ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ എത്ര പരിശ്രമിച്ചിട്ടും വിജയം കാണാത്തവരുണ്ട്. പരാജയങ്ങളിൽ തളരാതെ മുന്നോട്ട് നിങ്ങുന്നവരിൽ വിജയത്തിൻ്റെ പ്രതിക്ഷയുണ്ട്. ആ പ്രതീക്ഷയാണ് പലർക്കും മുന്നോട്ട് പോകാൻ ഊർജം നല്കുന്നത്. ചിലർക്ക് നിങ്ങളെക്കാൾ എളപ്പത്തിൽ വിജയം കടന്നു വരുന്നതും കാണാറുണ്ട്. നിങ്ങൾക്ക് വിജയം കൈവരിക്കണോ? നിങ്ങൾ സ്വപ്നം കാണുന്ന ജീവിതം വേണോ? നിങ്ങളുടെ മേഖലയിൽ ശോഭിച്ച്, ഏത് കാര്യത്തിലും സന്തോഷം കണ്ടെത്തുന്ന മനോഹരമായ ജീവിതത്തിന് ഇന്നത്തെ ദിവസത്തിൽ നിന്നും തുടങ്ങേണ്ടതുണ്ട്. അങ്ങനെ വിജയകരമായ ഒരു ജീവിതത്തിന് ചില പുതിയ ശീലങ്ങൾ കൊണ്ട് വന്നാൽ മതി.
ആദ്യം തന്നെ രാവിലെ നേരത്തേ എഴുന്നേൽക്കുക എന്നതാണ് ശീലിക്കേണ്ടത്. വെളുപ്പിന് 3 മുതൽ 4 വരെ ബ്രഹ്മ മുഹൂർത്തമായി കരുതപ്പെടുന്നു. 3 മണിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലും 4-5 മണിക്ക് എല്ലാ ദിവസവും എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. എല്ലാ ദിവസവും ഒരു സമയത്ത് തന്നെ എഴുന്നേറ്റ് ചിട്ടയായ ശീലമാക്കുക. ഇങ്ങനെ നേരത്തേ എഴുന്നേൽക്കുന്നത് വഴി ലഭിക്കുന്ന 3 മണിക്കൂർ സമയത്തെ വളരെ പ്രൊഡക്റ്റീവാക്കാം. ഇത് പോലെ 7 ദിവസം കൊണ്ട് 21 മണിക്കൂർ ലഭിക്കും. അത്തരത്തിൽ 8 ദിവസം കൊണ്ട് പ്രൊഡക്റ്റീവായ ഒരു ദിവസത്തെ നേരം ലഭിക്കും. രാവിലെ 4 മണിക്കും 5 മണിക്കും എഴുന്നേൽക്കുന്നവർക്കായി 4 എ എം ക്ലബ്ബ്, 5 എ എം ക്ലബ്ബ് എന്നിവയുണ്ട്. അത് പോലെ, എഴുന്നേൽക്കുമ്പോൾ അലാറം വെച്ച് നെഗറ്റീവ് എനർജിയോടെ എല്ലാ ദിവസവും എഴുന്നേക്കാതെ ശീലമാക്കാൻ ശ്രദ്ധിക്കുക.
എഴുന്നേൽക്കുമ്പോൾ തന്നെ ബെഡിലെ തലയിണ അടുക്കി, ബ്ലാങ്കറ്റ് മടക്കി വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് പോസിറ്റീവ് എനർജി നല്കും. അതിന് ശേഷം നിങ്ങളുടെ മനസ്സിന് സന്തോഷം തരുന്നതോ മോട്ടിവേഷൻ വാക്യങ്ങളോ, മറ്റോ വായിക്കാം. ഇങ്ങനെ പോസിറ്റീവ് എനർജിയോടെ തന്നെ ഫ്രഷ് ആകാം. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം കുടിക്കുക. ചെറുനാരങ്ങ നീര് ചേർത്ത വെള്ളം കുടിക്കുന്നത് കൂടുതൽ ഉത്തമം. സാധാരണ എഴുന്നേറ്റയുടൻ മൊബൈൽ ചെക്ക് ചെയ്യുന്ന പതിവ് മിക്കവർക്കുമുണ്ട്. എന്നാൽ രാവിലത്തെ ആദ്യ ഒരു മണിക്കൂറിൽ ഫോൺ ചെക്ക് ചെയ്യാതെയിരിക്കുക.
വെള്ളം കുടിച്ച ശേഷം ബോഡി നന്നായി സ്ട്രച്ച് ചെയ്യുക. ബോഡി ഫുൾ ഇങ്ങനെ ചെയ്യുന്നത് ഉന്മേഷം കൂട്ടും. അതിന് ശേഷം ക്രിയാത്മകത കൊണ്ട് വരാൻ പുതിയതായി എന്തെങ്കിലും ചെയ്യുക. എഴുതുകയോ വരക്കുകയോ ചെയ്യാം. ഏതെങ്കിലും മുന്നിൽ കാണുന്ന വസ്തുവിൻ്റെ വ്യത്യസ്തമായ പത്ത് ഉപയോഗങ്ങൾ കണ്ടെത്തി എഴുതുന്നത് ക്രിയാത്മകത വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും 15 മിനിറ്റ് എക്സസൈസ്, യോഗ മെഡിറ്റേഷൻ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂർ ഈ കാര്യങ്ങൾ ചെയ്ത ശേഷം നല്ല വാർത്തകൾ വായിക്കാൻ ശ്രമിക്കുക. ഫോണ് ഉപയോഗിക്കുമ്പോൾ മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യാവുന്ന തരത്തിലെ മെസ്സേജുകൾ അയക്കുകയും മോട്ടിവേഷൻ വീഡിയോകൾ കാണുകയും ചെയ്യാം. പിന്നീട് പത്രം വായിക്കുക. അതിന് ശേഷം അന്നേ ദിവസം ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ റ്റു ഡു ലിസ്റ്റ് പ്രൈയോറിറ്റി അനുസരിച്ച് തയ്യാറാക്കി അത് ഫോളോ ചെയ്യുക. രാതി ഉറങ്ങുന്നതിന് മുൻപ് ഈ ലിസ്റ്റ് ചെക്ക് ചെയ്യുക. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ വിജയത്തിലേക്കുള്ള ഈ 10 ശീലങ്ങൾ മുറുകെ പിടിക്കൂ.