നിങ്ങളുടെ ലോണിൻ്റെ 14 % പലിശ നിരക്ക് വെറും 7 % ആക്കി കുറക്കാം

പണത്തിന് പെട്ടെന്ന് ഒരു ആവശ്യം വന്നാൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിൽ ഒരു ലോൺ എടുക്കുകയാണ് മുന്നിലുള്ള ഉപായം. അത്തരത്തിൽ ഒരു ലോൺ എങ്കിലും എടുക്കാത്തവർ വിരളമാണ്. കുറഞ്ഞ കാലയളവിൽ അടച്ച് തീർക്കാമെന്ന വിശ്വാസത്തിൽ ലോൺ എടുത്താലും തിരിച്ചടക്കാൻ പലരും കഷ്ടപ്പെടാറുണ്ട്. വലിയ പലിശ നിരക്കും മുതലും എല്ലാം ചേർത്ത് വലിയൊരു തുകയാകും. പിന്നെ ഇത് വലിയ ഒരു ടെൻഷനാകും. അത്തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ രീതി ഒരു ആശ്വാസമാകും. കുറച്ചൊന്നു ശ്രദ്ധിച്ചാൽ നിങ്ങളുടെ ലോണിൻ്റെ പലിശ നിരക്ക് കുറക്കുകയും മൾട്ടിപ്പിൾ ലോണുണ്ടെങ്കിൽ അവ ഒന്നാക്കി സുഗമമായി അടച്ച് തീർക്കാനാകും. 3-4 വർഷങ്ങൾക്ക് മുൻപ് ലോൺ എടുത്തവർ 9% പലിശ നിരക്കിലാകും എടുത്തത്. എന്നാൽ ഇപ്പോൾ 7% പലിശ നിരക്കിൽ ലോൺ ഉണ്ട്. ഇത്തരം കൂടിയ പലിശയുടെ ലോണിൽ നിന്നും മറ്റാെരു ലോണിലേക്ക് മാറ്റുകയോ, നിലവിലെ ബാക്കിൽ തന്നെ കുറഞ്ഞ പലിശയിലുള്ള ലോണാക്കാനോ സാധിക്കും. ഇത്തരത്തിൽ തന്നെ ബാങ്കിൽ പലിശ നിരക്ക് കുറയ്ക്കാനാകും. അത് പോലെ, ഹോം ലോൺ, വെഹിക്കിൾ ലോൺ എന്നിങ്ങനെ പല ലോണുകൾ ചേർത്ത് ടോപ്പ് അപ്പ് ലോണാക്കിയെടുക്കാം.

ഉദാഹരണത്തിന് 9.25% പലിശ നിരക്കിൽ 25 ലക്ഷം രൂപയുടെ ഹോം ലോൺ എടുത്തെന്ന് സങ്കല്പിച്ചാൽ ഇഎംഐ ഏകദേശം 24500 രൂപയാണ് വരുന്നത്. ഇതോടൊപ്പം 14.25% പലിശ നിരക്കിൽ 6 ലക്ഷം രൂപയുടെ ഒരു വെഹിക്കിൾ ലോൺ ഉണ്ടെങ്കിൽ ഇ എം കെ 14000 രൂപയും അടക്കേണ്ടതുണ്ട്. ഇത് 2 വർഷത്തിന് ശേഷം ഏകദേശം 23 ലക്ഷമായി മാറും. ഏത് ബാങ്കിലാണോ നമ്മുടെ അവസരത്തിനൊത്ത് കിട്ടുന്നത് അവിടെ സമീപിക്കാം. 23 ലക്ഷത്തിൻ്റെ ഹൗസിംഗ് ലോൺ ടേക്കോവർ ചെയ്യാം. ഒപ്പം ടോപ്പ് അപ്പ് ലോൺ സൗകര്യവുമുണ്ട്. ടോപ്പ് അപ്പ് ലോണായി 10 ലക്ഷമെടുത്താൽ ഇവയ്ക്ക് രണ്ടും ചേർത്ത് 7.1% പലിശ നിരക്കിൽ നമുക്ക് ലോൺ ലഭിക്കുന്നതാണ്. അങ്ങനെയെങ്കിൽ 30000 രൂപ ഇ എം ഐ വരും. ശേഷം 6 ലക്ഷം രൂപയുടെ വെഹിക്കിൾ ലോൺ ക്ലോസ് ചെയ്ത് ബാക്കി 4 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്യാനാകും. ഇ എം ഐ ആകെ 30000 രൂപ ആയി കുറയുകയും ചെയ്യും. കൂടുതലായ പലിശ നിരക്ക് കുറച്ചെടുക്കാനും സാധിക്കും. നിങ്ങളുടെ നിലവിലുള്ള ലോണുകളും പലിശ നിരക്കും ചിട്ടയായി എഴുതി വെച്ച് ലോണുകൾ ഓവർ ടേക്ക് ചെയ്യുകയോ ടോപ്പ് അപ്പ്‌ ലോണാക്കുകയോ ചെയ്യാം. ഈ രീതി നിങ്ങളുടെ ബാങ്കിൽ സാധിച്ചില്ലെങ്കിൽ നാഷണലൈസ്ഡ് ബാങ്കുകളെ സമീപിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *