കാഴ്ചയിൽ കുഞ്ഞൻ വെറും നാല് ഇലകൾ മാത്രം. എന്നാൽ വിറ്റു പോയതോ നാല് ലക്ഷം രൂപയ്ക്ക്. കാഴ്ച്ചയിൽ കുഞ്ഞനെങ്കിലും വിലയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല. 4 ലക്ഷം രൂപയ്ക്കാണ് ന്യൂസീലാൻ്റിൽ ഫിലോ ഡെൻട്രോൻ മീനിമ എന്ന അപൂർവ്വയിനം ചെടി വിറ്റ് പോയത്. റാഫി ഡെഫോറ ടെട്രാ സ്പെർമ എന്ന വിഭാഗത്തിൽ പെടുന്നയാണ് ഈ അലങ്കാര ചെടി. ന്യൂസിലൻ്റിലെ വ്യാപാര സൈറ്റിൽ ലേലത്തിനാണ് ഇത് വിറ്റു പോയത്.
ഉഷ്ണമേഖല പ്രദേശത്തെ ഉദ്യാനത്തിന് വേണ്ടി വാങ്ങിയതാണ് എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പറയുന്നത്. 8180 ന്യൂസിലാൻ്റ് ഡോളറിനാണ് ചെടി ഇദ്ദേഹം വാങ്ങിയത്. ന്യൂസിലാൻ്റിൽ ലഭ്യമായ എല്ലാ അപൂർവ്വയിനം ചെടികൾ കൊണ്ടും ഉദ്യാനം അലങ്കരിക്കാനാണ് ആഗ്രഹം എന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിൽ ഇത്തരത്തിലെ ആദ്യ സംരംഭമായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞ ഉദ്യാനത്തിൽ ഭക്ഷണശാലയും ഉണ്ടാകും. ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയുമാണ്. വളരെ പതുക്കെയാണ് ഇവയുടെ വളർച്ച. പ്രകൃതിയിൽ അപൂർവ്വമായി കാണപ്പെടുന്ന ഈ ഇൻഡോർ പ്ലാൻ്റിന് ആരാധകർ ഏറെയാണ്. വളർച്ചയ്ക്കും ചെടിയുടെ പരിപാലനത്തിനും ആവശ്യമായ ഗ്ലൂക്കോസുകൾ ഉദ്പാദിപ്പിക്കുന്നത് ഇലയുടെ പച്ച നിറമുള്ള ഭാഗത്താണ്. ന്യൂസിലാൻ്റിലെ പ്രമുഖ വ്യാപാര വെബ്സൈറ്റായ ട്രെഡ് മിയിലാണ് ലേലം വിളി നടന്നത്.
ചെടിയെ കുറിച്ചും അതിൻ്റെ സവിശേഷതകളെ പറ്റിയും വ്യക്തമായ ധാരണയുള്ളതിനാലാണ് ഇത്രയധികം വില നല്കി അദ്ദേഹം വാങ്ങിയതെന്ന് എന്‍സെഡ് ഗാര്‍ഡറിന്റെ എഡിറ്റര്‍ ജോ മക് കരോള്‍. ചെടിയില്‍ നിന്നും പുതിയ ചെടികളുണ്ടാക്കി വിറ്റ് വരുമാനമാക്കാനാകും അദ്ദേഹത്തിൻ്റെ ഉദ്ദേശം എന്നു പറഞ്ഞു.