അബദ്ധത്തിൽ പോലും മലിനജലം ഇവിടെ ഒഴിക്കല്ലേ

നിങ്ങളുടെ വീടിന്റെ ജലസംഭരണിയ്ക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വാസ്തു പ്രകാരം ഒരു സ്ഥാനമുണ്ട്. യഥാ സ്ഥാനത്തെങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് പോസിറ്റീവ് ആയ എനർജി ഉണ്ടായിരിക്കും. പോസിറ്റീവ് എനർജി പ്രദാനം ചെയ്യുകയും ഐശ്വര്യവും ധനവും സമ്പത്തും ഉണ്ടാവുകയും ചെയ്യുന്നത് പോലെ ചില സ്ഥാനം തെറ്റലുകൾ ദോഷമായി ഭവിക്കാം. നിങ്ങളുടെ വീട്ടിൽ മലിനജലം കളയുന്ന ഭാഗം പരിഗണിക്കേണ്ടതുണ്ടോ എന്ന സംശയം പലർക്കുമുണ്ട്.

നമ്മൾ വീട്ടിലെ ഉപയോഗശേഷമുള്ള വെള്ളം അലക്ഷ്യമായി വീടിന് പുറത്തേക്ക് ഒഴുക്കാറുണ്ട്. അത് അടുക്കളയിലേതോ കുളിമുറിയിലേതോ ആകാം. ഇത് വീടിൻ്റെ പ്രാധാന്യമുള്ള സ്ഥലത്ത് ചെന്ന് വീഴുകയും കെട്ടി കിടക്കുകയും ചെയ്താൽ ദുരിതങ്ങളും കടവും വരുത്തി വെക്കും. അതിനാൽ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. മലിനജലം ഒരു കാരണവശാലും ഒഴുക്കി കളയാൻ പാടില്ലാത്ത ദിക്കുകളുണ്ട്. അടുക്കളയുടെ ശരിയായ സ്ഥാനം വടക്ക് കിഴക്കാണ്. ഈഷാന കോണിൽ അടുക്കള സ്ഥാപിക്കുമ്പോൾ ആ വീടിന് ഐശ്വര്യവും പോസിറ്റീവ് ഊർജവും ലഭിക്കും. അടുക്കളയിലെ സിങ്ക് വെക്കുകയും പാത്രങ്ങളും മറ്റും കഴുകിയ വെള്ളം വടക്കോ കിഴക്കോ വടക്ക് കിഴക്കോ ഭാഗത്തേക്ക് അലക്ഷ്യമായി ഒഴിച്ച് കളയാറുണ്ട്. എന്നാൽ ഈ ദിക്കുകളിലേക്ക് ഒരു കാരണവശാലും മലിനജലം ഒഴിക്കാൻ പാടില്ല. വടക്ക് ഭാഗം കുബേരൻ്റെ സ്ഥാനമാണ്. ആ വീടിൻ്റെ ധനസ്ഥിതി ഉയരുന്നതിന് വടക്ക് ഭാഗത്തിന് പ്രാധാന്യമുണ്ട്. അതിനാൽ ആ ഭാഗത്ത് മലിനജലം കളയരുത്. എന്നാൽ അവിടെ വെള്ളത്തിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ അതായത് ശുദ്ധജലമുള്ള പൈപ്പ് എന്നിവയുണ്ടെങ്കിൽ ഗുണം ചെയ്യും. കിഴക്ക് ഭാഗത്ത് കിണറോ അക്വേറിയമോ സ്ഥാപിക്കുന്നതും നല്ലതാണ്.

തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എന്നീ ദിക്കുകളിൽ വെള്ളത്തിൻ്റെ സാന്നിധ്യം പാടില്ല. ശുദ്ധജലമാണെങ്കിലും മലിനജലമാണെങ്കിലും ദോഷം ചെയ്യും. ഈ ഭാഗത്ത് മലിനജലം ഒഴുക്കി കളയുന്നത് നിങ്ങളുടെ കുടുംബത്തിൽ അസുഖമോ, കടബാധ്യതകളോ പോലുള്ള ദോഷങ്ങളാകും സംഭവിക്കുക. മലിനജലം ഒഴുക്കി കളയാവുന്ന ദിക്കുകൾ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്, വടക്ക് എന്നിയെങ്കിലും ഇവയുടെ നടുഭാഗത്ത് നിന്നും, മൂലകളിൽ നിന്നും വിട്ടു കൊണ്ട് ഇവയുടെ ഇടയിലുള്ള ഭാഗത്ത് ഒഴുക്കാവുന്നതാണ്. ഇങ്ങനെ മലിനജലം ഒഴുക്കി കളയുന്നത് വഴി ദോഷമുണ്ടാകില്ല എന്ന് മാത്രമല്ല വളരെ ഗുണം ചെയ്യും. വടക്ക് പടിഞ്ഞാറേ ഭാഗമായ വായു കോണിൽ മലിനജലം ഒഴുക്കാം. വാസ്തു പ്രകാരം ഇതാണ് മലിനജലം ഒഴുക്കാനുള്ള സ്ഥാനം. അലക്ഷ്യമായി മലിനജലം ഒഴുക്കുക മത്സ്യ മാംസാദികൾ കഴുകിയ വെള്ളം ഈ ഭാഗത്താണ് ഒഴുക്കി കളയേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നില നില്ക്കും.

Leave a Reply

Your email address will not be published. Required fields are marked *