അടുക്കളയിലെ ഓരോ വസ്തുവിനും സ്ഥാനമുണ്ട്. വീട്ടില്‍ പൊസറ്റീവിറ്റി നിറയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവരാകും, എല്ലാവരും. ഈ സ്ഥാനങ്ങൾ ശ്രദ്ധിക്കുന്നത് അത് പോലെ ചെയ്യുന്നത് വീട്ടിലെ ഐശ്വര്യത്തിനു മാത്രമല്ല, കുടുംബാംഗങ്ങളിലും പൊസറ്റീവ് ഊര്‍ജം നിറയാന്‍ സഹായിക്കും. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. നമ്മൾ വീട്ടിൽ ഉപ്പ് ശരിയായ സ്ഥാനത്ത് വെക്കണം. ആ സ്ഥാനത്ത് അത് കൃത്യമായി വെച്ചാൽ ഉപ്പ് കൊണ്ട് ഫലമുണ്ടാകും. മഹാലക്ഷ്മി ദേവി വാസം ചെയ്യുന്നതാണ് ഉപ്പ്.
ഉപ്പ് എപ്പോഴും വീട്ടിൽ നിറഞ്ഞിരിക്കണം. ഉപ്പിന് കുറവ് വരാൻ പാടില്ല എന്നുണ്ട്. ഉപ്പിന് ദൈവീകമായ ശക്തി കൂടുതലാണ്. അതിനാൽ ഉപ്പ് താഴെയിടുകയും, സന്ധ്യ സമയം കഴിഞ്ഞ് മറ്റുള്ളവർക്ക് ഉപ്പ് കടമായി കൊടുക്കുകയും ചെയ്യരുത്. കഷ്ടതകളെ മാറ്റി ഐശ്വര്യവും സമ്പത്തും നേടി തരാനുള്ള ശക്തി ഉപ്പിനുണ്ടെന്ന് പറയപ്പെടുന്നു. പണ്ട് കാലത്ത് ഉപ്പിൽ തൊട്ട് സത്യം ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. അത്രത്തോളം ദൈവീക ശക്തിയുള്ളതിനാൽ ആ സത്യം തെറ്റിച്ചാൽ ജീവിതത്തിൽ കഷ്ടതകളുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. നിങ്ങൾക്ക് ശനിദോഷമുണ്ടെങ്കിൽ ഉപ്പ് വാങ്ങി അത് ഒരു ഇരുമ്പിൻ്റെ പാത്രത്തിലിട്ട് കഷ്ടപ്പെടുന്ന പാവങ്ങൾക്ക് കൊടുത്താൽ ശനിദോഷം കുറഞ്ഞ് കിട്ടും. ഉപ്പ് വാങ്ങാൻ ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ചയാണ്. ഐശ്വര്യവും സമ്പത്തും പതിന്മടങ്ങ് വർദ്ധിക്കും.
ഉപ്പ് എപ്പോഴും അടുക്കളയിൽ തന്നെ വെക്കണം. അത് പോലെ പാചകം ചെയ്യുമ്പോൾ നിങ്ങളുടെ വലത് വശത്തായി ഉപ്പ് വെക്കുക. ഉപ്പ് പാത്രം അടുപ്പിന് വലത് വശത്തായി കൈ കൊണ്ട് എടുക്കാൻ പറ്റുന്ന അകലത്തിൽ വെക്കുക. ഷെൽഫിലോ മറ്റോ വെക്കുകയാണെങ്കിലും ഉയരത്തിൽ വെക്കാതെ വളരെ എളുപ്പം എടുക്കാവുന്ന രീതിയിൽ സൂക്ഷിക്കുക. ഉപ്പ് മഹാലക്ഷ്മി ആയതിനാൽ ബുദ്ധിമുട്ടി കൈകാര്യം ചെയ്താൽ ധനവും അത് പോലെ കൈകാര്യം ചെയ്യേണ്ട അവസ്ഥ വരും. അതേ സമയം ഉപ്പ് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിൻ്റെ ഫലം ധനത്തിലും ലഭിക്കും.
ഉപ്പ് സൂക്ഷിക്കുന്ന പാത്രം മാസത്തിലൊരിക്കൽ എങ്കിലും കഴുകി ഉണക്കി ഉപയോഗിക്കുക. അപ്പോഴാണ് കൂടുതൽ ഫലമുണ്ടാകുന്നത്. അത് പോലെ ഉപ്പ് പാത്രം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു കാരണവശാലും കഴുകാൻ പാടില്ല. മറ്റ് ദിവസങ്ങളിൽ വൃത്തിയാക്കുമ്പോൾ അത് സന്ധ്യയ്ക്ക് 6 മണിക്ക് മുൻപ് തന്നെ വൃത്തിയാക്കുക. ഈ രീതിയിൽ ഉപ്പ് വീടുകളിൽ സൂക്ഷിച്ചാൽ തീർച്ചയായും ഗുണഫലങ്ങൾ ഉണ്ടാകുകയും ലക്ഷ്മീകടാക്ഷം ലഭിക്കുകയും ചെയും.