നമ്മളെല്ലാവരും തന്നെ ഫോൺ ഉപയോഗിക്കുന്നവരാണ്. അടുക്കള പണിക്കിടയിലും ഏത് പണി ചെയ്യുമ്പോഴും നാം ഫോൺ ഉപയോഗിക്കാറുണ്ട്. നമ്മുടെ പണി എളുപ്പമാക്കാനും അനായാസമായി തോന്നാനും പലരും ഇഷ്ടപ്പെട്ട പാട്ടുകളും മറ്റും കേട്ടാണ് ജോലി ചെയ്യുന്നത്. അടുക്കളയിലെങ്കിൽ പലപ്പോഴും ഓരോ പുതിയ റെസിപ്പികളാവും ഫോണിൽ നോക്കുന്നത്. ഫോൺ എപ്പോഴും കയ്യിൽ ആവശ്യമെന്ന് ചുരുക്കം.
പല വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് ഫോൺ അടുക്കളയിലും മറ്റ് പണി ചെയ്യുമ്പോഴും കയ്യിൽ പിടിക്കേണ്ടി വരുന്നത്. ഇനി അതിനായി പ്രത്യേകം ബാഗ് എടുക്കാൻ മടിയുമാണ്. എന്നാൽ ഒരു സൂത്രം ചെയ്താൽ ഇനി ഫോൺ കയ്യിൽ പിടിക്കാതെ, ബാഗും എടുക്കാതെ എപ്പോഴും ഉപയോഗിക്കാം. അതിനായി 8 ഇഞ്ച് നീളവും 5 1/2 ഇഞ്ച് വീതിയുമുള്ള ഒരു തുണി എടുക്കുക. ശേഷം ഈ തുണി രണ്ടായി മടക്കുക. തുണിയുടെ മടങ്ങിയതല്ലാത്ത മൂന്ന് വശങ്ങളും 1/2 ഇഞ്ച് തുമ്പിട്ട് മടക്കി കൊടുക്കുക. അതിന് ശേഷം നമ്മുടെ ചുരിദാറോ നൈറ്റിയോ എടുത്ത് 18 ഇഞ്ച് നീളത്തിൽ കുറുകെ വരച്ച് കൊടുക്കുക. ശേഷം വരച്ച ഭാഗത്തായി ഈ പീസ് വെച്ച് കൊടുക്കുക. അതിൻ്റെ താഴെ മാത്രം അടിച്ച് കൊടുക്കാം. ശേഷം ഇത് ഒരു പോക്കറ്റ് പോലെ വെച്ച് പിൻ ചെയ്ത് മൂന്നു വശവും തയ്ച്ചെടുക്കുക. നൈറ്റിയിലാണെങ്കിൽ നടുവിലായും ചുരിദാറെങ്കിൽ സൈഡിലും ഈ പോക്കറ്റ് വയ്ക്കാം. അടുക്കളയിൽ ഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ ബാഗും വേണ്ട കയ്യിലും പിടിക്കേണ്ട. ഈ പോക്കറ്റിൽ ഫോൺ വെച്ച് സുഗമായി ഉപയോഗിക്കാം.