹെഡ്സെറ്റ് ഉള്ളവർക്കും മൂന്നു സ്ട്രിപ്പുകളും ഉള്ളത്. ഏതെങ്കിലും ഒന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റേതും വർക്ക് ചെയ്യില്ല. 6.ഇയർ പോർഡുകളിലെ ദ്വാരങ്ങൾഫോൺ ഏതുമായിക്കോട്ടെ,ഇന്ന് ഇയർഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ ആപ്പിളിന്‍റെ ഹെഡ്ഫോൺ ഇന്ന് ഒരു പ്രത്യേകതയുണ്ട്.അതിന്‍റെ മെയിൻ ഹോളിനു പുറമേ ഒന്നോരണ്ടോ ചെറിയ ഹോളുകളും ഈ ഇയർ ഫോണിൽ കാണാം.എന്തിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ഹോളുകൾ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് മൈക്രോഫോൺ ആണെന്ന് കരുതിയാൽ അത് തെറ്റാണ്.പ്രധാനമായും നമ്മൾ കേൾക്കുന്ന ശബ്ദത്തിന്റെ ക്വാളിറ്റി കൂട്ടാനും അതുപോലെ മറ്റ് ഇന്റർ ഫറൻസ് കുറയ്ക്കാൻ വേണ്ടിയാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്.ഹെഡ് ഫോണിന്‍റെ സ്പീക്കർ പൊതുവെ വൈബ്രേഷൻസ് ഉണ്ടാകും. ഇതു കാരണം തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ ഹോളുകൾ സഹായിക്കും.മാത്രമല്ല ഒരുപാടുനേരം ഹെഡ്സെറ്റ് വെക്കുന്നത് ചെവിക്ക് കേടുമാണ്. ഇയർ ഡ്രമിന് കേടുപാടുകൾ ഉണ്ടാകും.

ഈ ഹോളുകൾക്ക് അതിന്‍റെ പ്രഷർ നിയന്ത്രിക്കാൻ സാധിക്കും.ഇപ്പോൾ മനസ്സിലായില്ലേ ഒന്നിൽകൂടുതൽ ഉദ്ദേശങ്ങളോടുകൂടിയാണ് ആപ്പിൾ തന്‍റെ എയർപോഡിന് ഒന്നിൽ കൂടുതൽ ഹോളുകൾ നൽകിയിരിക്കുന്നതെന്ന്.7. ടയറിൽ നിറമുള്ള അടയാളങ്ങൾകാറിന്റെയും മറ്റു വാഹനങ്ങളുടെയും ഒക്കെ ടയറുകളിൽ ചില അടയാളങ്ങൾ നമ്മൾ കണ്ടുകാണും. സാധാരണയായി അതിൽ നിർമിച്ച കമ്പനിയുടെ വിവരങ്ങൾ ആണ് ഉണ്ടാവുന്നത്.അതിനൊക്കെ അപ്പുറത്ത് സയിസ് ടൈപ്പും മറ്റു വിവരങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.ടയറിലുള്ള ചുവപ്പു മാർക്കിങ്‌ കാണിക്കുന്നത് അതിന്റെ കനം കൂടിയ ഭാഗത്തെയാണ്.എന്നാൽ വെള്ള നിറം സൂചിപ്പിക്കുന്നത് ഈ ടയർ എല്ലാവിധത്തിലുള്ള കോളിറ്റി ചെക്കിങ്ങും പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ്.വാഹനം റിപ്പയർ ചെയ്യാൻ കൊടുക്കുമ്പോൾ ഈ വിവരങ്ങൾ അവർക്ക് വളരെയധികം ഉപകാരപ്പെടും. അതുകൊണ്ട് തന്നെയാണ് ഇത്തരം അടയാളങ്ങൾ കൊടുക്കുന്നത്.8. ജാക്കറ്റിന്‍റെ മൂന്നാമത്തെ പോക്കറ്റ് ജാക്കറ്റ് ഉപയോഗിക്കുന്നത് ഒരു ഫാഷനായ ഈ കാലത്ത് അതിന്‍റെ പോക്കറ്റിന്‍റെ ഉദ്ദേശം എന്താണെന്ന് നമ്മൾ പലരും ചിന്തിച്ചു കാണില്ല. വളരെ മനോഹരമായ പല നിറങ്ങളിലുള്ള ജാക്കറ്റ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.