ചുരിദാറിൽ പതിവു സിസൈനുകൾ പരീക്ഷിച്ച് മടുത്തോ? ചുരിദാറിൽ മനോഹരമായ ഹാന്ഡ്വര്ക്കുകള് സ്വന്തമായി ചെയ്യാം. സാധാരണ എംബ്രോയിഡറി വര്‍ക്കുകളും ഹാൻ്റ് വര്‍ക്കുകള്‍ ചെയ്ത ചുരിദാറും ഡിസൈനര്‍ ബൂട്ടിക്കുകളില്‍ പോയി വലിയ വില കൊടുത്താണ് പലരും വാങ്ങാറുള്ളത്. എന്നാൽ ഒരു പെൻസിൽ ഉണ്ടെങ്കിൽ മനോഹരമായ ഹാൻ്റ് വർക്ക് വീട്ടിൽ ചെയ്യാം. വെറും 10 മിനിറ്റ് മതി . കഴുത്തിലെ എംബ്രോയ്ഡറിയും ഓപണിങ് പോലെയുള്ള ഭാഗത്തും സ്ലീവിന്റെ ബോർഡറിലുമായി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്തെടുക്കാം.
ചുരിദാർ ഡിസൈൻ ചെയ്യാൻ ഒരു പെൻസിൽ, ഒരു എംബ്രോയിഡറി നൂല് എന്നിവ ആവശ്യമായത്. സാധാരണ നൂല് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ആദ്യം പെൻസിലിൻ്റെ താഴെ മുനയുടെ ഭാഗത്തായി നൂല് കെട്ടി കൊടുക്കുക. ശേഷം രണ്ട് തുമ്പിൽ ചെറുത് മുറിച്ച് കളയാം. പെൻസിലിന് നടുവിലായി വീണ്ടും ഒരു കെട്ടിടുക. മുൻപ് ചെയ്ത പോലെ ചെറിയ തുമ്പ് വെട്ടി കളയാം. ശേഷം ഈ നീളമുള്ള നൂല് കൈ വിരലിലേക്ക് രണ്ടാക്കി മടക്കിയ ശേഷം പെൻസിലിലേക്ക് ഇട്ട് കൊടുക്കുക. 35 തവണ ഇങ്ങനെ ചെയ്യുക. അതിന് ശേഷം അവസാനം ഒരു കെട്ട് ഇടുക. കെട്ടിട്ട് അറ്റം മുറിച്ച് കൊടുക്കുക. പെൻസിലിൽ ചുറ്റിയതിൻ്റെ രണ്ട് ഭാഗത്തെ നൂലിൻ്റെ തുമ്പുകൾ തമ്മിൽ കെട്ടി കൊടുക്കാം. ശേഷം ആ പെൻസിൽ പതുക്കെ ഊരിയെടുത്ത് ആ കെട്ടിന് നടുവിലൂടെ ഇട്ട് കെട്ട് മുറുക്കിയ ശേഷം ഒന്ന് കൂടി കെട്ടുക. ബാക്കി വരുന്ന തുമ്പുകൾ വെട്ടി കളയാം. ഇത് നിവർത്തി എടുക്കുമ്പോൾ പൂവ് പോലെ ത്രെഡ് ഡിസൈൻ റെഡി. ഇത് നിങ്ങളുടെ ഇഷ്ടം പോലെ ചുരിദാറിൽ തയ്ച്ച് പിടിപ്പിക്കാം.