ധനമില്ലാത്തതും, കടബാധ്യതയുമാണ് മനുഷ്യർക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത നൽകുന്ന കാര്യങ്ങൾ. കടബാധ്യത ഉള്ളപ്പോൾ മനസ്സിന് സ്വസ്ഥതയുണ്ടാകില്ല. കടമില്ലാത്ത ജീവിതം എല്ലാ സാധാരണക്കാരൻ്റയും ആഗ്രഹമാണ്. ചിലരുടെ ജീവിതം സുഗമമായി നടക്കുന്നതും ധാരാളം ധനം വന്നു ചേരുന്നതും നമുക്ക് ചുറ്റും കാണാനാകും. വീട്ടിൽ സമ്പത്തും ഐശ്വര്യവും വന്നു ചേരാൻ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നവർക്ക് കടങ്ങളെല്ലാം മാറി ധനം വന്നു ചേരും.
ധാരാളമായി കടമുള്ളവരും, കടബാധ്യത കാരണം കഷ്ഠതയനുഭവിക്കുന്നവർക്കും കടങ്ങളെല്ലാം മാറി സമ്പത്ത് വരുന്നതിന് ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങൾക്ക് എത്ര രൂപയാണോ കടമുള്ളത്, അതിൻ്റെ കഴിയുന്ന ഒരംശം മുടക്കി സ്വർണ്ണത്തിലോ വെള്ളിയിലോ മത്സ്യത്തിൻ്റെയോ ആനയുടെയോ ചെറിയ രൂപമുണ്ടാക്കി മഹാവിഷ്ണുവിനെ മനസ്സിൽ ധ്യാനിച്ച് അപേക്ഷിക്കുക. കടബാധ്യതകൾ ഏൽക്കണമെന്നും ഈ ജന്മവും അടുത്ത ജന്മവും വരും ജന്മങ്ങളിലും മഹാവിഷ്ണുവിൻ്റെ കാല്പാദം സേവിച്ച് കൊള്ളാമെന്നും പ്രാർത്ഥിച്ച് മഹാവിഷ്ണുവിൻ്റെ കാല്പാദത്തിൽ ഈ രൂപം ദാനം ചെയ്യാം. ഒരു തവണ ഇങ്ങനെ ചെയ്ത് മഹാവിഷ്ണുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുക. കടങ്ങൾ കുറയുന്നത് അനുഭവപ്പെടാൻ സാധിക്കും.