എന്നാൽ ഇതിന് മൂന്നു പോക്കറ്റുകൾ എന്തിനാണ് വെച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പോക്കറ്റിനെ ടിക്കറ്റ് പോക്കറ്റ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ഇന്ന് ആളുകൾ കർച്ചീഫ് ആണ് അതിൽ സൂക്ഷിക്കുക. എന്നാൽ പണ്ട് കാലത്ത് ടിക്കറ്റുകൾ സൂക്ഷിക്കാനായാണ് ആളുകൾ മൂന്നാം പോക്കറ്റ് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാണ് അതിന് ടിക്കറ്റ് പോക്കറ്റ് എന്ന് പേരുവന്നത്. എന്നാൽ സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇവിടെ കർച്ചീഫ് വെക്കാനാണ്. മറ്റു സാധനങ്ങൾ ഇവിടെ സൂക്ഷിച്ചാൽ അത് ലുക്കിനെ ബാധിക്കും. അതുകൊണ്ട് തന്നെ ഈ കാലത്ത് ഇങ്ങനെ ഒരു പോക്കറ്റടിക്കുന്നത് തന്നെ സ്റ്റൈലിന്‍റെ ഭാഗമാണ്. 9.വയർ ബന്ധിത പുസ്തകംസ്കൂളിലോ കോളേജിലോ ആവട്ടെ മിക്കവാറും എല്ലാ വിദ്യാർത്ഥികളും ഉപയോഗിക്കുന്ന ഒരു തരം നോട്ട് ബുക്ക് ആണ് വയർ ബന്ധിത ബുക്ക്. കാണാൻ നല്ല ഭംഗിയാണ് ഈ പുസ്തകത്തിന്.

സ്പൈറൽ ബൈൻഡിങ് എന്നൊക്കെ വിളിക്കാറുണ്ട്.സാധാരണ നോട്ട്ബുക്ക്‌ ഉള്ളപ്പോൾ ഇങ്ങനെ ഒരു നോട്ട്ബുക്ക് എന്തിനാണെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാവില്ല.എന്നാൽ ഇതിനും ഒരു കാര്യമുണ്ട്. പൊതുവെ എല്ലാ വീടുകളിലും എലികളുടെ ശല്യം ഉണ്ട്. അവർക്കാണെങ്കിൽ പുസ്തകങ്ങളുടെ പേജ് കരണ്ടുതിന്നുന്നത് ഒരു ഹോബിയാണ്.അങ്ങനെ എലിയുടെ ശല്യത്തിൽ നിന്നും ബുക്കിനെ രക്ഷിക്കുന്നതിനാണ് വയർ കൊണ്ട് പൊതിഞ്ഞ പുസ്തകങ്ങൾ ഇറക്കിയത്.ഈ സ്പൈറൽ കണ്ടാൽ എലികൾ ബുക്കിന്‍റെ അടുത്തുപോലും വരാറില്ല എന്നാണ് പറയുന്നത്.10. സിങ്കിനുള്ളിലെ ഹോൾ ദിവസേന ഉപയോഗിക്കേണ്ടിവരുന്ന വീട്ടിലെ ഏരിയയാണ് സിഗ്‌ അഥവാ വാഷ് ബേസൻ. നമ്മൾ ആരും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാത്ത ഒരു കാര്യമുണ്ട്.ഇതിലെ ഹോൾ. പ്രധാനമായി കാണുന്ന ആ വലിയ ഹാൾ അല്ല,ഇത് വെള്ളം ഒഴുകിപ്പോകാൻ വേണ്ടിയുള്ളതാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.എന്നാൽ ഇതല്ലാതെ മറ്റൊരു ഹോൾ കൂടി എല്ലാ സിങ്കിലും കാണാൻ സാധിക്കും.ഇത് അധികമായി വരുന്ന വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാനാണ് നിർമ്മിച്ചിരിക്കുന്നത്.വെള്ളം സിങ്കിലേക്ക് കുതിച്ചു കയറുകയും,പ്രധാന ഹോളിൽ കവിഞ്ഞൊഴുകുകയും ചെയ്യുമ്പോൾ തടത്തിലെ മുകളിൽ എത്തിയ വെള്ളത്തിന്‍റെ അളവ് കുറയ്ക്കുവാൻ ഈ സൈഡ് ഹോള് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *